ഇതിനെല്ലാം കാരണക്കാരി ഷഫ്നയാണ്, ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്‌നയ്ക്ക് ഉള്ളതാണ്: തുറന്നു പറഞ്ഞ് സജിൻ

161

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സീരിയൽ താരമാണ് സജീൻ ടിപി. സിനിമയിലൂടെ ആണ് എത്തിയതെങ്കിലും സീരിയൽ രംഗത്ത് എത്തിയതോടെയാണ് സജിൻ ആരാധകരുടെ പ്രിയങ്കരനായി മാറിയത്. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ ആണ് താരം പ്രശസ്തനായി മാറിയത്.

ഇപ്പോൾ മലയാളം ടെലിവിഷൻ ആരാധകരായ കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സജിൻ. എന്നാൽ സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്ന്. ഇന്ന് കുട്ടികൾക്കു സജിൻ സ്വന്തം ശിവേട്ടനാണ്.

Advertisements

ഇതാദ്യമായിട്ടാണ് സീരിയൽ താരത്തിന് ഇത്രയധികം താരപദവി ലഭിക്കുന്നത്. അടുത്തിടെ മികച്ച നടനുളള മിന്നലെ പുരസ്‌കാരം സജിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്നെ പിന്തുണച്ചവരോട് നന്ദി പറയുകയാണ് നടൻ. ഒപ്പം ഭാര്യ ഷഫ്ന നൽകിയ സപ്പോർട്ടിനെ കുറിച്ചും പറയുന്നുണ്ട്.

Also Read
കലാഭവൻ മണിയുടെ കൂടെ ഐറ്റം ഡാൻസ് കളിച്ച ഈ താരത്തെ ഓർമ്മയില്ലേ, ഐറ്റം ഡാൻസുകളിലൂടെ പേരെടുത്ത നടി സുജ വരുണിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഈ പുരസ്‌കാരം ലഭിക്കാൻ കാരണം ഷഫ്നയാണെന്നാണ് സജിൻ പറയുന്നത്. അഭിനയ ജീവിതത്തിലെ ആദ്യത്തെ പുരസ്‌കാരമാണിത്. എന്റെ ആദ്യത്തെ അവാർഡ് ആണ് മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ്, അതും എന്റെ ആദ്യത്തെ സീരിയലായ സാന്ത്വനത്തിന് ലഭിച്ചതിൽ വളരെ അധികം സന്തോഷമുണ്ട് എന്ന് സജിൻ പറഞ്ഞു.

പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഇന്ന് ഈ പുരസ്‌കാരത്തിന് ഞാൻ അർഹനായത് അവരോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു. പുരസ്‌കാരത്തിന് എന്നെ പരിഗണിച്ചവർക്കും നന്ദി. ഈ പുരസ്‌കാരം വാങ്ങി ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ കുറച്ച് ആൾക്കാരോട് നന്ദി പറയാതെ വയ്യ.

ഞങ്ങളുടെ പ്രൊഡ്യൂസറായ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയ്ക്കും ആണ് ആദ്യത്തെ നന്ദി. അവരാണ് എന്നെ ശിവന് വേണ്ടി തിരഞ്ഞെടുത്തത്. ഞങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായ സജിത്ത് ചേട്ടനോടും നന്ദിയുണ്ട്. സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യനും ഫുൾ ടീമിനും സജിൻ ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞു.

സന്തോഷവും സങ്കടവും പങ്കുവെച്ച് ഭാര്യ ഷഫ്നയ്ക്കുളള നന്ദിയും നടൻ എടുത്ത് പറയുന്നുണ്ട്. ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്‌നയ്ക്ക് ആണ്. ഷഫ്‌ന മുഖാന്തരമാണ് ഞാൻ ഈ സീരിയലിലേക്ക് എത്തിയത്്. അഭിനയിക്കണം നടൻ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് അവസരങ്ങൾ നോക്കി പോയപ്പോഴും ഫുൾ പിന്തുണ നൽകിയ ആളാണ് ഭാര്യ ഷഫ്‌ന.

Also Read
കുറേ ടെൻഷനടിച്ചു, റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം വെളിപ്പെടുത്തി ഗോപിക അനിൽ

ഷഫ്‌ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത് എന്നും സജിൻ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സജിനെ ലഭിക്കുന്നത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി സാന്ത്വനം പരമ്പര മുന്നോട്ട് പോവുകയാണ്. തമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റേഴ്സിന്റെ മലയാളം പതിപ്പാണിത്.

മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷ കളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് തുടക്കം മുതൽ തന്നെ ടോപ്പ് 5ൽ ഇടം പിടിക്കാൻ സാന്ത്വനത്തിന് കഴിഞ്ഞിരുന്നു. സജിനോടൊപ്പം തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്.

നടി ചിപ്പി ഈ സീരിയൽ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കു കയും ചെയ്യുന്നുണ്ട്. രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, അച്ചു, ഗിരിജ പ്രേമൻ, രക്ഷരാജ് , ഗോപിക അനിൽ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement