ചില ആളുകൾ അങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കി, അമ്പിളി ദേവിയുടെ പ്രശ്നത്തിൽ പിന്നീട് ഇടപെടാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു ജോസഫ്

1473

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് ഏറെ പ്രീയങ്കരിയായി മാറിയത്.

അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമ യായിട്ടാണ് കാണുന്നത്. ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ചു വർഷങ്ങളിൽ അധികമായി.

Advertisements

ഇടതൂർന്ന മുടിയും നീണ്ട മൂക്കുമായി മലയാളികൾക്ക് മുന്നിലെത്തിയ വെളുത്ത് മെലിഞ്ഞ സുന്ദരി പെൺ കുട്ടിയായ അനുവിന് ഇന്നും ആദ്യം കണ്ട നാൾ മുതലുള്ള ഇഷ്ടം തന്നെയാണ് പ്രേക്ഷകർ നൽകുന്നത്.
കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിരുന്നു. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് എത്തിയത്.

Also Read
സ്വകാര്യ ജീവിതം എല്ലാം പുറത്തായി, എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായി: തുറന്നു പറഞ്ഞ് അമല പോൾ

തുടർന്ന് നിരവധി സിനിമകളിലും വേഷമിട്ട് ശ്രദ്ധേയായ അനു ജോസഫ് ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽക്കുകയാണ്. ടെലിവിഷൻ പരമ്പരകളിലൂടെ സെലിബ്രിറ്റികളായ സുഹൃത്തുക്കളുടെ ഇന്റർവ്യൂ എടുത്തും പാചക പരീക്ഷണങ്ങൾ നടത്തിയുമൊക്കെ അനു ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത് അനുവിന്റെ വിവാഹം എന്ന് നടക്കുമെന്ന് അറിയാനാണ്.

അതിനുള്ള മറുപടിയും ഭാവി വരനെ കുറിച്ചും മനസ് തുറന്ന് പറയുകയാണ് നടിയിപ്പോൾ. ഒപ്പം സിനിമാ സീരിയൽ നടിയായ അമ്പളി ദേവിയുടെ വിഷയത്തിൽ താൻ കൂടുതൽ ഇടപെടാതിരിക്കാനുള്ള കാരണത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. ആരാധകർ ചോദിക്കാൻ കാത്തിരുന്ന ചോദ്യങ്ങൾക്ക് അനു ജോസഫ് ഉത്തരം പറഞ്ഞത് ബിഹൈന്റ് വുഡിസിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു.

അമ്പിളിയുമായി ഒരുപാട് വർഷങ്ങളായിട്ടുള്ള പരിചയമാണ് എനിക്ക്. ആദിത്യനുമായിട്ടും നല്ല പരിചയമുണ്ട്. ഈ പ്രശ്‌നം കേട്ട് അറിഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി. എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നു. അപ്പോൾ തന്നെ ഞാൻ അവളെ വിളിച്ചു.

Also Read
മൂന്നു കൊല്ലത്തോളം ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം നിലം തൊടാതെ പൊട്ടി, പക്ഷേ ജാതകം തെളിഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സംവൃതാ സുനിൽ

ഞാൻ മറ്റൊരു ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരുന്ന സമയമായിരുന്നു. ഒന്ന് നേരിൽ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടിൽ. സംസാരിച്ചപ്പോൾ, നിനക്ക് ഇക്കാര്യങ്ങൾ ഞങ്ങളുടെ ചാനലിനോട് പറയാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അവൾ ഓകെ പറഞ്ഞു. അങ്ങനെ അപ്പോൾ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. കാര്യങ്ങളൊക്കെ നിയമപരമായിട്ടാണ് അവർ തീരുമാനിച്ചത്.

അതിന് ശേഷം പേഴ്‌സണലായി അവളെ വിളിക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാൻ ചാനൽ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തിൽ ചിലർ പറഞ്ഞിരുന്നുു. അതു കൊണ്ടാണ് ആ വിഷയത്തിൽ അത്രയധികം പിന്നീട് ഇടപെടാതിരുന്നതെന്നാണ് അനു ജോസഫ് വെളിപ്പെടുത്തുന്നത്.

ഞാൻ ജീവിതത്തിൽ വളരെ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. എന്ന് കരുതി വിവാഹ ജീവിതം തെറ്റാണെന്ന് പറയുകയല്ലേ. ചിലപ്പോൾ ഉടനെ ഉണ്ടാവും. അല്ലെങ്കിൽ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും. ഒന്നും പറയാൻ പറ്റില്ല. എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

Also Read
കസ്തൂരിമാനിന് ശേഷം വീണ്ടും ഒന്നിച്ച് ജീവയും കാവ്യയും, വീഡിയോ വൈറൽ, തുള്ളിച്ചാടി ആരാധകർ

ചിലപ്പോൾ ആരോടും പറയാതെയും കല്യാണം കഴിക്കുമെന്നും ആയിരുന്നു വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് വളരെ രസകരമായി അനു ഉത്തരമാണ് നൽകിയത്. നമ്മളെ മനസിലാക്കണം, പറയുന്നതൊക്കേ കേൾക്കണം, സമാധാനം ഉണ്ടാവണം. ഞാൻ അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകില്ല. വ്യക്തികൾക്ക് അവരുടെ ഇഷ്ടങ്ങൾക്ക് പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാൻ.

എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം ജീവിത പങ്കാളി. അതോണ്ട് അത്തരമൊരാൾ എന്റെ ലൈഫിലേക്ക് വരുന്നതാണ് ഇഷ്ടം. ലോകത്തിലെ എന്തിനെ കുറിച്ചും എനിക്ക് അയാളോട് സംസാരിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയായിരിക്കണം എന്റെ പങ്കാളി എന്ന് മാത്രമേ കണ്ടീഷൻ ഉള്ളു എന്നും അനു പറയുന്നു.

Advertisement