ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന ഗ്ലാമറസ് നായിക ആയിരുന്നു തനുശ്രീ ദത്ത. ആഷിക് ബനായ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായി നടി മാറിയിരുന്നു. എന്നാൽ ബോളിവുഡിലെ അഭിനയ കുലപതി നാനാ പടേക്കർക്ക് എതിരെ ഗുരുതര ആരോപണവുമായി ഒരിക്കൽ തനുശ്രി എത്തിയിരുന്നു.
ഏകദേശം 13 ഒൻപത് വർഷം മുമ്പെ ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയ നടിയാണ് തനുശ്രീ. വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ആരോപണവും അതിന്റെ അനന്തരഫലങ്ങളും താരം തുറന്നു പറഞ്ഞിരുന്നു. തനിക്ക് 2009 ൽ സംഭവിച്ചത് സമൂഹം അംഗീകരിക്കാൻ തയാറാകാത്തിടത്തോളം കാലം ഇന്ത്യയിൽ മീ റ്റൂ പ്രസ്ഥാനം ജീവൻ വയ്ക്കില്ലെന്നും ആയിരുന്നു തനുശ്രീ അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
2009ൽ റിലീസ് ചെയ്ത ഹോൺ ഒകെ പ്ലീസ് എന്ന ചിത്രത്തിൽ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് ഇടെ നാനാ പടേക്കറിൽ നിന്ന് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് തനുശ്രീ 2008ൽ വെളിപ്പെടുത്തിയിരുന്നു. ഐറ്റം നമ്പറിൽ അഭിനയിക്കുന്നതിനാണ് തനുശ്രീ ചെന്നത്. ഈ സംഭവം ഉണ്ടായതോടെ നടി ചിത്രത്തിൽ നിന്നും പിന്മാറി.
Also Read
കാവ്യാ മാധവനെ പച്ച തെ റി പറഞ്ഞവരെ സെറ്റിലിട്ട് തല്ലി ദിലീപും കൂട്ടരും, സംഭവം ഇങ്ങനെ
പിന്നീട് രാഖി സാവന്ത് ആ ഐറ്റം ഡാൻസ് ചെയ്തത്. സിനിമാലോകം മുഴുവൻ കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്. എന്നാൽ, അതിൽ ഒരാൾ പോലും പ്രതികരിക്കാൻ തയാറായില്ല. വാർത്താ ചാനലുകളിൽ മൂന്ന് ദിവസം സജീവമായി നിലനിന്നിട്ടും ഇന്ന് ഒരൊറ്റയാൾ പോലും ആ സംഭവം ഓർക്കുന്നില്ല. ഇത്തരം കാപട്യങ്ങളെ ആര് വിശ്വസിക്കും എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സ്ത്രീശാക്തീകരണത്തിനെതിരേ ശബ്ദമുയർത്തുന്നവരാണ് ഇത്തരക്കാർ എന്നും തനുശ്രീ പറഞ്ഞു.
നടിമാരെ ഉ പ ദ്ര വി ക്കുന്നത് നാനാ പടേക്കറുടെ സ്ഥിരം പരിപാടിയാണെന്നും ഹിന്ദി ഫിലിം ഇൻസ്ട്രിയിൽ എല്ലാവർക്കും ഇതറിയാമെന്നും നടി വെളിപ്പെടുത്തി. നാനാ പടേക്കർക്ക് എതിരെ ഇവരാരും പരാതി പറയാറില്ലെന്നും തനുശ്രീ പറയുന്നു. സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്ന നടനാണ് നാനാ പടേക്കർ. ഇൻഡസ്ട്രിയിലെ ആളുകൾക്ക് നാനാ പടേക്കറിന്റെ മോശം പശ്ചാത്തലത്തെക്കുറിച്ചും അറിയാം.
അയാൾ ന ടി മാരെ തല്ലിയിട്ടുണ്ട്, ലൈം ഗി ക മായി ചൂഷണം ചെയ്തിട്ടുണ്ട്. എന്നാൽ ഒരു മാധ്യമങ്ങളിലും അയാൾക്ക് എതിരെ വാർത്ത വന്നിട്ടില്ല. അക്ഷയ് കുമാർ ഇയാൾക്കൊപ്പം ഒരുപാട് സിനിമകൾ ചെയ്തു. രജനികാന്തും (കാല) അയാൾക്കൊപ്പം അഭിനയിച്ചു. ഇതുപോലെ യുള്ള വലിയ താരങ്ങൾ ഇങ്ങനെയുള്ള ക്രിമിനലുകൾക്ക് ഒപ്പം അഭിനയിക്കുമ്പോൾ ഇവിടെ ഒരു തരത്തിലുള്ള മാറ്റവും സംഭവിക്കാൻ പോകുന്നില്ലെന്നും തനുശ്രീ പറഞ്ഞു.
