എക്കാലവും ഒരു നല്ല സൗഹൃദം മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ട്. മമ്മൂട്ടി മോഹൻലാൽ, ശ്രീനിവാസൻ, സുരേഷ് ഗോപി, ജയറാം, സിദ്ധിഖ്, ലാൽ തുടങ്ങി പഴയ ജനറേഷനിലുള്ളവർ എല്ലാം നല്ലൊരു സൗഹൃദം ഇന്നും സൂക്ഷിക്കുന്നുണ്ട്.
ഇതിൽ മമ്മൂട്ടി മോഹൻലാൽ ബന്ധം ഇന്ത്യൻ സിനിമയിൽ തന്നെ മാതൃകാ പരമാണ്.
സിനിമാ ഇൻഡസ്ട്രിയെ തനിച്ച് നിയന്ത്രിക്കാൻ കഴിവുള്ള ഇരുവരും യാതൊരു ഈഗോയും ഇല്ലാതെ സഹോദര തുല്യബന്ധമാണ് ഇക്കാലമത്രെയും സൂക്ഷിച്ച് പോരുന്നത്. ഇപ്പോൾ മിക്ക നടൻമാരുടെയും മക്കളും ഇന്റസ്ട്രിയിലേക്ക് വന്ന് കഴിഞ്ഞു.
അതേ സമയം അച്ഛന്മാർക്ക് ഇടയിലുള്ള സൗഹൃദം ഞങ്ങളിൽ എത്തിയിട്ടില്ല എന്ന് തുറന്നു പറയുകയാണ് നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദ്ധീഖ്. കാണുമ്പോൾ എല്ലാം പലരും ചോദിയ്ക്കും, വാപ്പയുമായി മമ്മൂട്ടിയ്ക്കും മോഹൻലാലിനും എല്ലാം നല്ല ബന്ധമല്ലേ അപ്പോൾ അവരുടെ മക്കളായ നിങ്ങളും ഒന്നിച്ച് വളർന്നവർ ആയിരിക്കില്ലേ സുഹൃത്തുക്കൾ ആയിരിക്കില്ലേ എന്ന്.
Also Read
തമിഴ് പുതുവർഷത്തിൽ നടുറോഡിൽ കാളയെ തെളിച്ച് നടൻ സൂര്യ, വീഡിയോ ഏറ്റെടുത്ത് ആരാധകർ
എന്നാൽ നിങ്ങൾ കരുതുന്നത് പോലെ അല്ല. ഞങ്ങൾ തമ്മിൽ വലിയ സൗഹൃദം ഇല്ല എന്നത് തന്നെയാണ് സത്യം.
എന്നിരുന്നാലും ഇന്റസ്ട്രിയിൽ ഏറ്റവും അടുപ്പം തോന്നിയത് മുകേഷ് അങ്കിളിന്റെ മകൻ ശ്രാവണും ആയിട്ടാണ്. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ സ്‌കൂളിൽ ശ്രാവൺ ജോയിൻ ചെയ്തത്.
പ്ലസ് ടു വരെ ഞങ്ങൾ ഓന്നിച്ച് ഉണ്ടായിരുന്നു. ദുൽഖർ സൽമാനെ ഞാൻ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ കല്യാണ റിസപ്ഷന് വച്ചിട്ടാണ്. അതിന് മുൻപ് കണ്ടിട്ടേയില്ല. സിസിഎല്ലിന്റെ ഒരു ഫുട്ബോൾ മാച്ചിന് ഇടയിലാണ് പ്രണവിനെ ആദ്യമായി കണ്ടത്.
കണ്ടു അത്രമാത്രം, വലിയ കോണ്ടക്ട്സ് ഒന്നും തമ്മിലില്ല. പിന്നെ അടുപ്പം സുരേഷ് ഗോപി അങ്കളിന്റെ മകൻ ഗോകുൽ സുരേഷും, ജയറാം അങ്കിളിന്റെ മകൻ കാളിദാസ് ചേട്ടനും ആയിട്ടാണ്. അതും ചെറുപ്പത്തിലുള്ള ബന്ധമല്ല. ഞങ്ങൾ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ഒരു ബന്ധമാണ്. അല്ലാതെ കുഞ്ഞുന്നാൾ മുതൽ ഒരുമിച്ച് കളിച്ചവരല്ലെന്നും ഷഹീൻ പറയുന്നു.