മലയാളം വെബ് സീരീസുകളിലൂടെ താരമായി മാറിയ നടി അഞ്ജന മോഹൻ. സോഷ്യൽ മീഡിയിയൽ അഞ്ജനയ്ക്ക് ആരാധകരും ഏറെയാണ്. ഇറോട്ടിക് വെബ് സീരീസുകൾ കൊണ്ട് പേരുകേട്ട ഒടിടി പ്ലാറ്റ്ഫോമായ യെസ്മയിലെ, ഹിറ്റ് വെബ് സീരീസുകളിലൊന്നായ നാൻസിയിലൂടെയാണ് കണ്ണൂർ സ്വദേശിനായായ അഞ്ജന മോഹൻ താരമാകുന്നത്.
ഇപ്പോഴിതാ വിവാഹത്തിന് മുൻപ് കന്യക ആയിരിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് തുറന്നു പറയുയാണ് അഞ്ജന. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആണ് നടിയുടെ തുറന്നു പറച്ചിൽ.
പ്രണയം എന്ന സിസ്റ്റം എനിക്ക് ഇഷ്ടമാണ്, പക്ഷെ വിവാഹം എന്ന സിസ്റ്റത്തോട് എനിക്ക് എതിർപ്പാണ്. കന്യക ആയിരിക്കണം വിവാഹം കഴിക്കാൻ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പണ്ടുകാലത്തുള്ള ആളുകളുടെ ചിന്താഗതി അങ്ങനെ ആയിരുന്നിരിക്കാമെന്നും എന്നാൽ ഇപ്പോഴത്തെ കാലത്തും അങ്ങനെ ചിന്തിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാൻ ആകില്ല.
വിവാഹത്തിന് മുൻപേ മിക്ക ആളുകളും റിലേഷനിൽ ഏർപ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് അതൊരു കുഴപ്പം ആണെന്ന് എനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ അഞ്ജന നമ്മുടെ നാട്ടിൽ സെ ക് സ് എഡ്യൂക്കേഷൻ കുറവാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. പല കാര്യങ്ങളും ഞാൻ അറിയുന്നത് യൂട്യൂബിലൂടെയാണ്. എല്ലാർക്കും നാണമാണ് സെ ക്സി നെ ക്കുറിച്ച് പറയാനെന്നും താരം അഭിപ്രായപ്പെടുന്നു.
അഞ്ജന ഒരു സിനിമയ്ക്ക് റിവ്യൂ പറയുന്ന വീഡിയോ യുട്യൂബിൽ വൈറലായിരുന്നു. അതിനെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. ഇത്രയും വൈറലാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല. പിറ്റേ ദിവസം ആ വീഡിയോയുടെ ലിങ്ക് ഒരുപാട് പേർ അയച്ചു തന്നു. ക്ലീവേജ് കാണുന്നൊരു ഡ്രസ് ആയിരുന്നു അതിൽ ഇട്ടിരുന്നത്. കാഷ്വൽ ആയിട്ടുള്ളതാണ്. കുറേ ആളുകൾ അതിനെ നെഗറ്റീവായാണ് എടുത്തത്. പോസിറ്റീവായും എടുത്തവരുണ്ട്.
എല്ലാവരും കരുതിയത് താൻ റിവ്യു പറയാൻ വേണ്ടി മാത്രം പോകുന്നതാണെന്നാണ്. എന്റെ സുഹൃത്തുകൾ അഭിനയിച്ച സിനിമകൾ ആയതു കൊണ്ട് പോയതാണ്. അല്ലാതെ റിവ്യു പറയാൻ വേണ്ടി പോയതല്ല. അതോടെ ഇനി എന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ മാത്രമേ ഫസ്റ്റ് ഷോയ്ക്ക് പോവുകയുള്ളൂ. ആറാട്ട് അണ്ണി എന്നൊക്കെ കുറേ ആളുകൾ വിളിച്ചു. ആ പേര് തനിക്ക് വേണ്ടെന്ന് വെക്കുകയായിരുന്നു.
പോ ൺ കാണരുത് എന്നൊന്നും ഇല്ലെന്നും എന്നാൽ അഡിക്ടഡ് ആകരുത് എന്നേ ഉള്ളൂ. ഇതൊക്കെ സെക്സ് എഡ്യൂക്കേഷൻ കുറയുന്നത് കൊണ്ടുള്ള വിഷയം ആണ്. അത് ഒരിക്കലും തെറ്റല്ലെന്നും അഞ്ജന വ്യക്തമാക്കുന്നു.
അഭിനയത്തിന് പുറമെ മോഡലിംഗിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അഞ്ജന, തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ നിരന്തരമായ വിമർശനങ്ങളും ബിക്കിനി മോഡൽ കൂടിയായ അഞ്ജനയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാൽ, നെഗറ്റീവ് കമന്റുകൾ തനിക്ക് ശീലമായെന്നും എന്ത് ധരിക്കണം എന്നത് തന്റെ അവാകശമാണെന്നും അഞ്ജന പറയുന്നു.
മോഡലിംഗിനും അഭിനയിത്തിനും പുറമെ അഞ്ജന ചിത്രരചനയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ന്യൂഡ് ചിത്രങ്ങൾ വരച്ചാണ് അഞ്ജന സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ന്യൂഡ് ചിത്രങ്ങൾ വരക്കുമ്പോൾ ചിലരൊക്കെ അത് താനാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെന്നാണ് അഞ്ജന പറയുന്നു. തന്റെ ബോഡി സ്ട്രക്ചർ വരാറുണ്ടെങ്കിലും അത് താനല്ലെന്നാണ് അഞ്ജന പറയുന്നത്.
Also Read
മനസ്സ് നിറയെ നിന്റെ ഓര്മ്മകള്, മകളെ കുറിച്ച് ഹൃദയസ്പര്ശിയായ കുറിപ്പ് പങ്കുവെച്ച് ചിത്ര