ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല, മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും: സീമ ജി നായർ

155

സിനിമയിലും സീരിയലിലും തിളങ്ങി മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന ശരണ്യ ശശി കഴിഞ്ഞ ദിവസം ആയിലുന്നു ഈ ലോകത്തോട് വിടപറഞ്ഞത്. അർബുദ ബാധിതയായിരുന്ന നടി വർഷങ്ങളോളം നടത്തിയ അതിജീവന ശ്രമത്തിന് ഒടുവിൽ ആയിരുന്നു വിധിക്ക് കീഴടങ്ങിയ്. രോഗ ബാധിതതയായ ശരണ്യയ്ക്ക് ഒപ്പം എപ്പോഴും തുണയുമായി ഒരു ചേച്ചിയെ പോലെ അമ്മയെ പോലെ കൂടെ ഉണ്ടായിരുന്ന താരമാണ് നടി സീമ ജി നായർ.

ശരണ്യയുടെ വിയോഗത്തിൽ സീമ ജി നായരും തകർന്ന് പോയിരുന്നു. ജീവിതത്തിലേക്ക് തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ശരണ്യയുടെ അപ്രതീക്ഷിത വേർപാട്. ഇപ്പോൾ നേരത്തെ ഒരു അഭിമുഖത്തിൽ ശരണ്യയെ കുറിച്ച് സീമ ജി നായർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Advertisements

2012 ൽ ഒരു സീരിയൽ സെറ്റിൽ വച്ചാണ് ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്. അന്ന് ഞാനും ശരണ്യയും തമ്മിൽ പരിചയമില്ല. ഒരു ഓണത്തിന് അമ്മയും ശരണ്യയും ഷോപ്പിംഗിന് പോകാനൊരുങ്ങുമ്പോഴാണ് ശരണ്യ തലചുറ്റി വീഴുന്നതും ഹോസ്പിറ്റലിൽ ആകുന്നതും. അവിടെ വച്ചാണ് ഇതൊരു ഗുരുതരമായ പ്രശ്നമാണെന്ന് അറിയുന്നത്. പിന്നീട് നിരവധി ടെസ്റ്റുകൾ നടത്തി.

Also Read
ആ സർജറി കഴിഞ്ഞ് 16ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്: താൻ പാടിയ സൂപ്പർഹിറ്റ് ഗാനത്തെ കുറിച്ച് ഗായി സുജാത

ഒടുവിൽ കാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതി. അന്ന് ഗണേഷേട്ടൻ മന്ത്രിയാണ്. സീരിയൽ താരങ്ങളുടെ സംഘടന (ആത്മ)യിലെ പ്രസിഡന്റുമാണ്. ഞാനും അന്ന് ആത്മയുടെ ഭാരവാഹിയാണ്. ഗണേഷേട്ടൻ പറഞ്ഞാണ് ശരണ്യയുടെ അസുഖത്തെ കുറിച്ചറിയുന്നത്. പിന്നീട് അവൾക്കു വേണ്ട എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെയുണ്ടായിരുന്നു. അന്ന് ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല.

അതുവരെ എനിക്കും ശരണ്യയ്ക്കും തമ്മിൽ ഒരു പരിചയവുമുണ്ടായിരുന്നില്ല. ഒരേ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന രണ്ടു പേർ, അതായിരുന്നു ആകെയുണ്ടായിരുന്ന ബന്ധം. അറിഞ്ഞോ അറിയാതെയോ ഞങ്ങൾക്കിടയിലെ സ്നേഹം ശക്തമായി വളരുകയായിരുന്നു. ഞാനവളുടെ രണ്ടാമത്തെ അമ്മയാണെന്നാണ് ശരണ്യ പറയുന്നത്. എനിക്കവളെന്റെ സ്വന്തം മകൾ തന്നെയാണ്. കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും.

മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം. ആദ്യത്തെ സർജറി കഴിഞ്ഞതോടെ എല്ലാം പഴയ പോലെ ആകുമെന്ന് കരുതിയിരിക്കവെയാണ് വീണ്ടും തിരിച്ചടിയായി രോഗം സ്ഥിരീകരിച്ചത്. ഒന്നര വർഷത്തെ ഇടവേളയിൽ രണ്ടാമത്തെ സർജറിയും. അങ്ങനെയിപ്പോൾ എട്ടു വർഷത്തിനിടയിൽ പത്ത് സർജറിയാണ് നടത്തിയത്. എട്ടെണ്ണം തലയിലും രണ്ടെണ്ണം കഴുത്തിലുമായിരുന്നു.

