ജീൻസ് ധരിച്ചപ്പോൾ ആളുകൾ അത്ഭുതപ്പെട്ടു, ദാവിണി ധരിച്ചപ്പോൾ എന്തെ ഇങ്ങനെ എന്ന ഭാവം: തുറന്നു പറഞ്ഞ് രശ്മി സോമൻ

191

ഒരുകാലത്ത് ടെലിവിഷൻ പരമ്പരകളിൽ മിന്നി നിന്ന താരമാണ് നടി രശ്മി സോമൻ. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മി, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായി മാറി. സീരിയലുകളിൽ തിളങ്ങി നിന്ന സമയത്തായിരുന്നു പ്രമുഖ സംവിധായകനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്.

നിരവധി സീരിയലുകളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരുന്നു. ഇടയ്ക്ക് അഭിനയ രംഗത്ത് നിന്നും താരം ഏറെ കാലം മാറി നിന്ന ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ.

Advertisements

സോഷ്യൽ മീഡിയകളിൽ സജീവമായ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ സിനിമ ജീവിതത്തെക്കുറിച്ചും ദുബായ് ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് രശ്മി സോമൻ.

ഒരുപാട് അവസരങ്ങൾ സിനിമയിലേക്ക് വന്നിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല ആ സമയത്താണ് സീരിയലിൽ നല്ല വേഷങ്ങൾ ലഭിക്കുന്നത്. അതിനുശേഷം സീരിയൽ മാത്രമായി. ഇനി സിനിമ ചെയ്യാനാണ് ആഗ്രഹം.സിനിമയിലേക്ക് ഒരു പ്രാവശ്യം വന്നാൽ പിന്നെ ആരും തിരികെ പോകില്ല. അത് അഭിനയം മാത്രമല്ല ഈ മേഖലയിൽ മറ്റ് ജോലി ചെയ്യുന്നവരും അധികനാൾ മാറി നിൽക്കില്ല.

മുൻപ് ജീൻസ് ധരിച്ച് എന്ന കണ്ട് ആളുകൾ അത്ഭുതപ്പെട്ടിട്ടുണ്ട്. ദാവിണി ധരിച്ചപ്പോൾ എന്തെ ഇങ്ങനെ എന്ന ഭാവം. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വന്നതോടെ ഇതിന് മാറ്റം വന്നു. വിവാഹശേഷം ദുബായ് ജീവിതമായിരുന്നു. ഞാൻ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹമാണ് വീട്ടുകാർക്കും.

സിനിമയിലൂടെ മടങ്ങി വരാനാണ് ആഗ്രഹിച്ചത്. ചേട്ടൻ ഓഫീസിൽ പോയാൽ ഞാൻ ഒറ്റയ്ക്ക്. ഇപ്പോൾ അത് ആസ്വദിക്കുന്നുണ്ടെന്നും രശ്മി പറഞ്ഞു. രശ്മി സോമന്റെ ആദ്യ ഭർത്താവ് സീരീയൽ സംവിധായകനായ എഎം നസീർ ആയിരുന്നു.

പ്രണയത്തിനൊടുവിൽ 2001-ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹശേഷവും താരം അഭിനയം തുടർന്നിരുന്നു. എന്നാൽ വൈകാതെ തന്നെ ഇരുവരും വിവാഹമോചിതരായി. പിന്നീട് ഗോപിനാഥിനെ വിവാഹം കഴിച്ച രശ്മി അദ്ദേഹത്തോടൊപ്പം വിദേശത്തേക്കു താമസം മാറി.

നേരത്തെ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിൽ നായികയായി അഭിനയിച്ച രശ്മി സോമൻ പിന്നീട് ചില സിനിമകളിൽ കൂടി മുഖം കാണിച്ചെങ്കിലും സിനിമയിൽ അത്ര സജീവമായിരുന്നില്ല. മോഹൻലാലിന്റെ ഐവി ശശി ചിത്രം വർണപ്പകിട്ടിലും രശ്മി സോമൻ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു

Advertisement