കോഫി വിത്ത് കരൺ എന്ന ഷോയുമായി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് കരൺ ജോഹർ. ഗംഭീര സ്വീകരണമാണ് ഏഴാം സീസണിനും ആരാധകർ നൽകിയിരിക്കുന്നത്. ആദ്യത്തെ എപ്പിസോഡിൽ അതിഥികളായി എത്തിയത് ആലിയ ഭട്ടും രൺവീർ സിംഗും ആയിരുന്നു.
രണ്ടാം എപ്പിസോഡിൽ അതിഥികളായി വന്നത് സാറ അലി ഖാനും ജാൻവി കപൂറുമായിരുന്നു. രസകരമായ ഒരുപാട് തുറന്നു പറച്ചിലുകളാണ് ഷോയിൽ സാറയും ജാൻവിയും നടത്തിയത്. ഇതിലൊന്നായിരുന്നു രക്ഷപ്പെടാനായി പഞ്ചാരയടിച്ചു എന്നത്. ജാൻവിയായിരുന്നു തന്റെ രസകരമായ അനുഭവം പങ്കുവച്ചത്.
ടീച്ചറോട് ഫ്ളേർട്ട് ചെയ്ത കഥയാണ് ജാൻവി പങ്കുവച്ചത്. തന്റെ അധ്യാപകനോട് ആയിരുന്നു ജാൻവി പഞ്ചാരയടിച്ചത്. അദ്ദേഹത്തിന് തന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്നും ജാൻവി പറയുന്നുണ്ട്. എന്നാൽ അധ്യാപകന്റേ പേര് മറന്നുവെന്ന് പറയുന്ന ജാൻവി അദ്ദേഹത്തിന് കഷണ്ടിയായിരുന്നുവെന്നും കുടവയറുണ്ടായിരുന്നുവെന്നും കാണാൻ ക്യൂട്ട് ആയിരുന്നുവെന്നും പറയുന്നു.
ക്ലാസിൽ മതിയായ ഹാജർ ഇല്ലാതെ വന്നതോടെ രക്ഷപ്പെടാൻ നോക്കുകയായിരുന്നു താനെന്നാണ് ജാൻവി പറയുന്നത്.സോറി സാർ, ശരിക്കും സോറി. ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞു. നിന്റെ കണ്ണുകൾ മനോഹരം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേയോ എന്ന് ചോദിച്ചപ്പോൾ അതെ ഡിസ്നി ഐയ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അങ്ങനെയേ നിന്നെ ഇനി വിളിക്കുകയുള്ളൂവെന്നും പറഞ്ഞു. ഒരു വർഷം മുഴുവൻ തന്നെ ആ പേരാണ് വിളിച്ചതെന്നും ജാൻവി പറയുന്നു. പിന്നാലെ താനും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സാറയും പറഞ്ഞു. താൻ പലപ്പോഴും എന്തെങ്കിലും മോശമായി പറയുമെന്നും അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് പഞ്ചാരയടിക്കുന്നതെന്നും സാറ പറയുന്നു. സാറയും ജാൻവിയും വളരെ അടുത്ത സുഹൃത്തുക്കളാണ്.
താരപുത്രിമാരാണ് സാറയും ജാൻവിയും. ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്ന ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി കപൂർ. അമ്മയുടെ പാതയിലൂടെ ജാൻവി സിനിമയിൽ എത്തുകയായിരുന്നു. സൂപ്പർ താരം സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാൻ.
ധഡക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ ഒരിടം നേടിയെടുക്കാൻ ജാൻവിയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ പുതിയ സിനിമ. നയൻതാര നായികയായ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി.
മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്കിലും ജാൻവിയാണ് നായിക. അതേസമയം, കേദാർനാഥിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചിത്രം വൻ വിജയമായില്ലെങ്കിലും സാറ ശ്രദ്ധ നേി. പിന്നീട് സിമ്ബ, ലവ് ആജ് കൽ, അത് രംഗി രേ, തുടങ്ങിയ സിനിമകളിൽ സാറ അഭിനയിച്ചു.
നിരവധി സിനിമകളാണ് സാറയുടേതായി അണിയറയിലുണ്ട്. ബോളിവുഡിലെ ഭാവി സൂപ്പർ നായികമാരായാണ് സാറ അലി ഖാനേയും ജാൻവി കപൂറിനേയും കാണുന്നത്. ഇരുവരും സോഷ്യൽ മീഡിയയിലേയും താരങ്ങളാണ്.