ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയായി മലയാളി മനസുകളിൽ ഇടം പിടിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രാധിക. നേരത്തെ മ്യൂസിക് ആൽബങ്ങളിലൂടെയാണ് രാധിക അഭിനയ രംഗത്തേക്കെത്തിയത്.
സിനിമയിൽ നിന്നും വിവാഹ ശേഷം വിട്ടു നിൽക്കുന്ന രാധിക മുമ്പ് ഒരിക്കൽ സൂപ്പർതാരവും നടൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് വല്യേട്ടനെ പോലെയാണ് സുരേഷേട്ടൻ എന്നു ഒരു സഹോദരന്റെയോ അച്ഛന്റെയൊ ഒക്കെ സ്‌നേഹവും കരുതലുമൊക്കെ തരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും രാധിക പറയുന്നു.
ഒരു താരപദവിയോ തലക്കനമോ ജാഡകളോ ഒന്നും കാണിക്കാത്ത സൂപ്പർ ഹീറോയാണ് സുരേഷേട്ടൻ. ഞങ്ങൾക്കെല്ലാം വല്യേട്ടനാണ് അദ്ദേഹം. ദുബായിൽ നിന്ന് വളരെ കുറച്ച് ദിവസത്തെ ലീവിൽ ആണ് നാട്ടിൽ എത്താറുളളത്. അങ്ങനെ എത്തുമ്പോൾ ചിലരെ കാണാനാകാതെ തിരിക്കേണ്ടി വരുമ്പോ സങ്കടം തോന്നാറുണ്ട്.
അങ്ങനെയുളള ചിലരിൽ ഒരാളാണ് സുരേഷേട്ടൻ. അവരിൽ നിന്നും നമുക്ക് അങ്ങനയൊരു കെയറിംഗ് കിട്ടുന്നത് കൊണ്ടാണ് നമുക്ക് സങ്കടം തോന്നുന്നത്. വൺമാൻ ഷോ എന്ന ചിത്രത്തിന്റെ സമയത്താണ് സുരേഷേട്ടനെ ആദ്യമായി നേരിൽക്കാണുന്നതെന്നും രാധിക പറയുന്നു. നാട്ടിലുളള അവസരങ്ങളിൽ ഈ വഴി വരികയാണെങ്കിൽ വീട്ടിലേക്ക് വരണേ എന്ന് സ്വാതന്ത്ര്യത്തോടെ പറയാൻ പറ്റുന്ന ഒരു സൂപ്പർസ്റ്റാറാണ് സുരേഷേട്ടൻ.
ഒരു കൂടപ്പിറപ്പിന്റെയടുത്തോ അത്രത്തോളം അടുപ്പമുളളവരുടെ അടുത്തോ ഒകെയല്ലെ നമുക്ക് അങ്ങനെ പറയാൻ പറ്റുകയുളളു. അങ്ങനെ അദ്ദേഹത്തെ അടുത്തറിയാവുന്ന ഒരുപാട് പേർക്ക് ഇത്തരത്തിലൊരു തോന്നലുണ്ടായിട്ടുണ്ടാകും. മെസേജുകളിലൂടെയോ കോളുകളിലൂടെയോ ഒന്നും എപ്പോഴും അദ്ദേഹവുമായി സംസാരിക്കാൻ സാധിക്കാറില്ലെങ്കിലും അദ്ദേഹത്തിന് സമയം കിട്ടുമ്പോൾ നമ്മൾ സുഖമായിരിക്കുന്നോ എന്ന് വിളിച്ച് അന്വേഷിക്കാറുണ്ട്.
സുരേഷേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ സെറ്റിന്റെ അടുത്ത് തന്നെ നടക്കുന്നുണ്ടായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. പിന്നീട് അദ്ദേഹത്തിനൊപ്പം ഒരു സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. എങ്ങനെയൊ ആ സിനിമ മിസ് ആവുകയായിരുന്നു. പിന്നെ കുറെകാലം കോണ്ടാക്ട് ഒന്നുമുണ്ടായിരുന്നില്ല. പിന്നെ നാട്ടിലെ ഏതോ പരിപാടിക്ക് വേണ്ടി ആരോ അദ്ദേഹത്തിന്റെ കോണ്ടാക്ട് നമ്പർ ചോദിച്ചപ്പോൾ എങ്ങനെയൊക്കെയോ കണക്ട് ചെയ്ത് സംസാരിച്ചതാണ്.
അതിന് ശേഷം വല്ലപ്പോഴുമൊക്കെ വിളിക്കും, സംസാരിക്കും,അങ്ങനെ ആ ബന്ധം ഇന്നും പുലർത്തി കൊണ്ടു പോകുന്നുണ്ട്. എപ്പോൾ വിളിക്കുമ്പോഴും സംസാരിക്കാറുളളത് ഒരു ചേട്ടനെ പോലെയാണ്. അതിന് ശേഷമാണ് എന്റെ വിവാഹം തീരുമാനിക്കുന്നത്. വിവാഹ ത്തിന് ക്ഷണിച്ചപ്പോൾ നോക്കട്ടെ എത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. വേറൊരു ചടങ്ങുണ്ട് എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ കല്യാണത്തിന് ആദ്യം ഓടിവന്നത് സുരേഷേട്ടൻ തന്നെ ആയിരുന്നുവെന്നും രാധിക പറയുന്നു.