ഒരെണ്ണം കഴിഞ്ഞ് അതിന്റെ ക്ഷീണം മാറുന്നതിന് മുന്നേ തന്നെ അടുത്ത സർജറി വേണ്ടി വരും. 35 വയസിനുള്ളിൽ അവൾ ഒരുപാട് അനുഭവിച്ചു. ശരണ്യയുടെ അസാധാരണ മനക്കരുത്ത് കൊണ്ട് മാത്രമാണ് അവളിപ്പോൾ തിരിച്ചുവന്നത്. ഇനിയൊരിക്കലും ആ അസുഖം അവളെ ബുദ്ധിമുട്ടിക്കില്ല എന്ന് തന്നെയാണ് ഞങ്ങളെല്ലാവരും വിശ്വസിച്ചത്. സർജറികൾ തുടരെത്തുടരെ വേണ്ടി വന്നതോടെ ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറി. ഏഴാമത്തെ സർജറിയായപ്പോൾ കൈയിൽ പത്ത് പൈസയില്ല.

Also Read
കൂടുതലും ലഭിച്ചത് അത്തരം കഥാപാത്രങ്ങൾ, അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി: സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നതിന്റെ കാരണം പറഞ്ഞ് ബീന ആന്റണി

ശരണ്യയുടെ അമ്മ ഗീതച്ചേച്ചി വിളിച്ച് ഇനി ചികിത്സയ്ക്ക് ഒരു പൈസയും കൈയിലില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെ അറിയാവുന്ന പലരെയും വിളിച്ച് ഞാൻ വീണ്ടും സഹായം അഭ്യർത്ഥിച്ചു. ഒന്നും നടന്നില്ല അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വരണമെന്ന് തീരുമാനിക്കുന്നത്. ആളുകൾ വിശ്വസിക്കണമെങ്കിൽ ശരണ്യയുടെ അപ്പോഴത്തെ അവസ്ഥ കാണിക്കേണ്ടിയിരുന്നു. പക്ഷേ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾക്കത് വലിയ ഷോക്കായിരുന്നു.

അവളെ വച്ച് വീഡിയോ എടുക്കാൻ പറ്റില്ലെന്നും കരച്ചിലാണെന്നും പറഞ്ഞ് ഗീതചേച്ചി എന്നെ ഫോണിൽ വിളിച്ച് സങ്കടപ്പെട്ടു. അവളെ പറഞ്ഞ് മനസിലാക്കുക എന്നതല്ലാതെ ഞങ്ങൾക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെ ചികിത്സയ്ക്ക് 25 ലക്ഷം സമാഹരിച്ചു. ആ സർജറിയും കഴിഞ്ഞു. ഓരോ തവണയും സർജറി കഴിയുമ്പോൾ അതോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്.

പക്ഷേ അസുഖം പിന്നെയും അവളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. ഓരോ തവണയും സർജറി കഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നത് വാടകവീട്ടിലായിരുന്നു. വാടക കൊടുക്കാൻ തന്നെ ഏറെ പ്രയാസമായിരുന്നു അവർക്ക്. അങ്ങനെയാണ് ശരണ്യയ്ക്ക് സ്വന്തമായി വീട് വേണ്ടേയെന്ന് ഞാൻ ഗീതചേച്ചിയോട് ചോദിക്കുന്നത്. സുഖമില്ലാത്ത മകളെയും കൊണ്ട് ആ അമ്മ കഷ്ടപ്പെടുന്നത് കണ്ടുനിൽക്കാൻ കഴിയുന്ന കാഴ്ചയായിരുന്നില്ല.

പക്ഷേ ആ അമ്മ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നത് വീടെന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല സീമാ എന്നായിരുന്നു. പക്ഷേ അവർക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് മറ്റാരെക്കാളും നിർബന്ധം എനിക്കായിരുന്നു. അവരുടെ കഷ്ടപ്പാടുകൾ നേരിട്ട് അറിയാവുന്നവർക്ക് മാത്രമേ അതൊക്കെ മനസിലാകുമായിരുന്നുള്ളൂ എന്നും സീമാ ജി നായർ പറയുന്നു.

Advertisement