ഇത് ഡോ.വിധിയല്ല, ഞാനാണ്, എനിക്ക് ഇവരെപറ്റി യാതൊരു അറിവുമില്ല: തന്റെ ചിത്രം വെച്ച് വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടി സംസ്‌കൃതി ഷേണായ്

37

ഈ കാലത്ത് സമൂഹ മാധ്യമങ്ങളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ് വ്യാജ വാർത്തകളും പോസ്റ്റുകളും പ്രചരിക്കുന്നത്. എന്തെങ്കിലും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ആരെങ്കിലും ഒരാൾ മനപ്പൂർവം എഴുതി വിടുകയും പിന്നീട് അത് സമൂഹമാധ്യമങ്ങളിൽ മുഴുവനും പടർന്ന് പിടിക്കുകയും ആണ് ചെയ്യാറ്

എന്നാൽ ഈ എഴുതിവിടുന്നതും പോസ്റ്റ് ചെയ്യുന്നതും പച്ച കള്ളമാണെന്ന് തെളിയിക്കാൻ വലിയ പാടാണ് സെലിബ്രേറ്റിൾ ഉൾപ്പടെയുള്ളവർ പെടുന്നത്. ഇത്തരത്തിലെ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളെയാണ് പ്രത്യേകിച്ച് നടിമാരുടെ.

Advertisements

നടിമാരുടെ ഫോട്ടോസ് വേറെ പല രീതിയിൽ ഇങ്ങനെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രശ്‌നം നേരിടേണ്ടി വന്നിരിക്കുകയാണ് നടിയും നർത്തകിയുമായ സംസ്‌കൃതി ഷേണായിക്ക്. സംസ്‌കൃതിയുടെ ഫോട്ടോ ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ഒരു ഡോക്ടറുടെ പേരിൽ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് പ്ലാറ്റുഫോമുകളിൽ പ്രചരിച്ചിരുന്നു.

കോവിഡ് പോരാട്ടത്തിന് എതിരെ ഗുജറാത്തിൽ മരിച്ച ഡോക്ടറായ വിധി എന്ന പേരിലുള്ള ഒരു പെൺകുട്ടി എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. സംഭവം അറിഞ്ഞ സംസ്‌കൃതി തന്റെ ഫേസ്ബുക്ക് പേജിൽ ഇതിനെതിരെ ഒരു പോസ്റ്റ് ഇടുകയുണ്ടായി.

സംസ്‌കൃതി ഷേണായിയുടെ പോസ്റ്റ് ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ, ഇത് ഞാനാണ് സംസ്‌കൃതി ഷേണായ്, കൊച്ചി സ്വദേശിനി. ഏതോ ചില അധമർ എന്റെ ഈ ഫോട്ടോ കോവിഡ് പോരാട്ടത്തിൽ മരിച്ച പോരാളിയായ ഒരു ഡോക്ടർ വിധിയുടെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്.

എനിക്ക് ഡോക്ടർ വിധിയെ പറ്റി യാതൊരു അറിവുമില്ല. ആ പേരിൽ ഒരാൾ കൊറോണ കാരണം മരണപ്പെട്ടെങ്കിൽ ആ ആത്മാവിന് എന്റെ പ്രണാമം. പക്ഷേ ഈ ഫോട്ടോയിലുള്ള ആൾ ഞാനാണ്. അതുകൊണ്ട് തന്നെ എന്റെ ഫോട്ടോ വെച്ചുള്ള ഇത്തരം മെസ്സേജുകൾ ഒഴിവാക്കുക. അതുപോലെ ഈ മെസേജുകൾ നിങ്ങൾക്ക് എവിടെ നിന്നും ഫോർവേർഡ് ചെയ്തുവെന്ന് എന്നെ ദയവായി അറിയുക. ആത്മാർത്ഥതയോടെ സംസ്‌കൃതി.

മൈ ഫാൻ രാമു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന സംസ്‌കൃതി അനാർക്കലി സിനിമയിലൂടെ പ്രശസ്തയായി. പിന്നീട് മരുഭൂമിയിലെ ആന എന്ന സിനിമയിലും നായികയായി തിളങ്ങി.

Advertisement