26ാം വയസ്സിൽ ഞാൻ സിനിമ സംവിധാനം ചെയ്യാൻ കാരണക്കാരൻ ദിലീപേട്ടൻ, ആഗ്രഹം മറ്റൊന്നായിരുന്നു: വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

429

മലയാളികളുടെ പ്രിയപ്പെട്ട നടനും ഗായകനും സംവിധായകനും, നിർമ്മാതാവും ഒക്കെയാണ് വിനീത് ശ്രീനിവാസൻ.
നടൻ രചയിതാവും സംവിധായകനുമായ ശ്രീനിവാസന്റെ മുത്ത മകൻ കൂടിയായ വിനീത് ഇപ്പോൾ മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്.

താരരാജാവ് മോഹൻലാലിനെ നായകനാക്കി ഹിറ്റ് മേക്കർ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ച് കൊണ്ടാണ് വിനീത് സിനിമയിൽ എത്തുന്നത്. ആദ്യ ഗാനത്തിൽ കൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.

Advertisements

തുടർന്ന് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ വിനീതിന്റെ ശബ്ദത്തിൽ പിറന്നു. പിന്നണി ഗാന രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തതിന് പിന്നാലെ അഭിനയത്തിലും താരം സജീവമായി. 2008 ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലൂടെ ആണ് വിനീത് അഭനിയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് അച്ഛൻ ശ്രീനിവാസനൊപ്പവും താരം പകർന്നാടി.

പാട്ടിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴാണ് മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകനായും വിനീത് അരങ്ങേറുന്നത്. ശേഷം തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൃദയം എന്നീ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി വിനീത്.

Also Read
മാസ്സ് ചിത്രമല്ല, സുരേഷ് ഗോപി ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് എത്തുന്നത്: തന്റെ സുരേഷ് ഗോപി ചിത്രത്തെ കുറിച്ച് ജിബു ജേക്കബ്

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം ആണ് വിനീതിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം.
ഇപ്പോഴിതാ താൻ ആദ്യ സിനിമ സംവിധാനം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് വിനീത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീതിന്റെ തുറന്നു പറച്ചിൽ,

ഗായകനായി, നടനായി. 30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഒരു നല്ല കഥകിട്ടി. ദിലീപേട്ടൻ സിനിമ നിർമ്മിക്കാൻ തയ്യാറായി. അങ്ങനെയാണ് 26ാം വയസ്സിൽ ഞാൻ സിനിമ സംവിധാനം ചെയ്യുന്നതെന്ന് വിനീത് പറയുന്നു. ക്ലാസിക് സിനിമകൾ കാണാൻ തുടങ്ങിയത് ചെന്നൈയിലെ പഠന കാലത്തായിരുന്നു.

ടിക് ടാക് എന്നൊരു സിഡി ലൈബ്രറിയിൽ പോയിട്ടായിരുന്നു സിനിമകളൊക്കെ സംഘടിപ്പിച്ചത്. ഇതൊരിക്കൽ അച്ഛൻ ശ്രദ്ധിച്ചു. ചില സീരിയസ് സിനിമകൾ കാണാൻ അച്ഛനാണ് നിർദേശിച്ചത്. സിനിമാ പാരഡൈസോയൊക്കെ അങ്ങനെ ഞാൻ കണ്ട സിനിമയാണെന്നും വിനീത് വ്യക്തമാക്കുന്നു. മലർവാടിയുടെ ചിത്രീകരണ സമയത്ത് 19 മണിക്കൂർ വരെ ഞാൻ ഓരോ ദിവസവും ജോലി ചെയ്തിട്ടുണ്ട്.

ഒരു സീൻ എഴുതി ശരിയാവാൻ തന്നെ ഒന്നര മാസമെടുത്തിട്ടുണ്ട്. എഴുത്തിൽ ഞാൻ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴാണ് എനിക്ക് അച്ഛനോടുള്ള ബഹുമാനം കൂടിയത്. ഞാൻ ആദ്യം കഥയുണ്ടാക്കിയിട്ട് പറഞ്ഞത് മമ്മൂട്ടിയങ്കിളിന്റെ മകൻ ചാലുവിനോടായിരുന്നു എന്നും വിനീത് പറയുന്നു.

Also Read
അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ, ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ച വ്യക്തി : ശ്രദ്ധ നേടി കുറിപ്പ്

അതേ സമയം താൻ ഈശ്വര വിശ്വാസിയാണെന്നും വിനീത് പറയുന്നു. അമ്പലത്തിലൊക്കെ വലപ്പോഴുമേ പോകൂ. അമ്മ ഇടയ്ക്ക് പൂജകളും വഴിപാടുമൊക്ക നടത്തും. നമ്മുടെ കാര്യങ്ങളെല്ലാം ഒരു തിരക്കഥ പോലെ മറ്റാരോ എഴുതി വെച്ചിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും വിനീത് പങ്കുവെയ്ക്കുന്നു.

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് വിനീത് ശ്രീനിവാസൻ സിനിമ സംവിധാനം ചെയ്തത്. മികച്ച അഭിപ്രായം നേടിയ ഹൃദയം കളക്ഷനിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന താരങ്ങളെ അവതരിപ്പിച്ചത്.

Advertisement