പ്രിയതമയ്ക്ക് പിറന്നാൾ ദിനത്തിൽ സജിൻ കൊടുത്ത സമ്മാനം കണ്ടോ, ഷഫ്‌നയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കി ഭർത്താവ്

81

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുത്ത നടനാണ് സജിൻ ടിപി. സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിച്ച് കൈയ്യടി നേടിയത്.

ഇന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്വാന്തനത്തിലെ ശിവൻ ആയാണ് സജിൻ അറിയപ്പെടുന്നത്തന്നെ. അതേ സമയം സിനിമയിലൂടെ തുടങ്ങി പിന്നീട് സീരിയലിൽ തിളങ്ങിയ നടനാണ് സജിൻ ടിപി. പലപ്പോഴും തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് നടൻ പറഞ്ഞിരുന്നു.

Advertisements

പ്രശസ്ത സിനിമാ സിരിയൽ നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഇരുവരുടേയും പ്രണയവിവഹം ആയിരുനനു. ഇന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടദമ്പതികളാണ് ഇവർ. ആദ്യം മലയാളം സിനിമയിലും പിന്നീട് സീരിയലുകളിലുംസജീവമായിരുന്ന ഷഫ്‌ന ഇപ്പോളൾ അന്യ ഭാഷ സീരിയലുകളിലാണ് വേഷമിടുന്നത്.

അതേ സമയം ഇന്ന് ഷഫ്‌നയുടെ പിറന്നാൾ ആണ്. തന്റെ പ്രിയതമക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് സജിൻ ഇപ്പോൾ. പിറന്നാൾ ദിനത്തിൽ ഷഫ്‌നയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കിയാണ് സജിൻ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആഘോഷ ചിത്രങ്ങൾ താരം പങ്കുവെച്ചത്.

സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഭാര്യയെ ചുംബിക്കുന്ന ചിത്രമായിരുന്നു സജിൻ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ എന്നായിരുന്നു ഷഫ്‌ന കമന്റ് ചെയ്തത്. നേരത്തെ ഇവർ ഒന്നിച്ചുള്ള തകർപ്പൻ കളർഫുൾ ഫോട്ടോ ഷെയർ ചെയ്തിരുന്നു.

പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് സജിനും ഷഫ്‌നയും പരസ്പരം പരിചയപ്പെടുന്നതും പ്രണയത്തിൽ ആവുന്നതും. വീട്ടുക്കാരിൽ നിന്നും വിവാഹത്തിന് സപ്പോർട്ട് ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓർമ്മ വച്ച നാൾ മുതലുള്ള സജിന്റെ ആഗ്രഹമായിരുന്നു വലുതാകുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കണമെന്നത്.

പത്തുവർഷങ്ങൾക്ക് മുമ്പാണ് താരം പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. ഇതിന് ശേഷം മനസിൽ നിറയെ പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും തന്റെ കരിയറിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലരുന്നില്ല.

പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് സ്വാന്തനം പോലൊരു പരമ്പരയിൽ അവസരം ലഭിച്ചത്. അതിനിടയ്ക്ക് പല കഷ്ടപാടുകളും താരം അനുഭവിച്ചിരുന്നു. അതെല്ലാം സജിനും ഷഫ്‌നയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Advertisement