കസ്തൂരിമാനിന് ശേഷം വീണ്ടും ഒന്നിച്ച് ജീവയും കാവ്യയും, വീഡിയോ വൈറൽ, തുള്ളിച്ചാടി ആരാധകർ

65

സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ പരമ്പരയായിരുന്നു കസ്തൂരിമാൻ എന്ന സീരിയിൽ. കസ്തൂരി മാനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവരാണ് നടി റെബേക്ക സന്തോഷും നടൻ ശ്രീറാം രാമചന്ദ്രനും.

സീരിയലുകൾക്ക് പുറമെ സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുൻപിലെത്തിയ താരമാണ് ശ്രീറാം. റെബേക്ക സന്തോഷ് അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങിയിരുന്നു.

Advertisements

ഏറെ ആരാധകരുള്ള ജനപ്രിയ പരമ്പരയിൽ കാവ്യ ജീവ ജോഡിയായി ഇരുവരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെക്കാലം മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പരയായിരുന്നു കസ്തൂരിമാൻ. എഷ്യാനെറ്റ് പരമ്പരകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കസ്തൂരിമാന് ലഭിച്ചത്.

കാവ്യയും ജീവയും ഒന്നിക്കുന്നതും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നിടത്തുമാണ് പരമ്പര അവസാനിച്ചത്.
സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്ടീവാകാറുളള താരങ്ങൾ കൂടിയാണ് റെബേക്കയും ശ്രീറാമും. തങ്ങലുടെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്നെ ഇവർ പങ്കുവെക്കാറുണ്ട്.

Also Read
സ്വകാര്യ ജീവിതം എല്ലാം പുറത്തായി, എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായി: തുറന്നു പറഞ്ഞ് അമല പോൾ

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കാവ്യയും ജീവയും ഒരുമിച്ച് എത്തിയ ലൈവ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കസ്തൂരിമാൻ ഓർമ്മകൾ ഇരുവരും ലൈവിലൂടെ പങ്കുവെച്ചു. കസ്തൂരിമാൻ കഴിഞ്ഞിട്ട് മൂന്ന് മാസമായെന്നും ഇപ്പോൾ അതിലെ എല്ലാവരെയും മിസ് ചെയ്യുന്നതായും ഇരുവരും പറയുന്നു.

ഞങ്ങൾ ശരിക്കും ഒരു ഫാമിലി പോലെയായിരുന്നു. പതിനഞ്ച് ദിവസം അവിടെയും ബാക്കി പതിനഞ്ച് ദിവസം വീട്ടിലുമാണ്. സ്വന്തം ഫാമിലി പോലെ തന്നെയായിരുന്നു സെറ്റിലും. മൂന്നര വർഷം പോയതേ അറിഞ്ഞില്ലെന്നും എന്തൊരു സ്പീഡിലാണ് പോയതെന്നും ശ്രീറാം പറഞ്ഞു. മൂന്നര വർഷത്തിനുളളിൽ കാവ്യ ജീവ എന്നിവരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്.

ആരാധക ഗ്രൂപ്പുകളിൽ കസ്തൂരിമാന്റെ വീഡിയോസ് കണ്ടിരുന്നു. അതില് ആദ്യം മുതൽ അവസാനം വരെയുളള രംഗങ്ങൾ ഏന്ത് രസമായിട്ടാണ് അവര് എഡിറ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ ഒറ്റയടിക്ക് വീഡിയോസ് കാണുമ്പോൾ ഭയങ്കര മിസിംഗ് തോന്നും എന്നും ജീവ പറഞ്ഞു.

900 എപ്പിസോഡുകൾക്ക് മുകളിൽ കസ്തൂരിമാൻ പോയിട്ടുണ്ട്. പല വീഡിയോസ് കാണുമ്പോഴും നമ്മള് അഭിനയിച്ച സീൻ തന്നെ ആയിരുന്നോ ഇതെന്ന് ചിന്തിക്കാറുണ്ടെന്ന് റെബേക ശ്രീരാമിനോട് പറഞ്ഞു. കാരണം കസ്തൂരിമാനിൽ അഭിനയിച്ച ചില സീനുകളെല്ലാം മറന്നുപോയിട്ടുണ്ട്. എന്നാൽ ആരാധകർ ഇപ്പോഴും അതെല്ലാം ഓർത്തിരിക്കുന്നു.

Also Read
മൂന്നു കൊല്ലത്തോളം ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം നിലം തൊടാതെ പൊട്ടി, പക്ഷേ ജാതകം തെളിഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സംവൃതാ സുനിൽ

ഫാൻസ് ഗ്രൂപ്പിൽ വരുന്ന ചില വീഡിയോസ് കാണുമ്പോഴാണ് കസ്തൂരിമാനിലെ ചില രംഗങ്ങളെല്ലാം വീണ്ടും ഓർമ്മ വരികയെന്ന് റെബേക്ക പറഞ്ഞു. കസ്തൂരിമാന് ശേഷം ഒരുമിച്ചുളള ആദ്യത്തെ ലൈവാണ് ഇതെന്നും ഇരുവരും പറഞ്ഞു. ശ്രീറാം താടിയും മുടിയും നീട്ടിയതിനെ കുറിച്ചും റെബേക്ക ചോദിച്ചു.
താടിയും മുടിയും ഒകെ നീട്ടിയല്ലോ, ഇപ്പോൾ ബാർബർ ഷോപ്പൊക്കെ ഓപ്പണാണ് എന്നാണ് റെബേക്ക ഓർമ്മിപ്പിച്ചത്.

അയ്യോ ഞാൻ അറിഞ്ഞില്ല എന്നാണ് ഇതിന് ചിരിച്ചുകൊണ്ട് ശ്രീറാം മറുപടി കൊടുത്തത്. എന്തുക്കൊണ്ടാ പോവാത്തത് എന്ന് റെബേക്ക ചോദിച്ചപ്പോൾനിന്നെ കാണാത്തതു കൊണ്ട് ആ ഒരു വിഷമം വിരഹ കാമുകനായി തീർക്കുകയാണ് എന്ന് ചിരിയോടെ ശ്രീറാം പറയുന്നു.

Advertisement