അവതാരകയായി എത്തി മലയാളികളെ വിസ്മയിപ്പിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ മിനിസ്‌ക്രീനിൽ എത്തി പിന്നീട് സൂപ്പർ റിയാലിറ്റിഷോ ആയി ഐഡിയ സ്റ്റാർ സിംഗറിന്റെ അവതാരകയായി മാറുകയായിരുന്നു താരം. ഏഴുവർഷക്കാലത്തോളം മാറ്റമില്ലാതെ രഞ്ജിനി ഹരിദാസ് ആ പരിപാടിയിൽ തുടർന്നു.
വ്യത്സ്തമായ അവതരണ ശൈലികൊണ്ട് അന്നുവരെയുള്ള എല്ലാ അവതാരക സങ്കൽപ്പങ്ങളേയും മാറ്റി എഴുതുകയായിരുന്നു രഞ്ജിനി ഹരിദാസ്. അവതരണ ശൈലിയിൽ രഞ്ജിനി കൊണ്ടുവന്ന മാറ്റം ഇരു കൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.
മലയാളത്തേക്കാൾ കൂടുതൽ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികൾക്ക് ഒരു അത്ഭുമായിരുന്നു. നീണ്ട ഏഴ് വർഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടർന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികൾ ഏറ്റെ ടുത്തത് കൊണ്ടായിരുന്നു. പിന്നീട് സിനിമയിലേക്കും എത്തിയ നടി ഒരു പിടി സിനികളിലും വേഷമിട്ടു.
എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ താരം ഇടം പിടിച്ചിട്ടുണ്ട്. അതേ സമയംരഞ്ജിനി ഹരിദാസ് ഇപ്പോൾ ഫീൽഡിൽ ഇല്ലെന്ന് സമീപകാലത്തായി ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ആ വിവരങ്ങൾ എല്ലാം തെറ്റാണെവന്ന് വ്യക്തമാക്കു രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു രഞ്ജിനിയുടെ വെളിപ്പെടുത്തൽ.
രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ:
2007 മുതൽ 2014 വരെ ഞാൻ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോൾ ആ ചാനലിൽ ജോലി ചെയ്യുന്നില്ല. അപ്പോൾ ആളുകൾ കരുതുന്നത് ഞാൻ ഔട്ടായെന്നാണ്. പക്ഷേ, ഞാൻ മറ്റു ചാനലുകളിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോർപ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്.
ആളുകൾ അവ കാണുന്നില്ല എന്നതിനർത്ഥം ഞാൻ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ. ഫിനാൻഷ്യലി നോക്കുകയാണങ്കിൽ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തിൽ കൂടുതൽ പ്രതിഫലം കിട്ടുന്ന ആങ്കർമാരിൽ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തിൽ കുറവ് വരുത്തില്ലെന്ന് ഞാൻ തന്നെയെടുത്ത തീരുമാനമാണ്.
പിന്നെ, സോഷ്യൽമ ീഡിയയിൽ ആളുകൾ എനിക്കെതിരെ സംസാരിക്കുന്നു എന്നത് എന്നെ ഒരുതരത്തിലും ബാധിക്കുന്ന കാര്യവുമല്ല. അതൊന്നും എന്റെ ജോലിയെയും ബാധിച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങളിൽ ഞാൻ എന്നും ഉറച്ച് നിൽക്കും. പത്ത് വർഷം മുമ്പേ ആളുകൾ എന്നോട് പറയുന്നുണ്ട് ഈ പണി അധിക കാലം പറ്റില്ല, വേറെ ജോലി നോക്ക് എന്നൊക്കെ.
പക്ഷേ, ഇന്നും ഞാനിവിടെയുണ്ട്. റിപ്പീറ്റ് ക്ലെയിന്റ്സ് ഉണ്ടെനിക്ക്. അതായത് 20 വർഷമായി അവരുടെ പരിപാടിക്ക് ആങ്കർ ചെയ്യാൻ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലെയിന്റ്സ്. നല്ല എജ്യുക്കേഷൻ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കാപ്പബിലിറ്റി എനിക്കുണ്ട്.
പക്ഷേ, ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തിൽ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താൽ മതി. ബാക്കിയുള്ള ദിവസങ്ങളിൽ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ട്രാവലിംഗ് ചെയ്യാം കുടുംബവുമൊത്ത് ഇരിക്കാം. എന്റെ ഡോഗ്സിനെ നോക്കാം. ആങ്കറിംഗ് ചെയ്താണ് എനിക്ക് ഇന്നുള്ളതെല്ലാം ഉണ്ടായത്.
എന്റെ വീട് ഉണ്ടാക്കിയത്, വാഹനങ്ങൾ വാങ്ങിയത്, ബാങ്ക് ബാലൻസ്, വീട്ടുകാരെ നോക്കുന്നത് എല്ലാം ഈ തൊഴിലെടുത്താണ്. എന്റെ ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. ഇപ്പോഴാണെങ്കിലും കിട്ടുന്ന തുക മുഴുവൻ ധൂർത്തടിക്കാറില്ല. നന്നായി സേവ് ചെയ്യും. എന്നാൽ, ബിസിനസിൽ നിക്ഷേപിക്കാറില്ല. പൊതുവെ മടിച്ചിയായത് കൊണ്ട് ബിസിനസിലേക്കൊന്നും കടക്കാനുള്ള എഫർട്ട് എടുക്കാൻ വയ്യെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.