വരനെ ആവശ്യമുണ്ട് ചിത്രത്തിലെ പല തമാശകളും എന്നെ പൊട്ടിച്ചിരിപ്പിച്ചു; വെളിപ്പെടുത്തലുമായി മോഹൻലാൽ

40

രാജ്യസാഭാ എംപിയും മലയാളത്തിന്റെ സൂപ്പർതാരവുമായ സുരേഷ് ഗോപി ശക്തമായ തിരിച്ചുവരവ് നടത്തിയ സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്. മലയാത്തിൻരെ സുപ്പർ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആയിരുന്നു വരനെ ആവശ്യമുണ്ട്. സംവിധാനം ചെയ്തത്.

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപിക്ക് പിന്നാലെ ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്ക് ഒപ്പം ദുൽഖറും കേന്ദ്ര കഥാപാത്രമായിരുന്നു. കുടുംബ പ്രേക്ഷകർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ബോക്‌സ് ഓഫീസിൽ വലിയ വിജയവും കരസ്ഥമാക്കിയിരുന്നു.

Advertisements

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ശോഭന എന്നിവരുടെ വലിയൊരു തിരിച്ചുവരവിന് തന്നെയാണ് ഈ ചിത്രം വഴിയൊരുക്കിയത്. ഈ ചിത്രം അടുത്തിടെ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ കാണുവാൻ ഇടയായി.

ഇപ്പോഴിതാ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തെ കുറിച്ചും അതിലെ തമാശകൾ കണ്ട് ചിരിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ചും നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്. വരനെ ആവശ്യമുണ്ട് സിനിമയിലെ പല തമാശകളും കണ്ട് താൻ ചിരിച്ചെന്ന് മോഹൻലാൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

താൻ ചിരിച്ചുകൊണ്ട് ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയദർശനോ മറ്റുള്ളവർക്കോ യാതൊരു ഭാവമാറ്റവുമില്ല എന്നും താരം പറയുന്നു. പലപ്പോഴും അങ്ങനെ ആണെന്നും നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന, നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകളും ഉണ്ടാകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

കുറെ നാളുകൾക്ക് ശേഷമാണ് ഒരു അഭിമുഖത്തിൽ മോഹൻലാൽ ഒരു സിനിമയെ കുറിച്ചു വിലയിരുത്തുന്നത്. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവർ മോഹൻലാലിന് ഏറെ പ്രിയപ്പെട്ട വ്യക്തികളാണ്.

ഇരുവരുടെ മക്കളും ആദ്യമായി മലയാള സിനിമയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്. അതുകൊണ്ടാവാം മോഹൻലാൽ ഈ ചിത്രത്തെകുറിച്ച് പ്രത്യേകമായി അഭിപ്രായം പറഞ്ഞതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Advertisement