ഞങ്ങളുടേത് കുറച്ച് കോസ്റ്റ് ലി പ്രേമമായിരുന്നു, വീട്ടിൽപ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചാടിക്കേറി കല്യാണം കഴിക്കുമെന്ന് അവർ കരുതിയില്ല; ആരുമറിയാതെ വിവാഹം കഴിച്ചതിനെ കുറിച്ച് ചിപ്പി

7557

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ പാഥേയം ക്ലാസ്സിഹിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിര താരമാണ് ചിപ്പി. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.

നിർമ്മാതാവായ രഞ്ജിത്തുമായുള്ള വിവാഹം ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ചിപ്പി ഇപ്പോൾ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി പ്രേക്ഷക പ്രശംസ നേടുകയാണ്. ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്ത് നിർമ്മിക്കുന്ന സീരിയലാണിത്.

Advertisements

അതേ സമയം ചിപ്പിയും രഞ്ജിത്തും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ച കഥ അധികമാർക്കും അറിയില്ല. വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ നടി ഇതിനെ കുറിച്ച് വിശദമാക്കിയിരുന്നു. പഴയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായതോടെ ചിപ്പിയുടെ പ്രണയകഥ വീണ്ടും ശ്രദ്ധേയമാവുകയാണ്.

Also Read
എപ്പോഴും എന്നെ കണ്ടാൽ ഉടൻ ഭർത്താവ് പറയുന്നത് ഇങ്ങനെ, കാണിച്ച് തരാമെന്ന് ഞാനും പറയും, പിന്നെ ഒരു മൽസരമാണ്: നടി നിത്യ ദാസ് പറയുന്നത് കേട്ടോ

രഞ്ജിത്തിനൊപ്പം ഒരു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. അത് കല്യാണസൗഗന്ധികം എന്ന സിനിമയാണ്. പിന്നെ ഒരു ഗൾഫ് ഷോ യ്ക്ക് ഒരുമിച്ച് പോയിട്ടുണ്ട്. കൂടുതലായും ഞങ്ങൾ ഫോണിലൂടെയാണ് സംസാരിച്ചത്. അന്ന് സെൽഫോൺ ഇറങ്ങിയ സമയാണ്. കോൾ വിളിക്കാനൊക്കെ വലിയ ചാർജ് ആവുമായിരുന്നു.

ഞങ്ങളുടേത് കുറച്ച് കോസ്റ്റ്ലി പ്രേമമായിരുന്നു എന്നാണ് ചിപ്പി പറയുന്നത്. അന്ന് ഇൻകമിങ് കോളിനും പൈസ ഉണ്ട്. സെൽഫോണിൽ തൊട്ടാൽ പൈസ പോവുമെന്ന പോലത്തെ അവസ്ഥയാണ്. ഞങ്ങൾ പരിചയപ്പെട്ടു, ഇഷ്ടത്തിലായി, വിവാഹം കഴിച്ചു അങ്ങനെ പറയാം. ഒരുപാട് നാളത്തെ പരിചയം ഉണ്ടായിരുന്നു. കല്യാണസൗഗന്ധികം സിനിമയുടെ ലൊക്കേഷനിൽ നിന്ന് 1996 ലോ മറ്റോ ആണ് പരിചയപ്പെടുന്നത്. വിവാഹം 2001 ലും.

തുടക്കത്തിൽ എന്റെ വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ നിന്നുള്ള പരിചയമുള്ള ആളാണ്. അദ്ദേഹ ത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് എങ്ങനെ കല്യാണം കഴിപ്പിക്കും. ഇപ്പോഴാണ് അതൊക്കെ മനസിലാവുന്നത്.

ഞങ്ങൾ ചാടിക്കേറി കല്യാണം കഴിക്കുമെന്ന് വീട്ടിലാരും കരുതിയില്ല. വീട്ടിൽ ചെറിയൊരു പ്രശ്നമാവുമെന്ന് മനസിൽ ആയപ്പോൾ ഞങ്ങൾ പോയി കല്യാണം കഴിച്ചു. പിന്നെ കുഴപ്പമൊന്നും ഉണ്ടായില്ല. കല്യാണം കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ വീട്ടുകാർ വിളിച്ചു. അങ്ങോട്ട് പോയെന്ന് ചിപ്പി പറയുന്നു. എടുത്ത് ചാടിയ തീരുമാനം ആണെങ്കിലും അതൊരു തെറ്റായില്ല.

Also Read
ഷൂട്ടിങ്ങ് തിരക്കിനിടെ പണ്ട് വല്ലപ്പോഴുമേ പപ്പ വീട്ടിൽ വരാറുള്ളു, ചിട്ടകൾ തെറ്റിക്കുന്നത് ഇഷ്ടമല്ലായിരുന്നു ; പാർവതിയും ഷോൺ ജോർജും പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ പപ്പ ഒന്നേ പറഞ്ഞുള്ളു : ജഗതിയെ കുറിച്ച് മകൻ രാജിന്റെ വാക്കുകൾ ഇങ്ങനെ!

കല്യാണം കഴിഞ്ഞ സമയത്ത് ചില സിനിമകൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു. അത് പോയി ചെയ്ത് കൊടുത്തു. പിന്നീട് പുതിയ കമ്മിറ്റ്മെന്റുകളൊന്നും എടുത്തില്ല. സിനിമയിൽ നിന്ന് മാറി നിൽക്കാമെന്നുള്ളത് എന്റെ തീരുമാനം ആയിരുന്നു. രഞ്ജിയ്ക്ക് ഇപ്പോഴും അതൊരു പ്രശ്നല്ല. സീരിയലുകൾ ചെയ്യുന്നുണ്ട്. അതെന്റെ കംഫർട്ട് കൂടി നോക്കിയിട്ടാണെന്നാണ് ചിപ്പി വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് സാന്ത്വനം. സീരിയലിലെ ചേടത്തിയമ്മയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പിയാണ്. ചിപ്പിയും ഭർത്താവും ചേർന്ന് നിർമ്മിക്കുന്ന സീരിയൽ റേറ്റിങ്ങിലും ഒന്നാമതാണ്.

Advertisement