വെറുതെയല്ല മെലിഞ്ഞ് സുന്ദരിയായത്; സന്തോഷ വാർത്ത അറിയിച്ച് സനൂഷ

115

22 വർഷത്തോളമായി മലയാള സിനിമയിൽ ബാല നടിയായും നായികയായും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് സനൂഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തി ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു സനുഷ.

കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സക്കറിയായുടെ ഗർഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

അഭിനയിച്ച മേഖലയിലെല്ലാം തന്നെ താരം മികവ് പുലർത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകർ മറക്കാനിടയില്ല. 2016ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്.

2019ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെർസിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അതേ സമയം കൊവിഡ് കാലത്ത് താൻ വിഷാദ രോഗത്തിന്റെ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു പോലും ചിന്തിച്ചിരുന്നുവെന്ന തുറന്നു പറച്ചിലുമായി താരം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. വളരെയേറെ ഭയപ്പെട്ട സമയമായിരുന്നു അതെന്നും സനുഷ പറഞ്ഞിരുന്നു. വീട്ടുകാരെ പോലും അറിയിച്ചിരുന്നില്ല.
മരുന്നുകൾ കഴിച്ചു തുടങ്ങിയതിന് ശേഷം ഇനി വീട്ടിൽ പറഞ്ഞാലും കുഴപ്പമില്ല എന്ന ഘട്ടത്തിലാണ് വിഷയം വീട്ടിൽ അവതരിപ്പിച്ചത്.

പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി. നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ അവർ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളിൽ എത്തുമ്‌ബോൾ എത്രയൊക്കെ നമ്മൾ ഫ്രീ ആയാലും അതൊന്നും നമുക്ക് ആരോടും പറയാൻ കഴിയില്ലെന്നും സനൂഷ വ്യക്തമാക്കിയിരുന്നു. അതേ സമയം ഇപ്പോഴിതാ, സനൂഷ വീണ്ടും മലയാള സിനിമാ ലോകത്തേക്ക് എത്തുന്നുവെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

നടി തന്നെയാണ് ഒരു പ്രമുഖ ചാനൽ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലതാരമായി മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്ന സനൂഷ അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. താരം തന്നെയാണ് ഒരു പ്രമുഖ ചാനൽ പരിപാടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിലിൽ സനൂഷ കാശ്മീരിലായിരുന്നു.

അതെ പോലെ ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു. സിനിമാ പ്രവേശനം സൂചിപ്പിക്കുന്ന തരത്തിൽ മെലിഞ്ഞു സുന്ദരിയായ ഫോട്ടോകൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലയാള സിനിമാ ലോകത്തേയ്ക്ക് തിരികെയെത്തുന്നുവെന്ന വാർത്തയും പുറത്തുവന്നത്.

Advertisement