മിനി സ്‌ക്രീനിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരക ജോഡികളാണ് ഡെയിനും മീനാക്ഷി രവീന്ദ്രനും മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയുടെ മൂന്നാം സീസണിൽ ആണ് ഇരുവരും ജോഡികളായി എത്തുന്നത്. പ്രേക്ഷകർ സ്നേഹത്തോടെ ഡിഡി എന്നും മീനു എന്നുമാണ് ഡെയിനെയും മീനാക്ഷിയെയും വിളിക്കുന്നത്.
അതേ സമയം 2017 മുതൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിക്ക് വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോ എന്ന പ്രത്യേകത ഇതിനുണ്ട്. നിരവധി ആരാധകരും ഈ പ്രോഗ്രാമിനുണ്ട്. സ്വതസിദ്ധമായ അവതരണ ശൈലിയാണ് ഡെയ്‌നിന്റെയും മീനാക്ഷിയുടേയും പ്രത്യേകത.
എല്ലാം കൊണ്ടും നല്ല ചേർച്ച ഉള്ള ഇവർ ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം പലപ്പോഴും ആരാധകർ ചോതിച്ചിട്ടുണ്ടെങ്കിലും അങ്ങനെയൊന്നുമില്ല ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നായിരുന്നു ഇരുവരും ഒരേ സ്വരത്തിൽ പറയാറുള്ളത്. മീനു എന്നാണ് മീനാക്ഷിയെ പ്രേക്ഷകർ സ്‌നേഹത്തോടെ വിളിക്കുന്നത്.
ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോ ഷൂട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ജോലി ഉപേക്ഷിച്ചിട്ടാണ് മീനാക്ഷി ഈ അവതരണ രംഗത്തേക്ക് എത്തിയത്. ഇതിനു മുൻപ് എയർ ഹോസ്റ്റസ് ആയിരുന്നു താരം. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലേക്ക് ഇതിനിടയിൽ മീനാക്ഷിക്ക് അവസരം ലഭിച്ചു. അവധിയെടുത്തു കൊണ്ടാണ് താരം ഇതിലേക്ക് വന്നത്.
പിന്നീട് സെമി ഫൈനൽ വരെ എത്തുകയും ചെയ്തു. ഇതിനിടയിൽ താരം തന്റെ ജോലിയും ഉപേക്ഷിച്ചു. ഇതിനു ശേഷമാണ് ഉടൻ പണത്തിൽ അവതാരികയായി മീനാക്ഷിയെ എത്തുന്നത്. ഇതിലെ മികച്ച പ്രകടനം താരത്തെ ആരാധകരുടെ പ്രിയങ്കരി ആക്കി. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് മീനാക്ഷി തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ ഇതാ തന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ്. മീനാക്ഷി കേക്ക് മുറിച്ചു കൊണ്ടാണ് താരം പിറന്നാളാഘോഷിച്ചത്. സർപ്രൈസ് ബർത്ത് ഡേ കേക്കുമായി ഡെയിൻ മീനാക്ഷിയുടെ വീട്ടിലെത്തിയിരുന്നു.
അതേ സമയം താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി ആരാധകരാണ് എത്തിയത്. സഹ പ്രവർത്തകരും മീനാക്ഷിക്ക് ആശംസകളുമായി എത്തിയിരുന്നു.