തന്റെ അഭിനയം മോഹൻലാലിനെ അനുകരിക്കൽ ആണെന്ന് പറഞ്ഞയാളിന് മറുപടിയുമായി അനൂപ് മേനോൻ

144

ടിവി അവതാരകൻ ആയി എത്തി പിന്നീട് വിനയന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് അനൂപ് മേനോൻ. പിന്നീട് തിരക്കഥ, കോക്ക്ടെയിൽ, ട്രാഫിക്, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, വിക്രമാദിത്യൻ, പാവാട തുടങ്ങി നിരവധി സിനിമകളിലൂടെ നായകനായും വില്ലനായും സ്വഭാവ നടനായും മലയാള സിനിമയിൽ അനൂപ് മേനോൻ തിളങ്ങി.

ലോ കോളേജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി തുടർന്ന് ദുബായിൽ ലോ സ്‌കൂളിൽ അദ്ധ്യാപകനായി ജോലി നോക്കുന്നതിന് ഇടയിലാണ് സൂര്യാ ടിവി, കൈരളി എന്നിവയിൽ പ്രഭാത പരിപാടികളുടെ അവതാരകനായി താരം എത്തുന്നത്. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. അതിന് ശേഷമാണ് കാട്ടുചെമ്പകത്തിലൂടെ സിനിമയിൽ എത്തിയത്.

Advertisements

അഭിനയത്തിന് പുറമെ ഗാന രചയിതാവായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവ് തെളിയിച്ചിട്ടുള്ള അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രം 21 ഗ്രാംസ് റിലീസിന് തയാറെടുത്തിരിക്കുകയാണ്. തന്റെ അഭിനയത്തെക്കുറിച്ചും സിനിമാ കരിയറിനെ ക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾക്ക് മറുപടി പറയുകയാണ് ഇപ്പോൾ താരം.

Also Read
വലിയ ഒരു അനുഭവമാണ് ഹിമാലയം, മാനസ സരോവരത്തിന് അടുത്ത് എവിടെയെങ്കിലും പോയി ബാക്കിയുള്ള കാലം ജീവിക്കണം: രചന നാരായണൻകുട്ടി

21 ഗ്രാംസ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക യായിരുന്നു താരം. തന്റെ അഭിനയം 50 ശതമാനം മോഹൻലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തിൽ വന്ന കമന്റിനാണ് അനൂപ് മേനോൻ മറുപടി പറയുന്നത്.

അഭിനയത്തിൽ അനൂപ് മേനോൻ അനുകരിക്കുന്നത് 50 ശതമാനം മോഹൻലാൽ, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോൻ എന്ന നടൻ. ഷർട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താൽപര്യം എന്ന കമന്റിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് അത് അയാളുടെ അഭിപ്രായമല്ലേ, എനിക്കൊന്നും ചെയ്യാൻ പറ്റില്ല എന്നാണ് അനൂപ് മേനോൻ മറുപടി പറയുന്നത്.

21 ഗ്രാംസ് എന്ന ചിത്രമാണ് അനൂപ് മേനോന്റെതായി റിലീസിന് ഒരുങ്ങുന്നത്. മാർച്ച് 18 പുറത്തിറങ്ങുന്ന ചിത്രത്തിൽ കേസ് അന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോൻ പ്രത്യക്ഷപ്പെടുന്നത്. അനൂപ് സംവിധാനം ചെയ്യുന്ന പത്മ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Also Read
കറങ്ങി നടന്ന് അവസാനം അപ്പുവേട്ടൻ വീട്ടിൽ തിരിച്ചെത്തി ; പ്രണവ് പങ്കു വച്ച ബാല്യകാല ചിത്രങ്ങളും പോസ്റ്റും ശ്രദ്ധ നേടുന്നു

Advertisement