നർത്തകരും അഭിനേതാക്കളുമായ താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സോഷ്യൽ മീഡിയയിലെ താരറാണിയായ സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെയാണ് അർജുനനുമായുള്ള താരത്തിന്റെ ആഘോഷമായ വിവാഹം നടന്നത്.
താര കല്യാണും സൗഭാഗ്യയും അർജുനനും നൃത്തത്തിൽ സജീവമാണ്.ഫെബ്രുവരി 19, 20 തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്.ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. ഹോട്ടലിൽ വെച്ചും നടത്തി.
വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷവും വിപുലമായി നടത്തിയിരുന്നു.ഇപ്പോളിതാ സന്തോഷവും അഭിമാനവുമുള്ള ഭാര്യയാണ് താനെന്ന് സൂചിപ്പിച്ച് ഭർത്താവിനൊപ്പമുള്ള ഫോട്ടോയാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരും എല്ലാ കാലവും ഇതുപോലെ സന്തോഷത്തോടെ കഴിയണമെന്നും എല്ലാ തരത്തിലുള്ള അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും ചിത്രങ്ങൾക്ക് താഴെ കമന്റുകളായി ആരാധകരുമെത്തി.അതേ സമയം അർജുന്റെ പിറന്നാൾ ആണെന്നും ചിലർ സൂചിപ്പിച്ചിരിക്കുകയാണ്
സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ട്ടിച്ച താരങ്ങളായിരുന്നു അർജ്ജുനും സൗഭാഗ്യ വെങ്കിടേഷും. നൃത്തകിയും സിനിമാ താരവുമായ താരാ കല്യാണിയുടെയും നടൻ രാജാറാമിൻറെയും മകളാണ് താരാ കല്യാണി.
ഈ അടുത്തിടെയാണ് സൗഭാഗ്യ വെങ്കിടേഷിന്റെയും അർജുൻ സോമശേഖറിൻറെയും വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. അമ്മ താരാ കല്യാണിയുടെ ശിഷ്യൻ ആയിരുന്നു അർജുൻ ശേഖർ. സൗഭാഗ്യ വെങ്കിടേഷ് ഡബ് സ്മാഷിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതമാകുന്നത്.
അമ്മ താരാ കല്യാണിയെപ്പോലെ മകളും സിനിമാ ലോകത്തേക്ക് വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സൗഭാഗ്യ സിനിമാ ഫീൽഡിലോട്ട് ഇല്ലാ എന്ന് തന്നെ ഉറപ്പിച്ചു പറയുന്നു. സൗഭാഗ്യയുടെ ഭർത്താവ് ഒരു നൃത്തകനും ടാറ്റൂ ആർട്ടിസ്റ്റും കൂടിയാണ്.
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാകുന്നത്. വിവാഹ ശേഷവും ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ഇവർ പങ്കു വെച്ചിരുന്നു. എന്നാൽ ഭർത്താവ് അർജ്ജുന്റെ പുതിയ സന്തോഷ വാർത്തയുമായിട്ടാണ് സൗഭാഗ്യ ഇത്തവണ ഫേസ്ബുക്കിൽ പുതിയ പോസ്റ്റിട്ടത്.
ഫളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പുതിയ ഹാസ്യ പരമ്പരയിൽ അഭിനേതാവായി എത്തുകയാണ് അർജുൻ സോമശേഖർ. ലോക്കേഷനിലുള്ള അർജ്ജുന്റെ ചിത്രവുമായി ആരാധകർക്ക് മുമ്പിൽ സൗഭാഗ്യ എത്തുന്നത് തന്റെ ഭർത്താവിനാൽ ഞാൻ അഭിമാനം കൊള്ളുന്നു എന്ന അടിക്കുറിപ്പുമായിട്ടാണ്.