പ്രമുഖ നർത്തകിയും സിനിമാ സീരിയൽ നടിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്.
ടിക്ക് ടോക്കിലൂടെ ആയിരുന്നു താരപുത്രി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൗഭാഗ്യയ്ക്കൊപ്പം താരകല്യാണും ടിക്ക് ടോക്ക് വീഡിയോകളിൽ സജീവമായിരുന്നു.
ഒരുകാലത്ത് പ്രക്ഷകരുടെ ഇടയിൽ ഈ അമ്മ മകൾ കോമ്പിനേഷൻ ഏറെ വൈറലായിരുന്നു. സൗഭാഗ്യയെ
വിവാഹം കഴിച്ചിരിക്കുന്നത് നർത്തകനും താരകല്യാണിന്റെ ശിഷ്യനുമായ അർജുൻ സോമശേഖർ ആയിരുന്നു. പോയ വർഷമായിരുന്നു ഇരുവരുടേും വിവാഹം.
അർജുൻ സോമശേഖഖറും സൗഭാഗ്യയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ടിക്ക് ടോക്കിൽ സജീവമായിരുന്ന അർജുൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു.
ശിവൻ എന്ന കഥാപാത്രത്തെ ആയിരുന്നു ചക്കപ്പഴത്തിൽ അർജുൻ അവതരിപ്പിച്ചത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ പൈങ്കിളിയുടെ ശിവേട്ടൻ പ്രേക്ഷകരുടേയും ശിവേട്ടനായി മാറിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് ചക്കപ്പഴത്തിൽ നിന്ന് അർജുൻ പിൻമാറിയത്.
ഇത് പ്രേക്ഷകരുടെ ഇടയിൽ നിരാശ സൃഷ്ടിച്ചിരുന്നു. സമയക്കുറവ് കാരണമാണ് പരമ്പരയിൽ നിന്ന് പോകുന്നതെന്നാണ് നടൻ പറഞ്ഞത്. ഇപ്പോഴിതാ ഇതോകുറിച്ചുള്ള സൗഭാഗ്യയുടെ ചില വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്.
ഇതുവരെ പറഞ്ഞതൊന്നുമല്ല സത്യം എന്നാണ് സൗഭാഗ്യ പറയുന്നത്. ചക്കപ്പഴത്തിൽ നിന്നും അർജുൻ പിന്മാറിയതിന്റെ യഥാർഥ കാരണം എന്തെന്ന് ചോദിച്ചപ്പോൾ ഇതുവരെ പറഞ്ഞതൊന്നും അല്ല യഥാർത്ഥ കാരണങ്ങൾ എന്നാണ് സൗഭാഗ്യ പറഞ്ഞത്.
കൂടാതെയഥാർത്ഥ കാരണങ്ങൾ പറഞ്ഞ് അനാവശ്യ പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. കൂടാതെ ആ ചോദ്യം വീണ്ടും ചോദിക്കരുതെന്ന് സൗഭാഗ്യ പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് ഈസ്റ്റ് കേസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.