തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഒരുകാലത്ത് ഏറെ സുപരിചിതമായ മുഖമായിരുന്നു നടിയായിരുന്നു മിത്രാ കുര്യൻ. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരു പിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച മിത്രാ കുര്യന് എറെ ആരാധകരും ഉണ്ടായിരുന്നു. സിനിമയിലെത്തി വളരെ പെട്ടെന്ന് തന്നെ സഹനടിയായും മറ്റും മികച്ച കഥാപാത്രങ്ങൾ ചെയ്തു മിത്രാകുര്യൻ.
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അടുത്ത ഒരു ബന്ധു കൂടിയാണ് താരം. അങ്ങനെയാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത വിസ്മയതുമ്പത്ത് എന്ന ചിത്രത്തിൽ നയൻ താരയുടെ സുഹൃത്തായി ഒറ്റ രംഗത്തിൽ മാത്രം പ്രത്യക്ഷപെട്ടു.
Also Read:
ചേച്ചിക്ക് കരയാൻ അതിന്റെയൊന്നും ആവശ്യമില്ല, മഞ്ജു വാര്യരെ കുറിച്ച് സാനിയ ഇയ്യപ്പൻ പറഞ്ഞത് കേട്ടോ
2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലും ചെറിയ വേഷത്തിൽ അഭിനയിച്ചു.
രണ്ട് മലയാള സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും മിത്ര അഭിനയിച്ചു. ദളപതി വിജയ് നയൻതാര അങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. ബോഡിഗാർഡ് എന്ന ഹിറ്റ് സിനിമയുടെ മലയാളം തമിഴ് പതിപ്പുകളിലും താരം അഭിനയിച്ചു.
മോഹൻലാലിനൊപ്പം ലേഡീസ് ആൻഡ് ജെൻറിൽമാൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം താരം തന്നെ കുടുംബജീവിതത്തിലേക്ക് മാറുകയായിരുന്നു. ഉലകം ചുറ്റും വാലിബൻ, നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തൻറെ സാന്നിധ്യം മിത്ര അറിയിച്ചിട്ടുണ്ട്.
തിയേറ്ററിൽ എത്തിയ ചിത്രങ്ങളിൽ കൂടുതലും ബോക്‌സോഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ മിത്രയും ഫീൽഡ് ഔട്ട് ആയി പോവുകയും ചെയ്തിരുന്നു. നായികയുടെ നിഴലിൽ നിൽക്കുന്ന സഹനടിയുടെ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത് മുഴുവൻ. സിനിമയിൽ തനിക്ക് പിടിച്ചുനിൽക്കാൻ പറ്റാത്തതിന്റെ കാരണം മിത്രാ കുര്യൻ തുറന്നു പറഞ്ഞിരുന്നു.
സിനിമാ ലോകത്ത് നടിമാർ പല വിട്ടുവീഴ്ചകൾക്കും തയ്യാറാവണം, അതിനൊന്നും തനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടായിരുന്നു ചെറിയ വേഷങ്ങൾ ചെയ്തത്. അതുകൊണ്ടുതന്നെ സിനിമയിൽ പിടിച്ചുനിൽക്കാൻ തനിക്ക് സാധിച്ചും ഇല്ലായെന്ന് മിത്രാ കുര്യൻ വെളിപ്പെടുത്തുന്നു.
1989 ൽ പെരുമ്പാവൂരാണ് താരം ജനിച്ചത്. ദൽമാ എന്നാണ് മിത്രയുടെ യഥാർത്ഥ പേര്. ബേബിയുടെയും കുര്യയന്റെയും മൂത്തമകളായി ആണ് താരം ജനിച്ചത്. താരത്തിന് ഡാനി എന്നുപേരുള്ള ഒരു ഇളയ സഹോദരൻ ഉണ്ട്.
Also Read:
അജിത്തിന്റെയും ശാലിനിയുടെയും മകൾ കുഞ്ഞ് അനൗഷ്‌കയെ കൈകളിലെടുത്ത് കൊഞ്ചിച്ച് വിജയ്, വീഡിയോ വൈറൽ
ബിബിഎ പഠിച്ച താരം ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ 2015 ൽ വില്യം ഫ്രാൻസിസിനെ വിവാഹം ചെയ്തു. ഇദ്ദേഹം ഒരു മ്യൂസിക് ഡയറക്ടറാണ്. ഏറെ നാളത്തെ പ്രണയം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചതിനു ശേഷം പള്ളിയിൽ വച്ചായിരുന്നു കല്യാണം. കല്യാണത്തിന് ശേഷം താരം മലയാള സിനിമകൾ ഒന്നും ചെയ്തില്ല.
2004 തൊട്ട് 2019 വരെ താരം ഇരുപതോളം സിനിമകൾ ചെയ്തു. അതിൽ പതിനൊന്നോളം മലയാള സിനിമകളും ബാക്കി തമിഴ് സിനിമകളുമായിരുന്നു. അവസാനമായി അഭിനയിച്ചത് 2019 ൽ പുറത്തിറങ്ങിയ നന്ദനം എന്ന തമിഴ് സിനിമയിലാണ്. 2004 ലെ വിസ്മയതുമ്പത്താണ് താരം ആദ്യമായി അഭിനയിച്ച ചിത്രം.
ഗൃഹലക്ഷ്മി മാസികയുടെ ഒരു ലക്കത്തിൽ മിത്രയെ കണ്ടതിന് ശേഷം സംവിധായകൻ സിദ്ദിഖ് തന്റെ തമിഴ് ചിത്രമായ സാധു മിറാൻഡയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. അതിനുശേഷം, മറ്റൊരു തമിഴ് ചിത്രമായ കുറഞ്ഞ ബജറ്റ് സംരംഭമായ സൂര്യൻ സട്ടാ കല്ലൂരി എന്ന സിനിമയിൽ അഭിനയിച്ചു. ഈ സിനിമ പലയിടത്തും വിമർശകരുടെ ശ്രദ്ധയിൽപ്പെട്ടു.
പിന്നീട് നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു മിത്ര. ഗുലുമൽ: ദി എസ്‌കേപ്പ്, ബോഡിഗാർഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധ നേടി. സൂപ്പർഹിറ്റ് സിനിമയായി മാറിയ കോമഡി ചിത്രമായ ഗുലുമലിലെ പ്രധാന നടിയായിരുന്നു മിത്രാ കുര്യൻ.