നിർമ്മാതാവിനും സംവിധായകനും പേടി ആയിരുന്നു, പക്ഷെ മമ്മൂട്ടി ഉറച്ചു നിന്നു: വെളിപ്പെടുത്തലുമായി എസ്എൻ സ്വാമി

1083

മലയാളത്തിന്റെ മൊഗാസ്റ്റാർ മമ്മൂട്ടിയുടെ സിബിഐ സീരിസിന്റെ അഞ്ചാം പതിപ്പായ സിബിഐ 5 ബ്രെയിൻ എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ സിബിഐ ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1988ൽ എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ഒരു സിബി ഐ ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സേതുരാമയ്യർ സീരീസ് ആരംഭിച്ചത്. പിന്നീട് 1989 ൽ ജാഗ്രത, 2004 സേതുരാമയ്യർ സിബിഐ, 2005 ൽ നേരറിയാൻ സിബി ഐ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു.

Advertisements

ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി എസ്എൻ സ്വാമി കെ മധു കൂട്ട്‌കെട്ട് സിബിഐ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. അതേ സമയം മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളാണ് എസ്എൻ സ്വാമി.

Also Read
മോഹൻലാലിന്റെ കൂടെയുള്ള വിദേശ ട്രിപ്പുകളും സ്റ്റേജ് ഷോകളുമാണ് ആണ് തനിക്ക് ഏറ്റവും ഇഷ്ടം: വെളിപ്പെടുത്തലുമായി മീരാ അനിൽ

സേതു രാമയ്യരേയും സാഗർ ഏലിയാസ് ജാക്കിയെയും മലായാളികൾക്ക് സമ്മാനിച്ച തിരക്കഥാകൃത്ത്. ഒട്ടേറെ സിനിമകൾക്ക് തന്റെ തൂലികയുടെ ജന്മം നൽകിയിട്ടുണ്ട് എങ്കിലും സിബിഐ സിനിമകളുടെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ 1988ലാണ് ഒരു സിബിഐ ഡയറികുറിപ്പ് എന്ന പേരിൽ മമ്മൂട്ടിയെ നായക്കാനാക്കി കെ മധു ആദ്യഭാഗം ഇറക്കുന്നത്.

മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയിട്ടുള്ള കുറ്റാന്വേഷണ ചിത്രങ്ങളിൽ ഈ ചിത്രത്തിന്റെ സ്ഥാനം വളരെ മുൻനിരയിൽ തന്നെയാണ്. മലയാളത്തിലെ പ്രമുഖ താരനിറയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
ഒരു കുറ്റാന്വേഷണ പോലീസ് ചിത്രം ചെയ്യണമെന്ന് ആദ്യം പറഞ്ഞത് മമ്മൂട്ടി ആണെന്നാണ് എസ്എൻ സ്വാമി പറയുന്നത്.

സിബിഐ എന്ന ഐഡിയ പറഞ്ഞപ്പോൾ നിർമ്മാതാവും സംവിധായകനും ആദ്യം പേടിച്ചിരുന്നു എന്നും മമ്മൂട്ടിയാണ് അതിൽ ഉറച്ച് നിന്നതെന്നും എസ്എൻ സ്വാമി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് എസ്എൻ സ്വാമിയുടെ പ്രതികരണം. ആദ്യമൊക്കെ ഞാൻ ഫാമിലി ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രങ്ങളാണ് എഴുതിയിരുന്നത്. അതായിരുന്നു എന്റെ ജോണർ.

ആ സിനിമകളൊക്കെ തന്നെ വിജയമായിരുന്നു. മിക്ക സിനിമകളും 100 ദിവസം തികച്ചു. അതിൽ നിന്നും ഞാൻ എടുത്ത് ചാടിയത് ഇരുപതാം നൂറ്റാണ്ട് എന്ന ത്രില്ലറിലേക്ക് ആയിരുന്നു. അത് വളരെ സ്വീകാര്യമായി. ഇന്നും ആ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.

Also Read
ആ സിനിമയിൽ മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന ഒരു കിടിലൻ സിബിഐ വേഷം ഒടുവിൽ നയൻ താരയിലേക്ക് എത്തി, സംഭവിച്ചത് ഇങ്ങനെ

അങ്ങനെയാണ് ഒരു പോലീസ് കഥ ചെയ്യണമെന്ന് ചിന്തിക്കുന്നത്. അന്നേവരെ ഞാൻ മുഴുനീള പോലീസ് കഥ എഴുതിയിട്ടില്ല. മമ്മൂട്ടിയാണ് അങ്ങനെ ചെയ്യണമെന്ന് പറയുന്നത്. പക്ഷെ2 കാക്കി ഇട്ട പോലീസ് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. സിബിഐ ഡിപ്പാർട്ട്മെന്റ് അക്കാലത്ത് അത്ര പ്രചാരത്തിലില്ല. അങ്ങനെ അതിലേക്ക് ഇറങ്ങി. സംവിധായകനും നിർമാതാവിനും പേടി ആയിരുന്നു, പക്ഷെ മമ്മൂട്ടി ഉറച്ചു നിന്നു എന്നും എസ് എൻ സ്വാമി വ്യക്തമാക്കുന്നു.

ഞങ്ങളങ്ങനെ എന്നും കാണുന്ന സുഹൃത്തുക്കളല്ല. പരിചയപ്പെട്ടപ്പോൾ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞങ്ങൾ ഇപ്പോഴും ഉള്ളത് എന്നായിരുന്നു മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദി ച്ചപ്പോൾ എസ്എൻ സ്വാമിയുടെ മറുപടി.

നിങ്ങളൊക്കെ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം എന്നാണ് എസ്എൻ സ്വാമി പറയുന്നത്. ശാസ്ത്രത്തിന്റെ പുരോഗതി ജീവിതത്തിന്റെ എല്ലാം മേഖലകളെയും സ്വാധീനിയ്ക്കുന്നുണ്ട്.

Also Read
കമ്മിറ്റഡാണ്, എനിക്കും അറിയുന്ന ആളാണ്, വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മാളവിക കൃഷ്ണദാസ്

സ്വാഭാവികമായും കുറ്റാന്വേഷണത്തിലും പ്രതിഫലിക്കും. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും ഈ സിനിമയിൽ ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisement