പതിനഞ്ചാമത്തെ വയസ്സിൽ മുതലക്കോടം സ്‌കൂളിലിന്റെ വരാന്തയിൽ വച്ച് കണ്ടതാണ്, ഒരുമിച്ച് മഴ നനയേണ്ടവരെന്ന് വെയിൽ കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല: ഭർത്താവിനെ കുറിച്ച് അശ്വതി ശ്രീകാന്ത്

476

മലയാളി പ്രേക്ഷകതരുടെ പ്രിയപ്പെട്ട റേഡിയോ ജോക്കിയായും അവതാരകയായും അഭിനേത്രിയായും എഴുത്തുകാരിയും ഒക്കെയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ അശ്വതി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർനൈറ്റ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് അഭിനയത്തിലും തിളങ്ങിയ അശ്വതി അവതാരകയായി കൈയ്യടി നേടിയതിന് പിന്നാലെയാണ് ചക്കപ്പഴം പരമ്പരയിലെ ആശയായി അശ്വതി അഭിനയത്തിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ് അശ്വതി. സാമൂഹിക വിഷയങ്ങളിലുള്ള അശ്വതിയുടെ പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ ഭർത്താവ് ശ്രീകാന്തിനെ കുറിച്ച് അശ്വതി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഇൻസ്റ്റാ പോസ്റ്റിലൂടെയാണ് അശ്വതി ഭർത്താവിനെകുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. അശ്വതിയുടെ കുറിപ്പ് ഇങ്ങനെ:

ഇങ്ങനെ തോരാതെ പെയ്യുന്നൊരു മൺസൂൺ കാലത്ത്, എന്റെ പതിനഞ്ചാമത്തെ വയസ്സിൽ മുതലക്കോടം സ്‌കൂളിലിന്റെ വരാന്തയിൽ വച്ച് കണ്ടതാണ്. ‘This is your man’ എന്ന് അപ്പോൾ അശരീരി ഉണ്ടായില്ല, അടിവയറ്റിൽ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു.

ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയിൽ കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല അല്ലെങ്കിലും നാളെ എന്തെന്ന് അറിയാത്ത കൗതുകത്തിൽ ആണല്ലോ ജീവിതത്തിന്റെ മുഴുവൻ ഭംഗിയും. അപ്പു, ഇവിടെ ഇപ്പോൾ വീണ്ടും മഴ പെയ്യുകയാണ്. ഞാനിവിടെ നമ്മുടെ കൗച്ചിൽ രാവിലത്തെ ചായയും കൊണ്ട് ഇരിക്കുകയാണ്. നമ്മുടെ കുഞ്ഞ് ഡാൻസർ ഉള്ളിൽ നടത്തുന്ന മൂവ്മെന്റുകൾ ശ്രദ്ധിച്ചു കൊണ്ട്.

നിന്നെ ഇപ്പോൾ എന്തുമാത്രം മിസ് ചെയ്യുന്നുണ്ടെന്ന് നിനക്കറിയാമല്ലോ. ഹാപ്പി ബർത്ത് ഡെ മൈ ലവ്. എനിക്ക് സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണ് നീയെന്നും അശ്വതി പറയുന്നു. എനിക്ക് നിന്നോടുള്ളത് ഉപാധികളില്ലാത്തതാണ്. വേഗം വീട്ടിലേക്ക് വരൂ. ഇനിയും നിന്നെ മിസ് ചെയ്യാനാകില്ലെന്നും അശ്വതി പറയുന്നു.

നിരവധി പേർ താരത്തിന്റെ പോസ്റ്റിന് സ്നേഹം അറിയിച്ചു രംഗത്ത് എത്തി. അശ്വതിയും ശ്രീകാന്തും തങ്ങളുടെ ജീവിതത്തിലെ പുതിയ അംഗത്തിനായി കാത്തിരിക്കുകയാണ്. അതേസമയം സീരിയൽ ചിത്രീകരണം നിർത്തിവച്ചതിനാൽ ചക്കപ്പഴം കുടുംബത്തെ കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് ആരാധകർ ഇപ്പോൾ.

Advertisement