ആർക്കും എന്നെ ഇഷ്ടമില്ല, മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല, തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്: സങ്കടത്തോടെ ഗായത്രി സുരേഷ്

1799

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ നായകൻ ആയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ജംമ്‌നാപ്യാരിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരുപിടി മികച്ച സിനിമകളിൽ കൂടി ഗായത്രി എത്തിയിരുന്നു.

ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. നിരന്തരം ട്രോളുകൾക്ക് ഇരയാകുന്ന താരം കൂടിയാണ് ഗായത്രി. താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം പലപ്പോഴും പരിഹാസങ്ങൾക്കും വിവാദങ്ങൾക്ക് ഇടയാകാറുണ്ട്.

Advertisements

പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം എന്നു പറഞ്ഞതും കൊച്ചിയിൽ കാറപകടം ഉണ്ടാക്കി നിർത്താതെ പോയതുമെല്ലാം താരത്തെ എയറിൽ നിർത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അനുഭവത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും നടി തുറന്നു പറഞ്ഞിരിക്കുകയാണ് ഗായത്രി.

Also Read
അനൂപ് സത്യന്റെ അടുത്ത ചിത്രത്തിൽ നായകൻ താരാജാവ് മോഹൻലാൽ, കൂടെ ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളുടെ ഒരു കൂട്ടവും, അഖിൽ സത്യന്റെ വെളിപ്പെടുത്തലിൽ ആേവേശം കൊണ്ട് ആരാധകർ

ഗായത്രി സുരേഷിന്റെ വാക്കുകൾ ഇങ്ങനെ:

തന്റെ മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല, തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്. പക്ഷേ ഇത് പറയുമ്പോൾ ചിലർ മോറൽ ഫിലോസഫി ആണെന്ന് പറഞ്ഞ് കളിയാക്കും. ഒരു ഇന്നർ വോയിസ് തന്റെ ഉള്ളിൽ ഉണ്ട്, തനിക്കത് അനുഭവപ്പെടാറുണ്ട്.

എപ്പോഴെങ്കിലും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു. പക്ഷേ തന്നെ ക്ഷണിച്ചില്ലന്നാണ് അവർ പറഞ്ഞത്. തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്.

അത് തനിക്ക് വേണ്ടന്നും, അത്തരക്കാരെ ഞാൻ ജീവിതത്തിൽ നിന്ന് കട്ട് ചെയ്ത് കളയും എന്നും നടി പറഞ്ഞു. ആളുകൾക്ക് തന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാര്യമാണ്. അതുകൊണ്ട് താൻ എന്ത് ചെയ്താലും പ്രശ്നമില്ലന്നും ഗായത്രി വ്യക്തമാക്കുന്നു.

Also Read
രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്ന് ദീപിക, ഷാരൂഖ് ഖാനുമായി അവിഹിത ബന്ധത്തിന് ഇഷ്ടമെന്ന് നടി വിദ്യാ ബാലൻ; താരസുന്ദരികൾ പറയുന്നത് കേട്ടോ

Advertisement