തന്നോട് ഒരു പ്രത്യേക താല്പര്യം വരദയ്ക്ക് ഉണ്ടെന്ന് സംവിധായകൻ പറഞ്ഞു, പിന്നെ താനും ശ്രദ്ധിക്കാൻ തുടങ്ങി : വരദയുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ജിഷിൻ

181

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ചുരുങ്ങിയ കാലം കൊണ്ട് പ്രിയ താരങ്ങളായി മാറിയ താര ദമ്പതികളാണ് ജിഷിനും വരദയും. അമല എന്ന പരമ്പരയിൽ കൂടിയാണ് ഇരുവരും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമ രംഗത്ത് നായികയായി എത്തിയ വരദ പക്ഷേ ശ്രദ്ധിക്കപ്പെട്ടത് സീരിയലിൽ കൂടിയാണ്.

അമല സീരിയലിൽ വരദ നായികയായും ജിഷിൻ വില്ലൻ കഥാപാത്രമായാണ് എത്തിയത്. ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. ടിക് ടോക് നിരോധനത്തിന് മുൻപ് വരെ ടിക് ടോകിൽ സജീവമായ ഇരുവരും രസകരമായ വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

Advertisements

സോഷ്യൽ മീഡിയയിലും ഈ താര ദമ്പതികൾ സജീവമാണ്. സൗഹൃദമാണ് ഇരുവരെയും പ്രണയത്തിൽ എത്തിച്ചത്.
ആർഭാടം ഒട്ടുമില്ലാതെ നടന്ന വിവാഹത്തിന് ശേഷം ഒരുമിച്ചു ജീവിച്ചു വരുന്ന ഇരുവരും സീരിയൽ രംഗത്ത് ഇപ്പോഴും സജീവമാണ്.

സീരിയലിലും ജീവിതത്തിലും ജിഷിന് നല്ല സപ്പോർട്ടാണെന്നും വരദ പറയുന്നു. എന്നാൽ തങ്ങൾക്ക് ഇടയിൽ പ്രണയമുണ്ടാകാൻ കാരണം അമല ഷൂട്ടിംഗ് ലൊക്കേഷനും അതിന്റ ഡയറക്ടറുമാണെന്ന് ജിഷിൻ പറയുന്നു. ലൊക്കേഷനിൽ ഇരുവരും നല്ല കമ്പനിയായിരുന്നുവെന്നും അതിന്റെ കാരണം തനിക്ക് ഇഷ്ടമുള്ള ഗാനങ്ങൾ തന്നെയിരുന്നു വരദയുടെയും പ്രിയപ്പെട്ടത് എന്നതായിരുന്നു.

എന്നാൽ പ്രണയം തുടങ്ങുന്നത് ഡയറക്ടറുടെ വാക്ക് കേട്ടതിന് പിന്നാലെയാണെന്ന് ജിഷിൻ പറയുന്നു. തന്നോട് വരദയ്ക്ക് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് ഒരു ദിവസം സംവിധായകൻ പറഞ്ഞു. അതിന് പിന്നാലെയാണ് താൻ വരദയെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ഇതേ കാര്യം സംവിധായകൻ വരദയോടും പറഞ്ഞെന്നും ജിഷിൻ പറയുന്നു. എന്നാൽ പ്രണയം ഇരുവരും പറയുന്നതിന് മുൻപ് സൈറ്റിൽ എല്ലാവരും അറിഞ്ഞു.

അതിനാൽ പിന്നീട് തങ്ങൾ കുറെ നാൾ മിണ്ടാതെ ഇരുന്നു, പിന്നീട് വരദക്ക് ഒപ്പം മാതാപിതാക്കളും സൈറ്റിൽ വന്നെന്നും മിണ്ടാതെ ഇരിക്കാൻ സാധിക്കാതെ വന്നപ്പോൾ നമ്മൾക്ക് കെട്ടിയാലോ എന്ന് വരദയോട് ചോദിച്ചു. അതിന് വരദ സമ്മതം മൂളിയെന്നും ജിഷിൻ പറയുന്നു. വരദ സമ്മതം പറഞ്ഞതോടെ പ്രണയം ലീഗലായെങ്കിലും പക്ഷേ രണ്ട് വീട്ടിലും പറഞ്ഞു സമ്മതിപ്പിക്കാൻ ബുദ്ധിമുട്ടായി.

എന്നാൽ ഒടുവിൽ അവിടെയും സമ്മതിച്ചു. പ്രണയം സീരിയലിൽ വെച്ച വരദ ഗർഭിണിയായി എന്നിട്ടും ഏഴ് മാസം വരെ മിന്നുന്ന പ്രകടനം വരദ കാഴ്ചവെച്ചിരുന്നു. മകനുണ്ടായ ശേഷം സീരിയൽ രംഗത്തേക്ക് തിരികെ എത്തുകയായിരുന്നു.

Advertisement