കഴിഞ്ഞ ദവിസങ്ങളിലെ വിവാദ വാർത്തയായിരുന്നു ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി വിഷു കൈനീട്ടം കൊടുത്തിട്ട് സ്ത്രീകൾ അടക്കമുള്ളവരെ കൊണ്ട് തന്റെ കാൽ തൊട്ട് വന്ദിപ്പിച്ച സംഭവം. ഇപ്പോഴിതാ വിഷു കൈനീട്ട വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
തന്റെ വിഷു കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്മാർ ആണെന്ന് സുരേഷ് ഗോപി വിമർശിച്ചു. ദ്രോഹികൾ ആണ് വിമർശിക്കുന്നത്. അവരെ ആര് നോക്കുന്നു. അവരോട് പോയി ചാകാൻ പറ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. കൈനീട്ടം കൊടുക്കുമ്പോൾ തന്റെ കാലിൽ തൊട്ടു വന്ദിക്കാൻ ആരോടും താൻ ആവശ്യപ്പെട്ടിട്ടില്ല.
മ്ലേച്ഛമായ രാഷ്ട്രീയ ചിന്താഗതിയാണ്. തന്നെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. അത് തന്നെയാണ് ടിപിയേയും, ഷുഹൈബിനെയും, കൃപേ ഷിനേയും ശരത് ലാലിനേയും ചെയ്തത് തന്നെ ഇല്ലാതാക്കാൻ നോക്കേണ്ടെന്നും ബിജെപി നേതാവ് പറയുന്നു.ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് വിളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാർപ്പാപ്പ വരുന്നതിന് മുമ്പായി ഇന്ത്യയിൽ ബിഷപ്പുമാരുടെ കോൺക്ലേവ് ഉണ്ടാകും. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.
ആരാണ് ക്രി സ് ത്യാ നി ക ളെ കൊല്ലുന്നത്, ആരാണ് ദളിതരെ കൊ ല്ലു ന്ന ത് എന്നുള്ള കണക്കുകൾ തങ്ങൾ അവരെ അവിടെ വച്ച് ബോധ്യപ്പെടുത്തും. കള്ളന്മാരെ മുഴുവൻ അവിടെവെച്ച് തുറന്ന് കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാർഷിക നിയമം തിരിച്ചുകൊണ്ടുവരാൻ കർഷകർ തന്നെ ആവശ്യപ്പെടുമെന്നും താരം വ്യക്തമാക്കി. തനിക്ക് എതിരെ വിമർശനം ഉന്നയിക്കുന്നവർ ദ്രോ ഹികളാണെന്ന് നേരത്തെ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, വിമർശിക്കുന്നനവരോട് പോകാൻ പറ എന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വോട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. താനത് ദൈവീകമായി ചെയ്തതാണ്. കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്നും സുരേഷ് ഗോപി ആവർത്തിച്ചു.
ഇതിനിടയിൽ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. ഒരു രൂപയുടെ ആയിരം നോട്ടുകളുമായി ബിജെപി വ്യാഴാഴ്ച വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തി. തൊഴാനെത്തിയ എല്ലാവർക്കും വിഷുകൈനീട്ടം നൽകുകയും ചെയ്തു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്‌നമാണ് ഇത്.
ഹൈന്ദവവിശ്വാസം അനുസരിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ലക്ഷ്യം നൽകാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപയോഗിച്ചാണ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകുന്നത്. എത്രയോ കാലമായി ഈ ആചാരം നിലനിൽക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സുരേഷ് ഗോപി കൈനീട്ടം നൽകിയത് എന്ന് ബിജെപി പ്രവർത്തകർ പറയുന്നു. ക്ഷേത്രത്തിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് തങ്ങൾ ആണെന്നും ബിജെപി പറയുന്നു.