തന്നോട് ഹോട്ട് ചിത്രം ചോദിച്ചവന് ഉടൻ തന്നെ ഹോട്ട് ചിത്രം ഇട്ടു കൊടുത്ത് അനുശ്രി, കൈയ്യടിച്ച് ആരാധകർ

35

റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി സംവിധായകൻ ലാൽജോസിനെ കണ്ടുമുട്ടി സിനിമയിലെത്തിയ താരമാണ് അനുശ്രീ. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് അനുശ്രീ സിനിമയിൽ എത്തിയത്.

ഇന്ന് മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനുശ്രീ. നായികയായും സഹതാരമായും എല്ലാം വലുപ്പചെറുപ്പം നോക്കാതെ മിന്നും പ്രകടനങ്ങൾ നിരവധി കാഴ്ചവച്ചിട്ടുണ്ട് അനുശ്രീ. പൊതുവെ നാടൻ പെൺകുട്ടി ഇമേജുള്ള താരമാണ് അനുശ്രീ.

Advertisements

എന്നാൽ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ തന്റെ മേക്കോവറിലൂടെയാണ് അനുശ്രീ ഞെട്ടിച്ചത്. തനിക്ക് മോഡേൺ ലുക്കും നന്നായി വഴങ്ങുമെന്ന് അനുശ്രീ തെളിയിച്ചു കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുശ്രീ. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ലൈവ് വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് അനുശ്രീ മറുപടി നൽകുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അനുശ്രീ മറുപടി നൽകിയത്. രസകരമായ ചോദ്യങ്ങളായിരുന്നു മിക്കവർക്കും ചോദിക്കാനുണ്ടായിരുന്നത്. എന്നാൽ പതിവ് പോലെ ചിലർ മോശം ചോദ്യങ്ങളുമായി എത്തി. ഇത്തരത്തിലൊരു ചോദ്യത്തിന് അനുശ്രീ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടിയുടെ ഹോട്ട് ചിത്രം ചോദിച്ചായിരുന്നു ഒരാൾ എത്തിയത്. ചോദ്യം ചോദിച്ചയാളെ പക്ഷെ അനുശ്രീ നിരാശനാക്കിയില്ല. പകരം ഹോട്ടായൊരു ചിത്രം തന്നെ താരം പങ്കുവച്ചു. നല്ല ചൂട് പറക്കുന്നൊരു ദോശയുടെ ചിത്രമാണ് അനുശ്രീ അയാൾക്ക് നൽകിയത്.

താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ കൈയ്യടിനേടുകയാണ് ഇപ്പോൾ. വേറെയും ധാരാളം ചോദ്യങ്ങൾക്ക് അനുശ്രീ മറുപടി നൽകുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രതിഭാസം എന്നായിരുന്നു അനുശ്രീയുടെ മറുപടി.

മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളെ പേരും താരം വെളിപ്പെടുത്തി. സ്വാസിക, ശിബില എന്നായിരുന്നു അനുശ്രീ നൽകിയ മറുപടി. അറേഞ്ച്ഡ് വിവാഹത്തേക്കാൾ ഇഷ്ടം പ്രണയ വിവാഹം ആണെന്നും താരം വ്യക്തമാക്കിയ താരം തന്റെ ഉയരവും ഭാരവും വരെ വ്യക്തമാക്കിയിരുന്നു.

സിനിമ ആവശ്യപ്പെടുകയാണെങ്കിൽ ലിപ് ലോക്ക് രംഗങ്ങൾ ചെയ്യുമെന്നും അനുശ്രീ വെളിപ്പെടുത്തി.

Advertisement