ദളപതി വിജയ് നായകനാകുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനഗരാജ് ആണ്. ദളപതി 64 എന്ന് വിളിക്കുന്ന സിനിമയുടെ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്തുതരത്തിലുള്ള സിനിമയാകുമെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം സിനിമയിൽ വിജയ്‌യുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. വിജയ് ഒരു സംവിധായകന്റെ വേഷത്തിലായിരിക്കും ചിത്രത്തിൽ അഭിനയിക്കുക എന്നാണ് റിപ്പോർട്ട്.
സിനിമയെ കുറിച്ച് സംവിധായകൻ ലോകേഷ് പറയുന്നത് ഇങ്ങനെ
ദളപതി 64നെ കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. വളരെ പ്രാഥമിക ഘട്ടത്തിലാണ്. സിനിമയെ കുറിച്ച് സംസാരിക്കാൻ ഇപ്പോൾ എനിക്ക് കഴിയില്ല. പക്ഷേ ഒരു കാര്യത്തിൽ എനിക്ക് ഗ്യാരന്റി നൽകാനാകും. വിജയ്‌യെ മുമ്പ് കണ്ട സിനിമയിലേതു പോലെ ആയിരിക്കില്ല.
അത് എനിക്ക് ഉറപ്പുതരാൻ കഴിയും. ലോകേഷ് കനഗരാജ് പറയുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹകൻ.