തെരുവുകളിൽ അലഞ്ഞവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നൽകി നടൻ വിനുമോഹനും ഭാര്യയും, കൈയ്യടിച്ച് ആരാധകർ

53

വിഷുദിനത്തിൽ കോട്ടയത്തെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടന്നവരെ കുളിപ്പിച്ചും അവർക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തും നടൻ വിനു മോഹനും ഭാര്യ വിദ്യയും.’തെരുവോരം’ പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു സേവനം. തെരുവിൽ അലഞ്ഞ ഇരുപതിലേറെ പേരെയാണ് വിനു മോഹനും കൂട്ടരും കണ്ടെത്തിയത്.

മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി. തെരുവോരം പ്രവർത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളിൽ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്.

Advertisements

ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവുമായി അലഞ്ഞവരെ മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, അവരെ പുതിയ മനുഷ്യരാക്കി. തെരുവോരം പ്രവർത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളിൽ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്.

പ്രളയകാലത്തും മാതൃകാപരമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഈ താരദമ്പതികൾ മുന്നിലുണ്ടായിരുന്നു. നിരവധി പേരാണ് താരദമ്പതിമാർക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനു മോഹൻ പിന്നീട് കുറച്ചു ചിത്രങ്ങളിൽ നായകനായെത്തിയെങ്കിലും പ്രതീക്ഷിച്ചപ്പോലെ തിളങ്ങാൻ സാധിച്ചിരന്നില്ല. അച്ഛന്റെയും ഏറെ സ്നേഹിച്ചിരുന്ന ലോഹിതദാസിന്റെ വിയോഗവും തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വിനു പറഞ്ഞിരുന്നു.

എന്നാൽ താരരാജാവ് മോഹൻലാൽ പൂണ്ടുവിളയാടിയ പുലിമുരുകൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തിയിരുന്നു വിനു മോഹൻ. ഈ ചിത്രത്തിൽ മോഹൻലാലിന്റെ അനിയനായാണു വിനുമോഹൻ എത്തിയത്. സത്യൻ അന്തിക്കാട് ദുൽഖർ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലും മികച്ച ഒരു വേഷം ചെയ്തിരുന്നു.

Advertisement