നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായിട്ട് ആായിരുന്നു ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്; പല കാര്യങ്ങളും പറഞ്ഞു തന്നത് അദ്ദേഹമാണ്: ആതിര പട്ടേൽ

361

ചുരുക്കം ചില സിനമകളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ താരമാണ് നടി ആതിര പട്ടേൽ. ആട് 2, വില്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ താരം ഭൂതകാലം എന്ന ചിത്രത്തിൽ ചെയ്ത നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ആതിര.

വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ആതിര മനസ് തുറന്നത്. അഞ്ചാറ് ദിവസം മാത്രമേ ഭൂതകാലത്തിന് ഷൂട്ട് ഉണ്ടായിരുന്നുള്ളൂവെന്നും ചെറിയ സിനിമ ആയിട്ടും ഇത്രയും വലിയ സ്വീകാര്യത കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും ആതിര പറയുന്നു.

Advertisements

ഞാനും ഷെയ്ൻ നിഗവും പനമ്പിള്ളി നഗറിൽ വച്ചുളള പാട്ട് ചെയ്യുമ്പോഴാണ് രേവതി മാഡം സെറ്റിലേക്ക് വന്നത്. എന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അവർ രണ്ടുപേരും തമ്മിലുള്ള സീനിന്റെ ഷൂട്ട് കാണാൻ പോയി. ഒന്നിച്ച് ഭക്ഷണമൊക്കെ കഴിച്ചു. ആദ്യം കുറച്ച് പേടിച്ചുവെങ്കിലും വളരെ സ്വീറ്റ് ആണ് മാഡം എന്ന് മനസിലായി.

സംസ്‌കൃത ചിത്രമായ ഇഷ്ടിയിലാണ് താൻ ആദ്യം അഭിനയിക്കുന്നതെന്നും സംസ്‌കൃതം കൈകാര്യം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടിയെന്നും താരം പറയുന്നു. സിനിമ സംസ്‌കൃതത്തിലായിരുന്നു, ഇഷ്ടി എന്നാണ് സിനിമയുടെ പേരെന്നും ആതിര പറയുന്നു. ഭാഷ കുറച്ച് വെല്ലുവിളി ആയിരുന്നുവെങ്കിലും സംസ്‌കൃതം പ്രൊഫസർ കൂടിയായ സംവിധായകൻ ജി പ്രഭ നന്നായി സഹായിച്ചു.

Also Read
മമ്മൂട്ടിയുടെ ആ സിനിമ പൊളിയുമോ എന്ന പേടിയിൽ നിർമ്മാതാവ് തിയറ്ററുകളെടുത്തത് വെറും രണ്ടാഴ്ചത്തേക്ക്, പക്ഷേ സിനിമ നേടിയത് സർവ്വകാല വിജയം, സംഭവം ഇങ്ങനെ

ഒറ്റ ലൊക്കേഷനിൽ തന്നെയായിരുന്നു 30 ദിവസവും ഷൂട്ടിംഗ് നടന്നത്. ചിത്രത്തിൽ ഞാൻ അവതരിപ്പിച്ചത് നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയുടെ വേഷമായിരുന്നു. ആദ്യ സിനിമയാണെന്ന് അറിയുന്നതിനാൽ ഷോട്ടിൽ നിൽക്കേണ്ട പൊസിഷനും ലുക്ക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു എന്നും ആതിര പറയുന്നു.

ആട് ഒന്നാം ഭാഗത്തിന്റെ തുടർച്ച ആയത് കൊണ്ട് ക്രൂവിലുള്ള മിക്കവരും തമ്മിൽ നല്ല അടുപ്പമാണ്. കളിയാക്കാനൊക്കെ അവർ ഒറ്റക്കെട്ടാകും. ആ സെറ്റിലേക്കാണ് താൻ പാപ്പന്റെ വീട്ടിലെ കുട്ടിയായി ചെല്ലുന്നത്. കുറച്ച് സീനുകൾ രാത്രിയാണ് എടുക്കേണ്ടത്. മിക്ക ദിവസവും റെഡിയാകുമ്പോഴേക്കും മഴ പെയ്യും.

അപ്പോൾ വില്ലന്മാരായി അഭിനയിക്കുന്ന ചേട്ടന്മാരുമായി ലുഡോ കളിച്ചിരിക്കുകയായിരിക്കും താൻ എന്നാണ് ആതിര പറയുന്നത്. ഇത്രയും സിനിമ ചെയ്തതിനിടെ തനിക്ക് ഏറ്റവും കൂടുതൽ എക്‌സൈറ്റ്‌മെന്റ് തോന്നിയ സിനിമ വില്ലൻ ആണെന്നും ചിത്രത്തിൽ മോഹൻലാലിന്റേയും മഞ്ജു വാര്യരുടേയും മകളായി അഭിനയിച്ചത് ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.

രണ്ട് ലെജന്റ്‌സിന്റെ കൂടെ സ്‌ക്രീൻ പങ്കിടാൻ സാധിച്ചത് തന്റെ ഭാഗ്യമാണ്. ലൊക്കേഷനിലും അവരോടൊപ്പമാണ് സമയം ചെലവഴിച്ചത്. എല്ലാവരോടും വളരെ സന്തോഷത്തോടെ ഇടപെടുന്ന, നല്ല കമ്പനിയാകുന്ന ശീലമാണ് രണ്ട് പേർക്കും. അതുകൊണ്ട് തനിക്ക് തെല്ലും ടെൻഷനില്ലായിരുന്നു എന്നും ആതിര പറയുന്നു.

Also Read
കറങ്ങി നടന്ന് അവസാനം അപ്പുവേട്ടൻ വീട്ടിൽ തിരിച്ചെത്തി ; പ്രണവ് പങ്കു വച്ച ബാല്യകാല ചിത്രങ്ങളും പോസ്റ്റും ശ്രദ്ധ നേടുന്നു

തന്റെ പേരിലെ പട്ടേൽ പലർക്കും കൺഫ്യൂഷനാണെന്നാണ് ആതിര പറയുന്നത്. അച്ഛൻ അരവിന്ദ കർണാടക സ്വദേശിയാണ്. കുടുംബപേരാണ് പട്ടേൽ എന്നത്. അച്ഛൻ ക്രൈസ്റ്റ് കോളേജിൽ ബിപിഇ വിഭാഗം മേധാവിയാണ്. അമ്മ ഇരിങ്ങാലക്കുടക്കാരിയാണ്. ഇവിടെയായിരുന്നു സ്‌കൂൾ കാലം. പിന്നീട് ബെംഗളൂരുവിൽ നിന്നും ഏവിയേഷൻ ഡിപ്ലോമ ചെയ്തു.

ഹോട്ടൽ മാനേജ്മെന്റ് പഠനവും ഇന്റേൺഷിപ്പും കഴിഞ്ഞതോടെ താൻ ആ ഫീൽഡും വിട്ടുവെന്നാണ് ആതിര പറയുന്നത്. അമ്മ സംവിധാനം ചെയ്ത കൊച്ചുറാണി എന്ന ഷോർട്ട് ഫിലിമിലും ആതിര അഭിനയിച്ചിട്ടുണ്ട്. അമ്മയും അഭിനയമൊക്കെയായി സിനിമയിൽ സജീവമാണ്.

Advertisement