ലാലേട്ടന്റെ ആ സിനിമയ്ക്ക് പേര് കണ്ടെത്താൻ പാടുപെട്ട പ്രിയദർശന് ഫാസിൽ ചിത്രത്തിൽ നിന്നും കിടിലൻ പേര് കിട്ടി, സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്, സംഭവം ഇങ്ങനെ

2429

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകളാക്കി മാറ്റിയ ഹിറ്റ് മേക്കർ ആണ് പ്രിയദർശൻ. ഇപ്പോളിതാ പ്രിയൻ മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങി തകർപ്പൻ വിജയം നേടിയ ഒരു സിനിമയുടെ വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്.

ഏകദേശം 28 വർഷം മുമ്പ് ശരിക്കും പറഞ്ഞാൽ 1994 ലാണ് സംഭവം. തന്റെ പുതിയ സിനിമയ്ക്ക് പ്രിയദർശൻ ഒരു നല്ല പേരന്വേഷിച്ച് നടക്കുന്ന സമയം. പതിവു രീതികളിൽ നിന്ന് വ്യത്യസ്തമായി തീർത്തും ഉൾഗ്രാമത്തിന്റെ കഥപറയുന്ന, ഒരു നാടോടിക്കഥയുടെ ലാളിത്യമുള്ള സിനിമയാണ്.

Advertisements

അപ്പോൾ കേൾക്കുന്ന പേരിനും നല്ല ഇമ്പവും മധുരവും വേണം. അങ്ങനെയിരിക്കെയാണ് ഫാസിലിന്റെ മണിച്ചിത്രത്താഴിലെ ഒരു ഗാനം പ്രിയദർശനെ വല്ലാതെ ആകർഷിക്കുന്നത്. പലവട്ടം പൂക്കാലം എന്ന ആ പാട്ട് മധുമുട്ടം എഴുതിയതാണ്.

Also Read
ആ സിനിമയിൽ മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന ഒരു കിടിലൻ സിബിഐ വേഷം ഒടുവിൽ നയൻ താരയിലേക്ക് എത്തി, സംഭവിച്ചത് ഇങ്ങനെ

അതിലെ അവസാനവരികൾ പ്രിയൻ വീണ്ടും വീണ്ടും ശ്രദ്ധിച്ചു. കൊതിയോടെ ഓടിപ്പോയ് പടിവാതിലിൽ ചെന്നെൻ മിഴിരണ്ടും നീട്ടുന്ന നേരം, നിറയെ തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിന്റെ തേൻമാവിൻ കൊമ്പ് എന്റെ കരളിലെ തേൻമാവിൻ കൊമ്പ്.

ആ വരികളിൽ ഒളിഞ്ഞുകിടക്കുന്നില്ലേ തന്റെ പുതിയ സിനിമയ്ക്കുള്ള പേരെന്ന് പ്രിയദർശന് സംശയം. ഒടുവിൽ അവസാനവരിയിൽ നിന്ന് പ്രിയൻ പേര് കണ്ടെടുത്തു തേൻമാവിൻ കൊമ്പത്ത്. ഗായത്രി അശോകനെയാണ് സിനിമയുടെ പരസ്യകല ഏൽപ്പിച്ചിരുന്നത്.

തേൻമാവിൻ കൊമ്പത്ത് എന്ന പേര് പ്രിയൻ അശോകന് നൽകി. അശോകൻ പല രീതിയിൽ ഈ പേര് ഡിസൈൻ ചെയ്തു. എന്നാൽ അതൊന്നും പ്രിയദർശന് ഇഷ്ടമായില്ല. കുറഞ്ഞത് മുപ്പത് തവണയെങ്കിലും അശോകൻ ഈ ടൈറ്റിൽ പല രീതിയിൽ ഡിസൈൻ ചെയ്ത് കാണിച്ചുകൊടുത്തു.

എന്നാൽ പ്രിയന് തൃപ്തിവന്നതേയില്ല. അശോകന് ക്ഷമകെട്ടു. ഇനിയെന്ത് ഡിസൈൻ ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് അശോകൻ പ്രിയന് മുമ്പിലിരുന്നു. അലസമായി ഇടതുകൈകൊണ്ട് തേൻമാവിൻ കൊമ്പത്ത് എന്നെഴുതി. അതുകണ്ട് പ്രിയദർശൻ ചാടിയെഴുന്നേറ്റു.

Also Read
മണ്ടിയാണല്ലോ അത് കൊണ്ട് നമ്മൾ എന്ത് തെറ്റ് ചെയ്താലും മനസിലാക്കില്ലല്ലോ എന്നാണ് കരുതിയതെന്ന് നിഖിൽ, എനിക്ക് തെറ്റ് പറ്റിപ്പോയെന്ന് രമ്യയും ; പ്രണയത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് താരങ്ങൾ

ഗായത്രി അശോകൻ ഇടതു കൈകൊണ്ടെഴുതിയ ആ പേര് പ്രിയദർശനെ വല്ലാതെ ആകർഷിച്ചു. അതുതന്നെ ടൈറ്റിൽ ഡിസൈൻ ആയി നിശ്ചയിച്ചു. തേൻമാവിൻ കൊമ്പത്ത് വൻ ഹിറ്റായി. അത്രയും വലിയ വിജയത്തിനുള്ള ഒരു കാരണം ആ പേരിന്റെ മനോഹാരിത കൂടി ആയിരുന്നു.

Advertisement