ഞാൻ കാരണം എന്റെ കുടുംബത്തിലുള്ളവരുടെ കൂടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യമാണ്; വെളിപ്പെടുത്തലുമായി ആത്മസഖി നടി അവന്തിക മോഹൻ

128

മലയാളം മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ആത്മസഖി സീരിയലിലെ നന്ദിത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അവന്തിക മോഹൻ. ആത്മസഖിക്ക് ശേഷം ശേഷം അവന്തിക ചെറിയൊരു ഇടവേള എടുത്തു.

ഗർഭിണിയായിരുന്ന അവന്തിക ഒരു മകന് ജന്മം കൊടുക്കുകയും മാതൃത്വം ആസ്വദിക്കുകയുമായിരുന്നു. ഇപ്പോഴിതാ തൂവൽസ്പർശം എന്ന സീരിയലിലൂടെ വമ്പൻ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈസീരിയലിൽ ഒരു ഐപിഎസുകാരിയുടെ റോളിലാണ് അവന്തിക അഭിനയിക്കുന്നത്.

Advertisements

Also Read
ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു, എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രമ്യ നമ്പീശൻ

കൊവിഡ് കാലത്ത് മകനെ മാറ്റി നിർത്തി ഷൂട്ടിങ്ങിന് പോയി വരുന്നത് വലിയൊരു വെല്ലുവിളി ആണെന്നാണ് നടി പറയുന്നത്. നടിയുടെ വാക്കുകൾ:

ഈ മഹാമാരി കാലത്ത് ജോലി ചെയ്യുക എന്നത് ഒരു അമ്മയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ കാരണം എന്റെ കുടുംബത്തിലുള്ളവരുടെ കൂടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യമാണ്. എന്നിരുന്നാലും എന്റെ അച്ഛന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസമേകാൻ സഹായിച്ചത്.

ഈ സുവർണാവസരം നഷ്ടപ്പെടുത്തരുത്. അവസരങ്ങൾ ഒരിക്കലും രണ്ട് തവണ വരില്ലെന്നും ഞങ്ങളെ ഓർത്ത് വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എന്റെ മകനെ പരിപാലിക്കാൻ മാതാപിതാക്കളും എനിക്കൊപ്പമുണ്ട്. ഒരു തിരക്കുള്ള ദിവസത്തിന് ശേഷം മകൻ അവർക്കൊപ്പം സുരക്ഷിതനായി ഇരിക്കുന്നത് കാണുമ്പോൾ അമ്മ എന്ന നിലയിൽ എനിക്ക് ആശ്വാസമാണ്.

Also Read
അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

ഷൂട്ടിങ്ങിന് ശേഷം ഞാൻ ഒത്തിരി മുൻകരുതലുകൾ എടുത്തിരുന്നു. ലൊക്കേഷനിൽ നിന്ന് മടങ്ങി എത്തിയ ഉടൻ എന്നെയും എന്റെ കൈയിലുള്ള സാധനങ്ങളെയുമെല്ലാം ഞാൻ ശുദ്ധിയാക്കും. എന്റെ പ്രിയപ്പെട്ടവരെ കാണുന്നതിന് പത്ത് മിനുറ്റ് മുൻപെങ്കിലും ഞാൻ ആവി പിടിക്കും. അത് കൃത്യമായി ചെയ്യുന്നുവെന്ന് ഉറപ്പാക്കകുയും ചെയ്യാറുണ്ടെന്നും താരം പറയുന്നു.

Advertisement