എനിക്ക് അത് മടുത്തു, മതിയായി, താൻ ഇപ്പോൾ സിനിമകളിൽ ഒന്നും ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് പദ്മപ്രിയ

4242

അന്യഭാഷയിൽ നിന്നും എത്തി മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത് ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. വിനയന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാ രംഗത്തേക്ക് കടന്നു വന്നത്.

മലയാളത്തിൽ പ്രവീണ ചെയ്ത വേഷമായിരുന്നു പത്മപ്രിയയുടേത്. പിന്നീട് ബ്ലസ്സിയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലേക്കും താരം കടന്നുവന്നു. കാഴ്ചയ്ക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിൽ ആണ് മലയാളി പ്രേക്ഷകർ പത്മപ്രിയയെ കണ്ടത്.

Advertisements

ഞെട്ടിക്കുന്ന പ്രകടനവുമായി താരരാജാവ് മോഹൻലാലിന്റെ വടക്കുംനാഥൻ എന്ന ചിത്രത്തിലും എത്തി. തുടർന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറുകയായിരുന്നു. ഡൽഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതലും സജീവമായത്. 2005ൽ ചേരൻ ഒരുക്കിയ തമിഴ് ചിത്രമായ തവമി തവമിരുന്തു എന്ന സിനിമയിലൂടെ തമിഴകത്തും താരം എത്തിയിരുന്നു.

Also Read
ലളിതാമ്മയുടെ 2 വർഷത്തെ യാത്ര ഇവിടെ പൂർത്തിയാകുന്നു ; തനിയ്ക്ക് പകരം ചക്കപഴത്തിൽ എത്തുന്ന താരത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം പിൻമാറ്റത്തിന്റെ കാരണം വ്യക്തമാക്കി സബീറ്റ ജോർജ്ജ്

ഇതിനോടകം 50ൽ അധികം സിനിമകളിൽ പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ‘ഷെഫ്’ എന്ന ഹിന്ദി ചിത്രമാണ് പത്മപ്രിയയുടേതായി അവസാനം റിലീസ് ചെയ്തത്. കുറച്ച് നാളായി താരം സിനിമകളിൽ നിന്നെല്ലാം അകലം പാലിച്ചിരിക്കുകയാണ്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് പത്മപ്രിയ.

സിനിമ മേഖലയിൽ ജെന്റർജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഏകദേശം എല്ലാ ഭാഷകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. എനിക്ക് മതിയായത് കൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്.

എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂർണമായും എന്റെ ജെന്റർ മൂലമാണ്. എന്റെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല. അവർക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങൾ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്‌ബോമ്പോഴാണല്ലോ നമുക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത്.

Also Read
ഷൂട്ടിങ്ങ് തിരക്കിനിടെ പണ്ട് വല്ലപ്പോഴുമേ പപ്പ വീട്ടിൽ വരാറുള്ളു, ചിട്ടകൾ തെറ്റിക്കുന്നത് ഇഷ്ടമല്ലായിരുന്നു ; പാർവതിയും ഷോൺ ജോർജും പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ പപ്പ ഒന്നേ പറഞ്ഞുള്ളു : ജഗതിയെ കുറിച്ച് മകൻ രാജിന്റെ വാക്കുകൾ ഇങ്ങനെ!

ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചു കൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു എന്നു പത്മപ്രിയ പറയുന്നു.

തമിഴകത്തിന്റെ ചിയ്യാൻ വിക്രം നായകനാവുന്ന കോബ്രയെന്ന തമിഴ് ചിത്രമാണ് പത്മപ്രിയയുടെ ഏറ്റവും പുതിയ ചിത്രം. ആർ. അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് കോബ്ര നിർമ്മിക്കുന്നത്. ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗും നിർവ്വഹിക്കുന്നത്. സംഗീതവും ഒറിജിനൽ സ്‌കോറും ഒരുക്കിയിരിക്കുന്നത് എആർ റഹ്‌മാനാണ്.

Advertisement