അന്നുണ്ടായ സംഭവത്തെക്കുറിച്ചും നടി വിശദീകരിച്ചിരുന്നു. സത്യത്തിൽ അന്നത്തെ ആ ഗാനരംഗത്തിൽ അയാൾ ഉണ്ടായിരുന്നില്ല. താൻ ഒപ്പിട്ട കരാറിൽ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നെ അവർ അക്ഷരാർഥത്തിൽ കെണിയിൽ പെടുത്തുക ആയിരുന്നു. ആ ഇന്റിമേറ്റ് രംഗത്തിൽ അയാൾക്കൊപ്പം ചുവടുവയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാൻ പ്രതിഷേധിച്ചു.
തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെ ഉപയോഗിച്ച് എന്നെ ഭീ ഷ ണി പ്പെടുത്താൻ തുടങ്ങി. അവർ എന്റെ കാർ തകർത്തു. ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു ആൾക്കൂട്ട ആ ക്ര മ ണം തന്നെയായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന അവസ്ഥയിലാണ് എന്നെ കൊണ്ടെത്തിച്ചത്.
ഈ വിവാദത്തിനുശേഷം എനിക്ക് 30, 40 ഓഫറുകളെല്ലാം വന്നിരുന്നു. എന്നാൽ, അക്കാലത്ത് സെറ്റിൽ പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ എനിക്ക് പേടിയായിരുന്നു. എല്ലാവരും അയാളെ പോലെയാണെന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. ഞാൻ നല്ല ആളുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാതിരുന്ന കാലം എന ്‌നും തനുശ്രീ പറയുന്നു.
അന്നത്തെ ആ സംഭവം തന്നെ ആകെ ഉലച്ചുകളഞ്ഞെന്നും തനുശ്രീ പറഞ്ഞു. മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസവും അത് തകർത്തുകളഞ്ഞു. ആ വർഷം എല്ലാ അർഥത്തിലും എനിക്ക് സങ്കീർണമായിരുന്നു. പരസ്യമായി എന്നോട് മിണ്ടാൻ തന്നെ പലരും കൂട്ടാക്കിയില്ല. അതേസമയം എന്നെ പീ ഡി പ്പി ക്കാ ൻ ശ്രമിച്ചയാൾക്കൊപ്പം ഇവർ പ്രവർത്തിക്കുകയും ചെയ്തു.
സ്വയം സമാശ്വാസം കണ്ടെത്താൻ വേണ്ടിയാണ് ഞാൻ സിനിമാരംഗത്ത് നിന്ന് മാറിനിന്നത്. ഇന്ന് എന്റെ ചിന്തകൾക്ക് കൂടുതൽ വ്യക്തതയുണ്ട്. ബോളിവുഡിൽ തിരിച്ചെത്തുകയാണെങ്കിൽ മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒപ്പം പ്രവർത്തിക്കുന്ന ആളുകളുടെ കാര്യത്തിലും നൂറ് ശതമാനവും മികച്ച തീരുമാനമായിരിക്കും എന്റേത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ നിന്ന് മാറിനിൽക്കാൻ എനിക്ക് കഴിയും.
സൂപ്പർതാരങ്ങളേക്കാൾ കുറഞ്ഞ വേതനമല്ല പ്രശ്നം. അവർക്കു ലഭിക്കുന്ന പരിഗണന ഞങ്ങൾക്കും ലഭിക്കണം. ഒരു മനുഷ്യൻ എന്ന നിലയിൽ മറ്റാരേക്കാളും മോശമല്ല ഞാനും. അതുകൊണ്ട് ഏതൊരു സൂപ്പർസ്റ്റാറിനേക്കാളും ബഹുമാനം എനിക്കും ലഭിക്കണം എന്നും തനുശ്രീ പറഞ്ഞിരുന്നുു.
അതേ സമയം ആദ്യ ചിത്രമായ ആഷിക്ക് ബനായ ഹിറ്റായ തനുശ്രീക്ക് ബോളിവുഡിൽ തുടരെ തുടരെ ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ അതെല്ലാം പരാജയമായിരുന്നു. 2006ൽ 36 ചീന ടൗൺ, ഭഗാം ഭഗ് എന്നിവയിൽ ചെറിയ വേഷങ്ങൾ. 2007ൽ റിസ്‌ക്, ഗുഡ് ബോയ് ബാഡ് ബോയ, റഖീബ്, ധോൾ, സ്പീഡ് എന്നിവയിൽ അഭിനയിച്ചെങ്കിലും നായിക എന്ന രീതിയിൽ സ്വന്തമായൊരിടം ബോളിവുഡിൽ സൃഷ്ടിക്കാൻ തനുശ്രീക്ക് ആയില്ല.
2008ൽ ഇറങ്ങിയ സാസ് ബഹു ഔർ സെൻസെക്സ് എന്ന സിനിമയും വിജയം കണ്ടില്ല. പിന്നീട് അപാർട്മെന്റിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അതും പരാജയമായിരുന്നു.