എന്റെ ഭർത്താവിനെ അന്നവർ തട്ടിപ്പറിച്ചെടുത്തു, മോശം സ്ത്രീയണവർ: നയൻതാരക്ക് എതിരെ ആഞ്ഞടിച്ച് പ്രഭുദേവയുടെ മുൻഭാര്യ

4489

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യയിലെ താരറാണി ആയ നടിയാണ് നയൻതാര. സിനമയിൽ വന്ന കാലം മുതൽ ഗോസിപ്പുകോളങ്ങളുടെ പ്രയതാരവുമാണ് തിരുവല്ലക്കാരിയായ ഡയാനയെന്ന നയൻതാര.

ആദ്യകാലകത്ത് തെന്നിന്ത്യൻ സിനിമയിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന പേരായിരുന്നു നയൻതാരയുടെയും തമിഴ് നടനും സംവിധായകനുമായ പ്രഭുദേവയുടെയും. സിനിമാലോകം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം കൂടിയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം.

Advertisements

ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച് പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് എന്ന ലത ഈ കാര്യത്തെ കുറിച്ച് പറയുകയും നയൻതാരയെ ശപിക്കുകയും ചെയ്യുന്നതിരിക്കുന്നത്.

നയൻതാര ഒരാളുടെ കുടുംബം തകർത്തെറിഞ്ഞതിന് ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭർത്താവിനെ അവർ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് ആരോപിക്കുന്നു. ഇതുപോലെ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ നിയമപരമല്ലാതെ സ്വന്തമാക്കുന്ന സ്ത്രീകളെല്ലാം ശിക്ഷിക്കപ്പണമെന്നും അവർ പറയുന്നു.

എന്നിൽ നിന്നും ഭർത്താവിനെ തട്ടിയെടുത്തത് ചൂണ്ടി കാണിച്ച് ഞാൻ പോലീസിനും കോടതിയോടുമെല്ലാം നയൻതാരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരൊരു മോശം സ്ത്രീയ്ക്ക് ഉദാഹരണമാണെന്നും തന്റെ കൈയിൽ കിട്ടിയാൽ അപ്പോൾ തന്നെ അടിക്കുമെന്നും റംലത്ത് പറയുന്നു. എന്റെ ഭർത്താവ് ഒരിക്കലും നയൻതാരയുമായി പ്രണയത്തിലായി എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അതൊരു ബ്ലാക്ക് മാജിക് ആയിരിക്കുമെന്നുമാണ് റംലത്ത് പറയുന്നത്.

പ്രഭുദേവ സത്യസന്ധനും ആത്മാർഥതയുള്ള ഭർത്താവുമായിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഞങ്ങളെ സംരക്ഷിച്ച് വരികയാണ്. അടുത്തിടെയാണ് ഞങ്ങൾക്ക് വേണ്ടി ഒരു വീട് അദ്ദേഹം വാങ്ങിയത്. എന്നാലിപ്പോൾ എല്ലാം മാറി മറിഞ്ഞു. പ്രഭുവേദയുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയൊരു ഷോക്ക് ആണ് നൽകിയിരിക്കുന്നത്.

ഞങ്ങളുടെ കുടുംബത്തിലെ നിയമം അനുസരിച്ച് വിവാഹിതനായ ഒരാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം പ്രഭുദേവയും നയൻതാരയും തമ്മിലുള്ള ബന്ധം സങ്കീർണമായി റംലത്ത് പറഞ്ഞു. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം കഴിക്കുന്നത്.

മുസ്ലിം ആയിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാൻ വേണ്ടി ഹിന്ദു മതം സ്വീകരിക്കുകയിരുന്നു. തുടർന്നാണ് റംലത്ത് എന്ന പേര് മാറ്റി ലത എന്നാക്കി. അതേ സമയം പ്രഭദേവയുമായി തെറ്റ്പ്പിരിഞ്ഞ നയൻതാര പിന്നീട് ചിമ്പുവുമായി റിലേഷൻഷിപ്പിലായിരുന്നു. ഈ ബന്ധവും തകർന്നപ്പോൾ നയൻതാര പിന്നെ സംവിധായകൻ വിഗ്നേഷ് ശിവന് ഒപ്പം കൂടി.

ഇപ്പോൾ ലിവിങ് ടുഗദറിൽ തുടരുന്ന നയൻസും വിഘ്‌നേഷും അധികം താമസിയാതെ വിവാഹം കഴിക്കുമെന്നാണ് അറിയുന്നത്.

Advertisement