കേരളത്തിലും നിറയെ ആരാധകരുള്ള തമിഴ് സൂപ്പർതാരമാണ് സൂര്യ. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യ വാണിജ്യ സിനിമകൾക്ക് ഒപ്പം തന്നെ കലാ മൂല്യമുള്ള സിനിമകളും ചെയ്ത് കൈയ്യടി നേടുന്ന താരമാണ്. അതേ സമയം മലയാളി കൾ വിഷു ആഘോഷിക്കുമ്പോൾ തമിഴ്നാട്ടിലും അത് പുതുവർഷ ആഘോഷമാണ്.
ആരാധകർക്ക് പുതുവർഷ ആഘേഷം നേർന്നുകൊണ്ടുള്ള നടൻ സൂര്യ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു കാളയെ തെളിച്ച് കൊണ്ട് റോഡിലൂടെ നടക്കുന്നതിനിടയിലാണ് സൂര്യ പുതുവർഷ ആശംസ നേർന്നത്.
തന്റെ ഇൻസ്റ്റ ഗ്രാമിൽ ആയിരുന്നു സൂര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയുള്ള വെട്രിമാരൻ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. വാടിവാസൽ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആണ് കാളയെ തെളിച്ചുകൊണ്ട് സൂര്യ പുതുവർഷ ആശംസകൾ നേർന്നത്.
സൂര്യ വെട്രിമാരൻ ചിത്രമായ വാടിവാസൽ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വേൽരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എതിർക്കും തുനിന്തവനാണ് അവസാനം പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നെങ്കിലും വാണിജ്യപരമായി വിജയം നേടാനായി.
സൂരറൈ പോട്ര്, ജയ് ഭീം പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങൾക്ക് ശേഷം സൂര്യ ചെയ്ത കൊമേഷ്യൽ ചിത്രം കൂടിയായിരുന്നു എതിർക്കും തുനിന്തവൻ. അതേസമയം സി എസ് വാടിവാസൽ എന്ന നോവലിനെ ആസ്പദമാക്കി ഉള്ളതാണ് വാടിവാസൽ സിനിമ.
തന്റെ അച്ഛന്റെ മ ര ണ ത്തി നു കാരണക്കാരനായ കാരി എന്ന കാളയെ ജല്ലിക്കട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് വാടിവാസൽ എന്ന നോവലിൽ പറയുന്നത്. ഇതിനകം 26 എഡിഷനുകൾ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണ് ഇത്. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസൽ.