ഒൻപതാം വയസ് മുതൽ പ്രണയം തുടങ്ങി, എല്ലാ കാമുകൻമാരുമായി ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ട്, എന്നെ മലാളികൾക്ക് പേടിയാണെന്നും ഷക്കീല

290

ഒരു കാലത്ത് മലയാളത്തിലടക്കം നിരവധി സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച താരമയിരുന്നു നടി ഷക്കീല. അതേ സമയം മാദക സുന്ദരിയായി മുദ്രകുത്തപ്പെട്ട നടി ഷക്കീല ഇപ്പോഴും അതേ ഇമേജിൽ തന്നെ തുടരുകയാണ്.

ഗ്ലാമറസ് വേഷങ്ങളിൽ എത്തിയ നടിയം പിന്നീട് പലരും ചൂഷണം ചെയ്തെങ്കിലും ഇപ്പോഴും സിനിമയിൽ സജീവമായി തുടരുകയാണ്. അതേ സമയം തനിക്ക് ഗ്ലാമറസ് വേഷങ്ങളിൽ നിന്നും അഭിനയ പ്രധാന്യമുള്ള വേഷം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഷക്കീല പറയുകയാണിപ്പോൾ.

Advertisements

ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് തുടക്ക കാലം മുതലുള്ള അഭിനയ ജീവിതത്തെ കുറിച്ചും തന്റെ പ്രണയങ്ങളെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയത്. 2000 ത്തിലും ഇപ്പോഴും ഒരു വ്യത്യാസവുമില്ലാതെ ഞാനിവിടെ ഉണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ ഷക്കീല എന്ന പേരിൽ ഇപ്പോഴും സിനിമകൾ ചെയ്യാറുണ്ട്.

നല്ല സിനിമകൾ എനിക്ക് വരാത്തത് ആണെന്നാണ് ഷക്കീല പറയുന്നത്. ഷക്കീല ഉണ്ടെങ്കിൽ സിനിമയുടെ കളർ മാറി ബ്ലൂ ഫിലിം ആവുമെന്നാണ് തുടക്കത്തിൽ അവർ പറഞ്ഞിരുന്നത്. ഛോട്ടാ മുംബൈയിലെ സംവിധായകൻ ആത്മ വിശ്വാസത്തോടെ എന്നെ തിരഞ്ഞെടുത്തു.

Also Read
അന്ന് ജോമോളുടെ ഒളിച്ചോട്ടം തടയാൻ പോലീസിലൂടെയും എയർപോർട്ടിലെ എമിഗ്രേഷൻ വഴിയും ശ്രമിച്ചത് ഞാനാണ്; സുരേഷ് ഗോപി വെളിപ്പെടുത്തുന്നു

തേജഭായ് എന്ന സിനിമയും അങ്ങനെയാണ്. എന്തിനാണ് ഞാൻ ആ കഥാപാത്രത്തിൽ വന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. മലയാളികൾക്ക് എന്നെ പേടിയുണ്ട്. ഞാൻ നല്ലൊരു ആക്ടറാണ്. മികച്ച നടിയല്ല. സെ ക് സി ൽ സ്ത്രീകൾക്ക് ഓർഗാസം വരുന്നത് എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്.

എല്ലാവരും അത് പ്രകടിപ്പിക്കുന്നത് ഞാൻ കാണിച്ചത് പോലെയാണ്. അതാണ് എന്റെ കഴിവ്. ഞാനത് ക്യാമറയിൽ കാണിച്ചു അത്രയേ ഉള്ളു എന്നും ഷക്കീല പറയുന്നു. കേരളത്തിലെ ആളുകൾക്ക് പേടിയുണ്ട്. ഇങ്ങനൊരു നല്ല കഥാപാത്രം ഞാൻ ചെയ്താൽ പിന്നീടുള്ളതൊക്കെ അവർക്ക് പോവുമോ എന്ന പേടിയുണ്ട്. അതുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്യത്തത്.

പിന്നെ തെലുങ്കിൽ എന്നെ ആവശ്യമുള്ളത് കൊണ്ട് ഞാനവിടെ പടങ്ങൾ ചെയ്യുന്നു. അത്രയേ ഉള്ളുവെന്നും ഷക്കീല പറയുന്നു. ഒൻപത് വയസിൽ എനിക്ക് പ്രണയമുണ്ടായിരുന്നു. ആ സമയത്ത് ഇഷ്ടം തോന്നി. പിന്നീട് ചിന്തിക്കുമ്പോൾ അതൊരു ആകർഷണം മാത്രമാണെന്ന് തോന്നും. പക്ഷേ ആ സമയത്ത് അത് പ്രണയം തന്നെയായിരുന്നു.

Also Read
മോഹൻലാലിന്റെ കൂടെയുള്ള വിദേശ ട്രിപ്പുകളും സ്റ്റേജ് ഷോകളുമാണ് ആണ് തനിക്ക് ഏറ്റവും ഇഷ്ടം: വെളിപ്പെടുത്തലുമായി മീരാ അനിൽ

പതിമൂന്നിൽ മറ്റൊരാൾ, ഇപ്പോൾ നാൽപ്പത്തിനാല് വയസായി. അന്നേരവും പ്രണയത്തിൽ തന്നെയാണ്. ഓരോ പ്രണയത്തിലും ഞാൻ വിചാരിക്കുന്നത് സ്നേഹിച്ച് ഒന്നിച്ച് ജീവിക്കണം എന്ന് തന്നെയാണ്. പിന്നീട് അതിൽ പ്രശ്നങ്ങൾ വരുമ്പോഴാണ് വേർപിരിയുന്നത്. എന്റെ എല്ലാ ബോയ് ഫ്രണ്ട്സുമായി ഇപ്പോഴും കോൺടാക്ടുണ്ട്.

സിനിമ ചെയ്യുമ്പോൾ നിങ്ങൾ എന്റെ കൂടെ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഷക്കീല പറയുന്നു. മീടു പോലെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ദേഷ്യം വരും. കാരണം നമ്മുക്ക് കാലും കൈയ്യും വായും ഒക്കെ ഉണ്ട്. ഇരുപത് വർഷം മുൻപുള്ള കാര്യമാണ് പറയുന്നത്.

അന്ന് പറയാതെ ഇത്രയും വർഷം കഴിഞ്ഞ് പറയുന്നത് മോശമാണ്. എനിക്ക് വന്നതൊക്കെ ഗ്ലാമറസ് പടങ്ങളാണ്. ഈ സിനിമ ചെയ്യുമ്പോൾ നിങ്ങൾ എന്റെ കൂടെ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഷക്കീല വ്യക്തമാക്കുന്നു.

Advertisement