മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിൽ നിന്നും വിന്നർ ആവുമെന്ന് തുടക്കം മുതൽ പ്രവചനം നടന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എന്നാൽ റിയാസിനെ കായികമായി ഉ പ ദ്ര വി ച്ചെ ന്ന ആരോപണത്തെ തുടർന്ന് റോബിന് മത്സരം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു.
രാജകീയമായൊരു സ്വീകരണമായിരുന്നു പുറത്ത് വന്ന റോബിനെ കാത്തിരുന്നത്. ഇപ്പോഴിതാ റോബിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടത്തി എത്തിയിരിക്കുകയാണ് നടി ബീനാ ആന്റണിയുടെ ഭർത്താവ് കൂടിയായ സീരയൽ നടൻ മനോജ് നായർ. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് റോബിൻ തന്നെ കാണാൻ വരാമെന്ന് പറഞ്ഞതിനെ കുറിച്ച് മനോജ് വെളിപ്പെടുത്തിയത്.
ഡോ റോബിൻ എന്നേയും ചതിച്ചു, നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല അവൻ എന്ന തലക്കെട്ടാണ് മനോജ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. എനിക്കിന്ന് ഷൂട്ടിങ്ങ് ഇല്ല. ഇന്ന് രാവിലെ ഒരുപാട് സന്തോഷം ഉള്ള ദിവസമായിരുന്നു. അനിയനും ചേട്ടനും എവിടെ എന്ന് ചോദിച്ച് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു.
അതേ റോബിൻ ഇന്ന് വരാമെന്ന് പറഞ്ഞ് ഇരുന്നതാണ്. പതിനൊന്നരയ്ക്ക് വരാമെന്ന് പറഞ്ഞ ആൾ അത് കഴിഞ്ഞപ്പോൾ അത്യാവശ്യമായി ഒരാളുടെ കൂടെ പോവണമെന്ന് പറഞ്ഞു. ലേറ്റ് ആയാലും വരാം എന്ന് പറഞ്ഞു. എനിക്ക് വ്യക്തിപരമായി അത് വിഷമമായി. ആ നിരാശ നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് മനോജ് പറയുന്നു.
ഒരു മണിയായപ്പോൾ പറഞ്ഞു. ചേട്ടാ ഞാനൊരു സ്ഥലത്ത് പെട്ട് കിടക്കുകയാണ്. നമുക്ക് മറ്റൊരു ദിവസത്തേക്ക് ഇത് മാറ്റാമെന്ന്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റോബിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. തിരക്കൊക്കെ ആണ്. പക്ഷേ എനിക്ക് വ്യക്തിപരമായി അത് വിഷമമായി.
ആ നിരാശ നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് മനോജ് പറയുന്നു. റോബിൻ നമ്മൾ വിചാരിച്ചത് പോലെയല്ല. ഫോണിൽ കൂടി പറയുന്നത് പോലെയൊന്നുമല്ല. ആയിരുന്നെങ്കിൽ എന്നെ കാണാൻ വരില്ലായിരുന്നോ എന്ന് മനോജ് ചോദിക്കുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി റോബിന്റെ എൻട്രി.
എല്ലാവരെയും പറ്റിച്ചേ എന്ന് പറഞ്ഞോണ്ട് റോബിൻ മനോജിന്റെ വീഡിയോയിലേക്ക് വന്നു. എന്നെ കാണാമെന്ന് സമ്മതിച്ചതിന് ശേഷം ഡേറ്റ് മാറ്റി കൊണ്ടിരിക്കുന്നത് മനോജേട്ടനാണെന്നാണ് റോബിൻ പറയുന്നത്. ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോൾ തിരക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പിന്നത്തേക്ക് മാറ്റിയെന്നും റോബിൻ ആരോപിച്ചു.
പരസ്പരം ഉമ്മ വെച്ച് കൊണ്ടാണ് മനോജും റോബിനും സംസാരം തുടങ്ങിയത്. 72 ദിവസം മുൻപ് ഒരു പരിചയവും ഇല്ലാത്ത ആളായിരുന്നു. പിന്നെയൊരു വരവ് വന്നത് എന്തായിരുന്നു. എയർഇന്ത്യയിൽ വന്ന് എയറിലായിരുന്നു റോബിനെന്ന് മനോജ് നായർ പറഞ്ഞു.