തന്റെ സിനിമകളിലെ പതിവു നൂലാമാലകൾ വേണ്ടെന്ന് മോഹൻലാൽ ഉൾപ്പടെയുള്ളവർ പറഞ്ഞു: ബോധപൂർവ്വം ശൈലിമാറ്റി ചെയ്ത് ദയനീയ പരാജയമായി മാറിയ മോഹൻലാൽ ചിത്രത്തെ കുറിച്ച് സിദ്ധീഖ്

54

മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികളായിരുന്നു സിദ്ധിഖ്‌ലാൽ കൂട്ടുകെട്ട്. റാജിറാവു സ്പീക്കിങ്ങ്, ഇൻഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ അഞ്പു സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടാണ് ഈ ജോഡി വേർപിരിഞ്ഞത്.

എന്നാൽ ഹിറ്റ് സിനിമകളുടെ അമരക്കാരനായ സിദ്ധിഖ്, ലാലിൽ നിന്ന് വേർ പിരിഞ്ഞപ്പോഴും ഹിറ്റ് സിനിമകൾ ചെയ്യുന്നത് തുടർന്ന് കൊണ്ടേയിരുന്നു, ഹിറ്റ്‌ലറും, ക്രോണിക് ബാച്ചിലറും, ഫ്രണ്ട്‌സും ഒക്കെ സിദ്ധിഖ് തനിച്ചുണ്ടാക്കിയ മെഗാ വിജയങ്ങൾ ആയിരുന്നു.

Advertisements

പക്ഷെ സിദ്ധിഖ് എന്ന സംവിധായകന് ആദ്യമായി കൈ പൊള്ളിയ സിനിമയായിരുന്നു താരരാജാവ് മോഹൻലാൽ നായകനായ ലേഡീസ് ആൻഡ് ജെന്റിൽമാൻ. ആ സിനിമ തന്റെ ശൈലിയിൽ നിന്ന് മാറി ബോധപൂർവ്വം ചെയ്തതാണെന്നാണ് ഇപ്പോൾ സിദ്ദീഖ് പറയുന്നത്.

അത് അങ്ങനെ തന്നെ ചെയ്താൽ മതി എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും മോഹൻലാലിനും അഭിപ്രായം ഉണ്ടായിരുന്നതായി സിദ്ധിഖ് പറയുന്നു. തന്റെ മുൻകാല സിനിമകളിലെ കഥകളിലെ നൂലാമാലകൾ ഉപേക്ഷിച്ചു വളരെ ലൈറ്റ് ആയി പറഞ്ഞ സിനിമയായിരുന്നു അതെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.

സിദ്ദിഖിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

ഞാൻ എന്റെ സ്ഥിരം ശൈലിയിൽ നിന്ന് വഴിമാറി നടന്ന സിനിമയായിരുന്നു ലേഡീസ് ആൻഡ് ജെന്റിൽമാൻ അതിന്റെ കഥ പറച്ചിൽ രീതി വളരെ ലളിതമാണ്, അങ്ങനെ ബോധപൂർവ്വം തന്നെ ചെയ്തതാണ്. മോഹൻലാൽ ഉൾപ്പടെയുള്ളവർക്ക് അത് സ്വീകാര്യമായിരുന്നു.

വലിയ ട്വിസ്റ്റ് ഒന്നും ഇല്ലാത്ത വളരെ സ്‌ട്രെയിറ്റ് ഫോർവേർഡ് മൂവിയായിരുന്നു ലേഡീസ് ആൻഡ് ജെന്റിൽമാൻ അതിന്റെ ത്രെഡ് വച്ച് ഒരു സിനിമ ഇന്നും എനിക്ക് മറ്റു ഭാഷകളിൽ ചെയ്യാൻ ആഗ്രഹമുണ്ടന്നെും സിദ്ധിഖ് പറയുന്നു.

അതേ സമയം വീണ്ടും തന്റെ പതിവു ശൈലിവിട്ട് സിദ്ധിഖ് ചെയ്ത ബിഗ്ബ്രദറും ദയനീയ പരാജയമായിരുന്നു. ഈ സിനിമയിലും താരരാജാവ് മോഹൻലാൽ ആയിരുന്നു നായകൻ. തന്റെ ശൈലിയേ അല്ലാത്ത ആക്ഷൻ പാറ്റേണിലാണ് സിദ്ധിഖ് ഈ സിനിമയെടുത്തത്.

Advertisement