ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളിടത്ത് പോവാൻ സമ്മതിച്ചിരുന്നില്ല, എന്തു ചെയ്യുമ്പോഴും എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു: വീണാ നന്ദകുമാർ

142

മലയാളത്തിന്റെ യുവനായകൻ ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി എത്തിയ നടിയാണ് വീണാ നന്ദകുമാർ. ്ചിത്രത്തിൽ റിൻസി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയായി മാറി വീണ.

കട്ട്യോളാണ് എന്റെ മാലാഖ സൂപ്പർ ഹിറ്റായതോടെ ഏറെ ആരാധകരേയും വീണയ്ക്ക് ലഭിച്ചു. കടംകഥ എന്ന മലയാളം സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. വിനയ് ഫോർട്ട് നായകനായ ഈ ചിത്രം സെന്തിൽ രാജനാണ് സംവിധാനം ചെയ്തത്. ജോജു ജോർജ്ജ്, കിഷോർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. പിനീട് ചില തമിഴ് ചിത്രങ്ങളിലും വീണ അഭിനയിച്ചു.

Advertisements

മുംബൈയിൽ ആണ് വീണ നന്ദകുമാർ ജനിച്ചതെങ്കിലും, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ആണ് സ്വദേശം. ഇപ്പോളിതാ താൻ ജീവിതത്തിൽ നേരിട്ടിട്ടുള്ള അനുഭവങ്ങൾ തുറന്നുപറയുകയാണ് വീണാ നന്ദകുമാർ.
ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വീണയുടെ തുറന്നു പറച്ചിൽ.

നടിയുടെ വാക്കുകൾ ഇങ്ങനെ:

Read More:
ഉർവശിയുമായി പിരിഞ്ഞപ്പോൾ കുഞ്ഞാറ്റയെ കൂടെ കൊണ്ട് പോരാൻ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രമായിരുന്നു, അതിന് ഒരു കാരണവുമുണ്ട്: മനോജ് കെ ജയൻ

ഏറ്റവും കൂടുതലായി ജീവിതത്തിൽ ഫൈറ്റ് ചെയ്തിട്ടുള്ളത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. എന്തു ചെയ്യുമ്പോഴും എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു. അത് മലയാളിയായത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ബോംബെയിൽ നിന്ന് നാട്ടിൽ വരുമ്പോഴാണ് അത്തരം കാര്യങ്ങൾ അധികവും ഉണ്ടായിട്ടുള്ളത്. ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളിടത്ത് പോവാൻ വീട്ടിൽ നിന്ന് സമ്മതിക്കുമായിരുന്നില്ല.

നമുക്ക് ഇഷ്ടം തോന്നുന്ന കാര്യങ്ങൾ എന്താണെങ്കിലും, ആരെയെങ്കിലും കാണാനാണെങ്കിലും എവിടെയെങ്കിലും പോവാനാണെങ്കിലും എല്ലാവരും ഇക്കാര്യങ്ങളെ ജഡ്ജ് ചെയ്യും. കരിയറിന്റെ കാര്യത്തിലും താൻ ഏറെ ഫൈറ്റ് ചെയ്തിട്ടുണ്ട് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണ് .

Read More:
ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം, നിലവിളക്കും പിടിച്ച് യുവയുടെ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുന്ന വീഡിയോയുമായി മൃദുല: സന്തോഷം അറിയിച്ച് ആരാധകർ

കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം വേറെയും കഥാപാത്രങ്ങൾ വരുന്നുണ്ട്. 2017ൽ സെന്തിൽ രാജ് സംവിധാനം ചെയ്ത കടങ്കഥ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്തേക്ക് വരുന്നത്. ആ കഥാപാത്രത്തിലൂടെ വലിയ ശ്രദ്ധ നേടാനായില്ലെങ്കിലും കെട്ട്യോളാണെന്റെ മാലാഖയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Advertisement