നുണപറഞ്ഞ് പലരും ചതിക്കുകയായിരുന്നു, ഒരുപാട് കരഞ്ഞു: വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ പുതിയ വില്ലത്തി

123

മലയാളിയായ ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും നടിയുമാണ് താരസുന്ദരി ശരണ്യ ആനന്ദ്. ശരണ്യാ ആനന്ദിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലൂടൊയിരുന്നുവെങ്കിലും അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലാണ്. മേജർ രവി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ അഭിനയരംഗത്തേത്ത് ശരണ്യ ആനന്ദ് എത്തിയത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഈ സീരിയലിലെ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ ഇപ്പോൾ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദാണ്.

Advertisements

കുടുംബവിളക്കിലെ വില്ലത്തിയായി ശരണ്യ എത്തിയത് അടുത്തിടെയാണ്. ഇപ്പോഴിതാ താൻ സിനിമയിൽ പറ്റിക്കപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ശരണ്യ. ഒരുപാട് മോശാനുഭവങ്ങൾ ആദ്യ ഘട്ടത്തിൽ സിനിമയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ വന്ന് കഥ പറയുമ്പോഴുള്ള കഥാപാത്രമായിരുന്നില്ല പലപ്പോഴും സെറ്റിൽ പോകുമ്പോൾ ലഭിക്കുന്നത്.

ചില സെറ്റിൽ ഒറ്റ സീനിൽ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്ത് നിർത്തിയിട്ടുണ്ട്. പലപ്പാഴും സങ്കടം വന്ന് കരഞ്ഞിട്ടുമുണ്ട്. കാരണം പലരും നുണ പറഞ്ഞ് ചതിക്കുകയായുരുന്നു.
അപ്പോഴും സിനിമയോടുള്ള ആത്മാർഥത കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂർത്തിയാക്കി കൊടുക്കുകയായിരുന്നുവെന്നും താരം പറയുന്നു.

വളരെ ആകസ്മികമായിട്ടായിരുന്നു ആകാശഗംഗ 2 ലേയ്ക്ക് വിളി വന്നത്. വിനയൻ സാറിനെ ചെന്നു കണ്ടപ്പോൾ തന്നെ കഥാപാത്രത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ബോൾഡൻ കഥാപാത്രമാണെന്നും എന്തും ചെയ്യാ ധൈര്യമുള്ള ഒരാൾക്ക് പറ്റിയ കഥാപാത്രമാണെന്നു അദ്ദേഹം പറഞ്ഞു.

മറ്റേത് നടിമാരാണെങ്കിലും ഉറപ്പായും പിൻമാറുന്ന ഒരു കഥാപാത്രമായിരുന്നു. പക്ഷെ ആ കഥാപാത്രം എനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ കൊണ്ടുത്തന്നു. വളരെ റിസ്‌ക്ക് എടുത്താണ് ആകാശഗംഗ 2 അഭിനയിച്ചത്. ഭക്ഷണ കഴിക്കാനോ ബാത്ത് റൂമിൽ പോകാനോ ഒന്നും പറ്റില്ല.

ചിത്രീകരണത്തിന്റെ അവസാന നാളുകളിൽ എനിക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. പക്ഷെ എന്റെ മനക്കരുത്താണ് അതിനെയെല്ലാം മറികടക്കാനുപകരിച്ചതെന്നും ശരണ്യ കൂട്ടിച്ചേർത്തു. പത്തനംതിട്ട ജീല്ലയിലെ അടൂർ സ്വദേശിനിയായ ശരണ്യ ജനിച്ചതും വളർന്നതും എല്ലാം ഗുജറാത്തിലായിരുന്നു.

മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്‌സ് ആണ് ശരണ്യ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം. പിന്നീട് അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക ശരണ്യയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്.

തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ സംവിധായകൻ വിനയന്റെ പുതിയ ചിത്രത്തിലും വേഷമിടുന്നുണ്ട്.

Advertisement