നയൻതാര എന്നെ കല്യാണം വിളിച്ചിരുന്നു, ഞാൻ പോയില്ല, പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ

242

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ വിവാഹത്തിന് തന്നെ വിളിച്ചിരുന്നെന്നും താൻ പോയില്ലെന്നും വെളിപ്പെടുത്തി ധ്യാൻ ശ്രനിവാസൻ. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൗ ആക്ഷൻ ഡ്രാമയിൽ നയൻതാര ആയിരുന്നു നായികയായി എത്തിയത്.

മലയാളത്തിന്റെ യുവതാരം നിവിൻ പോളി ആയിരുന്നു നായകൻ. അതേ സമയം ഇക്കഴിഞ്ഞ ജൂൺ 9 ന് ആയിരുന്നു നയൻ താരയുടെ വിവാഹം. തമിഴിലെ പ്രമുഖ സംവിധായകൻ വിഘ്‌നേഷ് ശിവനെ ആയിരുന്നു നയൻ താര വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.

Advertisements

Also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ

ദീർഘ നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. ചെന്നെ മഹാബലി പുരത്തെ റിസോര്ട്ടിൽ വെച്ചായിരുന്നു നയൻസിന്റെ കഴുത്തിൽ വിക്കി താലി ചാർത്തിയത്. ചടങ്ങിൽ മലയാള സിനിമയിൽ നിന്ന് ജനപ്രിയ നടൻ ദിലീപും സംവിധായകൻ സത്യൻ അന്തിക്കാടും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ വിവാഹത്തിന് നയൻതാര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തോടേ പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. എന്നെ വിവാഹത്തിന് വിളിച്ചിരുന്നു ഞാൻ പോയില്ല വേണ്ടെന്ന് വച്ചു. പ്രസ് മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്.

പ്രകാശം പറക്കട്ടെ എന്ന ചിത്രത്തിന്റെ വാർത്താ സമ്മേളനത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാൻ ആണ്.ലൗ ആക്ഷൻ ഡ്രാമയിൽ നിന്ന് വളരെ വ്യത്യസ്തമായ ചിത്രമാണ് പ്രകാശം പറക്കട്ടെ എന്ന് ധ്യാൻ പറഞ്ഞു.

Also Read
കുറേ ടെൻഷനടിച്ചു, റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം വെളിപ്പെടുത്തി ഗോപിക അനിൽ

ലൗ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തപ്പോൾ എനിക്കൊരു ചീത്തപ്പേരുണ്ടായിരുന്നു. അതിൽ ഒരുപാട് ക ള്ളു കു ടി യും ബാ റു െമല്ലാം ഉണ്ടായിരുന്നു. സെൻസർ ബോർഡ് ഓഫീസറും ഇതെന്നോട് പറഞ്ഞു. കാലം തെറ്റി ഇറങ്ങിയ സിനിമയാണത്.

ഞാൻ നിവിൻ പോളി, നയൻതാര എന്നിവരുടെ കോമ്പിനേഷനാണ് മാർക്കറ്റ് ചെയ്തത്. ഇനിയെഴുതുമ്പോൾ അൽപ്പം റിയലിസ്റ്റിക് ചിത്രമായിരിക്കണം എന്ന് തോന്നി. അതൊരു മന:പൂർവ്വമായ തീരുമാനമായിരുന്നു. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണിതെന്നും ധ്യാൻ പറയുന്നു.

Advertisement