പ്രണയിച്ച് വിവാഹം കഴിച്ചത് ക്രിസ്ത്യൻ പെൺകുട്ടിയെ, ക്രിക്കറ്റിലൂടെ സിനിമയിലും സീരിയലിലും എത്തി, ബിജെപി സ്ഥാനാർത്ഥിയുമായി: സൂരജേട്ടൻ വിവേക് ഗോപന്റെ ജീവിതം ഇങ്ങനെ

1933

വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു സൂപ്പർഹിറ്റ് പരമ്പരയായിരുന്നു പരസ്പരം എന്ന സീരിയിൽ. അഞ്ച് വർഷത്തിലധികമാണ് പരസ്പരം സംപ്രേക്ഷണം ചെയ്തത്. മലയാളി കുടുംബ സദസ്സുകളെ ഒന്നടങ്കം ആകർഷിച്ച് മുന്നേറിയ ഈ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിവേക് ഗോപൻ.

പരസ്പരത്തിലെ വിവേക് ഗോപന്റെ ‘സൂരജ്’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരജേട്ടന്റെയും ദീപ്തി ഐപിഎസിന്റെയും കഥ മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. സീരിയലിന് പുറമെ ഏതാനം ചില സിനിമകളിലൂടെയും വിവേക് ഗോപൻ പ്രേക്ഷകർക്ക് മുൻപിലെത്തി.

Advertisements

ഒരു അഭിനേതാവ് എന്നതിലുപരി ക്രിക്കറ്റിലും തിളങ്ങിയിരുന്നു നടൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ടീമിനായാണ് താരം കളിച്ചത്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. വർഷങ്ങൾക്ക് ശേഷം കാർത്തിക ദീപം പരമ്പരയിലൂടെ വിവേക് മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.

ഇതിനും പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിവേക് ഗോപൻ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിട്ട് മത്സരിച്ച് തോറ്റിരുന്നു. രാഷ്ട്രീയത്തിന് ഒപ്പം അഭിനയവും കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വിവേക് അഭിനയം വിടില്ലെന്ന് അറിയിച്ചിരുന്നു.

ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നതെന്നും വിവേക് മുൻപേ വ്യക്തമാക്കിയിരുന്നു. അതേ സമയം താരത്തിന്റെത് ഒരു പ്രണയ വിവാഹം ആയിരുന്നു. വിവാഹവും ജീവിതവും എങ്ങനെയായിരുന്നു എന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവേക് ഗോപൻ തുറന്നു പറഞ്ഞിരുന്നു.

സുമി മേരി തോമസ് എന്നാണ് വിവേക് ഗോപന്റെ ഭാര്യയുടെ പേര്. നാല് വർഷത്തെ പ്രണയിത്തിന് ഒടുവിലാണ് താരം വിവാഹിതനായത്. ആദ്യം രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു ഇരുവരും. പിന്നീട് ഒരു വർഷത്തിന് ശേഷം വീട്ടുകാർ വിവാഹം നടത്തി കൊടുക്കുകയായിരുന്നു എന്ന് സുമി പറയുന്നു. ഇവർക്ക് സിദ്ധാർത്ഥ് എന്ന് പേരുള്ള ഒരു മകനും ഉണ്ട്.

അണ്ടർ 19 കേരള ടീമിൽ കളിച്ചിട്ടുണ്ട് വിവേക് ഗോപൻ. പഠനം കഴിഞ്ഞു ഒരു ഫാർമ കമ്പനിയിൽ മെഡിക്കൽ റെപ്പായി ജോലിക്ക് കയറി. ആയിടയ്ക്ക് പ്രിയദർശൻ സാറിന്റെ ടീമിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. അതുവഴിയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് മിനിസ്‌ക്രീനിലേക്കെത്തിയെന്നും വിവേക് ഗോപൻ പറയുന്നു.

Advertisement