സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞിട്ട് സ്ത്രീ വിരുദ്ധ സിനിമ ചെയ്യുന്ന ആളല്ല ഞാൻ: തുറന്നടിച്ച് കുഞ്ചാക്കോ ബോബൻ

128

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തിന്റെ റൊമാന്റിക് നായകനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ ഇപ്പോൾ റൊമാന്റിക് വേഷങ്ങളോട് ബൈ പറഞ്ഞ് ക്യാരക്ടർ വേഷങ്ങളും സീയരിയസ് വേഷങ്ങളും ഒക്കെ ചെയ്താണ് താരം തിളങ്ങുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു തുറന്നു പറച്ചിൽ ആണ് വൈറലാി മാറുന്നത്. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്ന് ആണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. രാമന്റെ ഏദൻ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബൻ വ്യക്കമാക്കുന്നു.

Advertisements

Also Read
നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായിട്ട് ആായിരുന്നു ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്; പല കാര്യങ്ങളും പറഞ്ഞു തന്നത് അദ്ദേഹമാണ്: ആതിര പട്ടേൽ

ഒടിടി പ്ലേയോട് ആയിരുന്നു ചാക്കോച്ചന്റെ പ്രതികരണം. ഞാൻ ഭാഗമാകുന്ന സിനിമകൾ പറയുന്നത് മാറ്റി മറിക്കാത്ത സത്യങ്ങളാണ്. ഒന്നെങ്കിൽ അത് സംഭവിച്ചതാകാം അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും. അത് രസകരമാക്കരുവാൻ മാറ്റങ്ങൾ വരുത്തുകയില്ല. നായാട്ടോ പടയോ നോക്കൂ.

സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല ഞാൻ. രാമന്റെ ഏദൻതോട്ടം, ഹൗ ഓൾഡ് ആർ യു, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാകും എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

അതേ സമയം കമൽ കെഎം ഒരുക്കിയ പട ആണ് കുഞ്ചാക്കോ ബോബന്റെതായി തിയേറ്ററുകളിലെത്തിയ ചിത്രം. 1996ൽ അയ്യങ്കാളി പട എന്ന സംഘടന കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. പട എന്ന സിനിമയ്ക്ക് ആസ്പദമായ സംഭവങ്ങൾ നടക്കുമ്പോൾ താൻ കോളേജിൽ പഠിക്കുകയായിരുന്നു എന്നും താരം പറയുന്നു.

Also Read
മമ്മൂട്ടിയുടെ ആ സിനിമ പൊളിയുമോ എന്ന പേടിയിൽ നിർമ്മാതാവ് തിയറ്ററുകളെടുത്തത് വെറും രണ്ടാഴ്ചത്തേക്ക്, പക്ഷേ സിനിമ നേടിയത് സർവ്വകാല വിജയം, സംഭവം ഇങ്ങനെ

ഞാൻ കോളേജ് ദിനങ്ങൾ ആസ്വദിക്കുകയിരുന്നു. അതിനാൽ തന്നെ സംഭവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാൻ ശ്രമിച്ചിരുന്നില്ല. അക്കാലത്ത് ഒരു സാമൂഹിക വിഷയത്തിൽ കോളേജ് വിദ്യാർത്ഥി എത്രത്തോളം ഇടപെടും എന്നത് തർക്കവിഷയമാണ്. ഞാൻ ആ പ്രായത്തിൽ ഒട്ടും രാഷ്ട്രീയത്തിൽ ഇടപ്പെട്ടിരുന്നില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്.

Advertisement