ഞങ്ങൾക്ക് രണ്ടിനും 35ൽ കൂടുതൽ പ്രായം, സാബുച്ചേട്ടനും സുനിച്ചനും പൂർണ്ണസമ്മതമായിരുന്നു: മഞ്ജു സുനിച്ചൻ

2069

മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.

താരത്തിനെതിരെ സൈബർ അറ്റാക്കും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.

Advertisements

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തെത്തിയതിനുശേഷം ബ്ലാക്കീസ് എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. ഇപ്പോളിതാ സുഹൃത്ത് സിമിയ്ക്കൊപ്പം ചേർന്ന് കിടിലൻ യാത്രകൾ നടത്തുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. തന്റെ ഫോസ്ബുക്ക് പോസ്റ്റിലൂടെയാണ് സിമിയ്ക്ക് ഒപ്പമുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നെഴുതി രംഗത്ത് എത്തിയത്.

മഞ്ജു പത്രോസിന്റെ ഫേസ്ബു്ക്ക് പോസ്റ്റിന്റെ പൂർണരൂപം:

വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയ്ക്ക് ശേഷം കട്ട ഫ്രണ്ട്ഷിപ്പിലായ രണ്ടു പെണ്ണുങ്ങൾ. രണ്ടിനും 35+. പ്രായം കൂടുന്നത് അന്തംവിട്ടു കുന്തം വിഴുങ്ങി നോക്കി അങ്ങനെ നിൽകുമ്പോളാണ് മനസിലായത്. ഇങ്ങനെ നിൽക്കേണ്ട ആളുകൾ അല്ല ഞങ്ങൾ എന്ന്. ഞങ്ങളുടെ സൗഹൃദത്തിന് കുറെ കൂടി ത്രിൽ വേണം.

ഞങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യണം. ഞങ്ങൾക്ക് കുറെ കാഴ്ചകൾ കാണണം. വീട്ടിലെ അടുക്കള തിരക്കിൽ നിന്ന് രണ്ടു ദിവസം എങ്കിലും ഒന്ന് മാറി ഞങ്ങൾക്ക് വേണ്ടി ജീവിക്കണം. ഇതൊക്കെ മറ്റാരോടും പറയാത്ത ഞങ്ങളുടെ കൊതികളായിരുന്നു. അങ്ങനെ ഞങ്ങൾക്ക് യാത്ര ചെയ്യാനും കൂട്ടുകൂടാനും തമാശ പറയാനും ഞങ്ങൾ കണ്ടെത്തിയ വഴിയാണ് കുറെ വീഡിയോ ചെയ്യാം എന്നുള്ളത്.

ആദ്യ ഷൂട്ടിംഗ് കുഴുപ്പുള്ളി ബീച്ചിൽ ആയിരുന്നു. കാര്യമായി പൈസയൊന്നും ഇല്ലാത്തത് കൊണ്ടാണ് വലിയ ചിലവില്ലാത്ത സ്ഥലം തിരഞ്ഞെടുത്തത്. ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും ഞങ്ങൾ ചെയ്യുന്നത് ബ്ലോഗ് ആണോ വ്ലോഗ് ആണോ എന്ന് പോലും അറിയാത്ത പൊട്ടകൾ ആയിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് ഒരുമിച്ചിരിക്കണം അത്രേ ഉള്ളു. സാബുച്ചേട്ടനും സുനിച്ചനും പൂർണ്ണസമ്മതം.

അങ്ങനെ ബ്ലാക്കിസ് എന്ന പേരും കണ്ടുപിടിച്ചു വീഡിയോ അങ്ങ്ട്ട് ഇട്ടു. പക്ഷെ പ്രതീക്ഷിച്ചപോലെ ഒരു അത്ഭുതവും നടന്നില്ല. 500ഓ 600ഓ കാഴ്ചക്കാരുമായി അതങ്ങനെ കിടന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു വലിയ കുതിപ്പുണ്ടായി. ഒരുപാട് ആളുകൾ ഞങ്ങളെ കാണാൻ ബ്ലാക്കിസ് ചാനൽ തുറന്നു. കുറെ പേര് വിളിച്ചു. ഇനിയും വീഡിയോ ചെയ്യണം എന്ന് പറഞ്ഞു.

പ്രത്യേകിച്ച് ഞങ്ങളുടെ ഏജ് ഗ്രൂപ്പിൽ ഉള്ള പെണ്ണുങ്ങൾ. അവർ അവരായി ഞങ്ങളെ കണ്ടു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൂട്ടുകാരായി അവർ. ഇന്ന് ബ്ലാക്കിസിനെ സ്നേഹിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഞങ്ങളുടെ കൂടെ. കൂടെ നിന്ന തെറ്റുകൾ തിരുത്തി തന്ന വ്ളോഗുകൾക്കായി ഞങ്ങളെ സഹായിച്ച എല്ലാവരോടും സ്നേഹം.

ഓരോ വ്ളോഗുകൾക്കും ഉണ്ട് ഓരോ കഥ പറയാൻ. ആ പഴയ കഥകൾ നിങ്ങളോട് പറയാൻ. എല്ലാ ദിവസവും ഇനി മുതൽ ഞങ്ങൾ വരും. ആ വ്ളോഗുകളുടെ ഓർമ്മപ്പെടുത്തലുമായി. ഞങ്ങളുടെ ആ യാത്രകളുടെ ഒരു കുഞ്ഞു വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്.. കാണണം. ലവ് യൂ ഓൾ എന്നായിരുന്നു മഞ്ജു പത്രോസിന്റെ കുറിപ്പ്.

Advertisement