ഒടിടി റിലീസ് അല്ല, തീയ്യേറ്ററിൽ തന്നെ ലാലേട്ടന്റെ ആറാട്ട് എത്തും, റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ആവേശത്തിൽ ആരാധകർ

45

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായകുന്ന മാസ്സ് ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ സവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസ് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളാി. മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. കോമഡിയ്ക്ക് പ്രധാന്യം നൽകിയൊരുക്കുന്ന മാസ് എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് സംവിധായകൻ അറിയിച്ചത്. ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ആറാട്ടിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം അടച്ചിരിക്കുകയാണ്. എങ്കിലും പ്രതിസന്ധികളെല്ലാം വഴിമാറുമെന്നും ആറാട്ട് പ്രഖ്യാപിച്ചിരിക്കുന്ന ദിവസം തന്നെ റിലീസ് ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പൂജ അവധിക്കാലമായ ഒക്ടോബർ 14ന് ആറാട്ട് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റേത് ഒടിടി റിലീസ് അല്ലായിരിക്കുമെന്നും തീയ്യേറ്റർ റിലീസ് തന്നെയായിരിക്കുമെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഓണക്കാലം ആകുമ്പോഴേക്കും തീയ്യേറ്ററുകൾ വീണ്ടും തുറക്കാനാകുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ് കുമാർ, സിദ്ധീഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിൽ സംഗീത ചക്രവർത്തി സാക്ഷാൽ എആർ റഹ്മാനും എത്തുന്നുണ്ട് തീയേറ്ററുകൾ വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കാൻ ആരാധകർക്ക് ആവേശം പകരുന്നതാണ് ആറാട്ടിന്റെ റിലീസ് വാർത്ത.

അതേ സമയം പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും തിയേറ്ററിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisement