അയ്യപ്പനും കോശിയിലും നായികയാവാൻ സായ് പല്ലവി ചോദിച്ചത് കോടികൾ, പിന്നെ സംഭവിച്ചത് ഇങ്ങനെ

62

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ
പ്രേമം എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രാഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സായ് പല്ലവി. പ്രേമത്തിലെ മൂന്നു നായികമാരിൽ ഒരാളായ മലർ ആയിട്ടായിരുന്നു സായ് പല്ലവി എത്തിയത്.

ഒരൊറ്റ ചിത്രം ചിത്രം കൊണ്ട് തന്നെ താരം മലയാളി കളുടെ പ്രിയപ്പെട്ട നടിയായി മാറി, പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും എല്ലാം താരത്തിന് കൈ നിറയം അവസരങ്ങളായിരുന്നു ലഭിച്ചത്.
നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു.
മാരി 2 എന്ന സിനിമയിലെ താരത്തിന്റെ റൗഡി ബേബി എന്ന ഗാനരംഗം തന്നെ യൂടൂബിൽ ട്രെൻഡിങ്ങ് ആയി മാറിയിരുന്നു.

Advertisements

ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സായിപല്ലവി. മലയാളത്തില് സച്ചിയുടെ സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. രണ്ട് വ്യക്തികൾ തമ്മിലുള്ള പകയുടെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രം സമാനതകളില്ലാത്ത വിജയം ആയിരുന്നു നേടിയത്.

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജും ബിജു മേനോനും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ് ഈ ചിത്രം. തെലുങ്ക് പതിപ്പിൽ അയ്യപ്പൻ നായരായി എത്തുന്നത് പവൻ കല്യാൺ ആണ്. അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയുടെ വേഷത്തിലേക്കാണ് സായ് പല്ലവിയെ ആദ്യം തീരുമാനിച്ചത്.

എന്നാൽ രണ്ടു കോടി രൂപ ഈ ചിത്രത്തിനായി സായിപല്ലവി പ്രതിഫലം ചോദിച്ചതായും ലഭിക്കാതെ വന്നപ്പോൾ ആ ചിത്രത്തിൽ നിന്നും പിന്മാറിയതായിട്ടുമാണ് പുറത്തുവരുന്ന വാർത്തകൾ. ഇപ്പോൾ സായ് പല്ലവിക്ക് പകരം നിത്യാ മേനോൻ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.

സിതാര എൻറർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗവംശി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ കെ ചന്ദ്രയാണ്. . മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്റെ റോളിൽ റാണാ ദഗ്ഗുപതി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റോളിൽ യുവതാരം നിതിൻ എത്തുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.തെലുങ്കിന് പുറമെ തമിഴിലും ഹിന്ദിയിലും ചിത്രത്തിന് റീമേക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement