പ്രതിമയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് താഴെ നിന്റെ തന്ത ആണോ എന്ന് കമന്റ്, നിന്റെ അമ്മയോട് ചോദിച്ച് നോക്കെന്ന് കിടിലൻ മറുപടി നൽകി ശ്രീനിഷ്

283

അവതാരകയും നടിയുമായ പേളി മാണിയും മോഡലും സീരിയൽ താരവുമായ ശ്രീനിഷ് അരവിന്ദും
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും.

ഷോയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്. പിന്നീട് ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരുമായി. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയത്. അതിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

അതേ സമയം സോഷ്യൽ മിഡിയയിൽ ഏറെ സജീവമായി പേളിയും ശ്രീനിഷും പങ്കുവെയ്ക്കുന്ന പോസ്റ്റുകൽ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഏഷ്യാനെറ്റിലെ പ്രണയം എന്ന മെഗാ സീരിയലിൽ ശരൺ ജി മേനോന്റെ വേഷത്തിൽ അഭിനയിച്ച ശേഷമാണ് ശ്രീനിഷ് പൊതുജനശ്രദ്ധ നേടിയത് സുധീഷ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം മെറിലാൻഡ് മുരുകൻ നിർമ്മിച്ചു.

മഞ്ജു കപൂർ എഴുതിയ കസ്റ്റഡി നോവലിനെ അടിസ്ഥാനമാക്കി സ്റ്റാർ ടിവി സംപ്രേഷണം ചെയ്ത ഹിന്ദി സീരിയലിന്റെ യേ ഹായ് മൊഹബബാറ്റിൻ റീമേക്ക് ആയിരുന്നു ഇത്. പ്രണയം എന്ന സീരിയലിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു മൾട്ടി നാഷണൽ കമ്ബനിയുടെ സിഇഒ ആയിരുന്നു. ബീന ആന്റണി, കോട്ടയം റഷീദ് എന്നിവരാണ് ശരന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്.

2017 ൽ, തമിഴ് ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത് ദീർഘനാളായി തുടരുന്ന വസം സീരിയലിലൂടെയാണ്. ഏപ്രിൽ 28 ന് ‘പ്രണയം’ 524 എപ്പിസോഡുകൾ പൂർത്തിയാക്കി, അടുത്ത ആഴ്ച മുതൽ മറ്റൊരു മലയാള സീരിയലായ ‘അമ്മുവിന്തെ അമ്മ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

2018 ൽ, റിയാലിറ്റി ടിവി ഷോയുടെ ബിഗ് ബോസ് ആദ്യ സീസൺ ൽ അദ്ദേഹം മത്സരിച്ചു ബിഗ് ബോസ് ഏഷ്യാനെറ്റ് കൂടാതെ 100 ദിവസം പൂർത്തിയാക്കുന്ന ഷോയുടെ മൂന്നാം റണ്ണറപ്പായി. ഇപ്പോഴിതാ ശ്രീനിഷ് പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്. ഒരു പ്രതിമയുടെ ഒപ്പമുള്ള സെൽഫി ചിത്രമാണ് ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യാപ്ഷനിൽ ആളെ മനസ്സിലായോ എന്ന് ചോദിച്ചിട്ടുണ്ട്. ഇതിന്റെ താഴെ വന്ന് നിന്റെ തന്തയാണോ എന്നാണ് ഒരാൾ ചോദിച്ചത്. അതിന് തക്ക മറുപടിയും ശ്രീനിഷ് കൊടുത്തു. അല്ല ബ്രോ താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന് എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി.

ഈ കമന്റിന് നിരവധിപ്പേർ ലൈക് ചെയ്തു. പക്ഷെ കമന്റ് പാസാക്കിയ ആൾ ഇതിനു പ്രതികരിച്ചിട്ടുണ്ട്. ഹാവൂ അങ്ങനെയെങ്കിലും മറുപടി തന്നല്ലോ, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് എന്നായിരുന്നു അയാളുടെ മറുപടി.

Advertisement