രണ്ടു വരവുകളിലുമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും താരത്തിന്റെ തിരിച്ചുവരവിനെ ഒട്ടും അപരിചിതത്വം ഇല്ലാതെയാണ് മലയാളികൾ സ്വീകരിച്ചത്.
മോഹൻ സംവിധാനം ചെയ്ത് സുരേഷ്‌ഗോപിയും മുരളിയും ഗൗതമിയും പ്രധാന വേഷത്തിൽ എത്തിയ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത താരമായി മഞ്ജു വാര്യർ മാറുക ആയിരുന്നു.
സാക്ഷ്യത്തിന് പിന്നാലെ ലോഹിതദാസ് സുന്ദർദാസ് കൂട്ടികെട്ടിൽ ഇറങ്ങിയ സല്ലാപം എന്ന ക്ലാസിക് സിനിമയിലൂടെ ദിലീപിന്റെ നായികയായി മഞ്ജു വാര്യർ അരങ്ങേറി.പിന്നീട് മികച്ച നിരവധി സിനിമകളിൽ അഭിനയിച്ച മഞ്ജുവിന്റെ ജിവിതം സംഭവ ബഹുലമായിട്ടാണ് കടന്നു പോയത്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ദിലീപുമായുള്ള പ്രണയ വിവാഹം പിന്നീടുള്ള അഭിനയ ജീവിതത്തിൽ നിന്നുള്ള വനവാസവും വിവാഹ മോചനവും മടങ്ങി വരവും എല്ലാം അടങ്ങിയ മഞ്ജുവിന്റെ ജീവിതം മലയാളികൾക്ക് വളരെ സുപരിചിതമായിട്ടുള്ള ഒന്നു തന്നെയാണ്.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യർ മകൾ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു. പിന്നീട് ദിലീപുമായുള്ള ജീവിതം അവസാനിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയിൽ സജീവമാവുക ആയിരുന്നു. അതേ സമയം വിവാഹ മോചനം നേടിയപ്പോൾ മകൾ മീനാക്ഷി പക്ഷ് മഞ്ജുവിന് ഒപ്പം നിൽക്കാതെ ദിലീപിന് ഒപ്പം പോവുക ആയിരുന്നു.
അതേ സമയം സമയം സിനിമയിൽ തന്നെ ശ്രദ്ധ കേന്ദിരീകരിച്ച മഞ്ജു ഇപ്പോൾ മലയാളവും കടന്ന് തമിഴകത്തും തിളങ്ങുകയാണ്. അതേ സമയം അഭിനയത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും മുന്നിൽ നിൽക്കുന്ന നടിയെക്കുറിച്ചും അവരുടെ ചെറുപ്പക്കാലത്തെപ്പറ്റിയും ക്യാമറമാനും സംവിധായകനുമായ വിപിൻ മോഹൻ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു..
തൂവൽകൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായിരുന്നു. പലപ്പോഴും മഞ്ജുവിന്റെ കുസൃതികൾ അവർക്കു തന്നെ പാരയായിട്ടുണ്ട്.
കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരൽ ഇടുകയും ഒടുവിൽ മഞ്ജുവിന്റെ വിരലിനു സാരമായ രീതിയിൽ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ടെന്നും വിപിൻ മോഹൻ പറഞ്ഞിരുന്നു. നിരവധി സിനിമകൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിൻ മോഹൻ സത്യൻ അന്തിക്കാട് സിനിമകൾക്ക് വേണ്ടിയാണു ഏറെയും പ്രവർത്തിച്ചിട്ടുള്ളത്.