നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആരാധകർക്ക് സമ്മാനിച്ചിട്ടുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം സർവ്വകാല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. 75 കോടിയോളം ഇതിനോടകം കളക്റ്റ് ചെയ്ത സിനിമ സംവിധാനം ചെയ്തത് അമൽ നീരദ് ആണ്.
അതേ സമയം മമ്മൂട്ടിയുടെ അച്ചായൻ വേഷങ്ങൾ എല്ലാം തകർപ്പൻ വിജയം നേടിയ ചരിത്രമാണ് ഉള്ളത്. അത് കോമഡി കലർന്ന വേഷമായാലും മാസ്സ് വേഷമായാലും അങ്ങനെ തന്നെയാണ്. അതിന്റെ ചില ഉദാഹരണങ്ങളാണ് കോട്ടയം കുഞ്ഞച്ചനും, സംഘവും, സാമ്രാജ്യവും, അബ്രഹാമിന്റെ സന്തതികളും ഇപ്പോൾ മൈക്കിളപ്പനും.
Also Read
തന്റെ അഭിനയം മോഹൻലാലിനെ അനുകരിക്കൽ ആണെന്ന് പറഞ്ഞയാളിന് മറുപടിയുമായി അനൂപ് മേനോൻ
അതേ സമയം 1990 ൽ റിലീസ് ചെയ്ത മമ്മുട്ടി സിനിമയാണ് കോട്ടയം കുഞ്ഞച്ചൻ. മമ്മൂട്ടിയുടെ ഏറ്റവും മികച്ച അച്ചായൻ വേഷങ്ങളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചനിലേത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടിഎസ് സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രശസ്തനായ ആരോമ മണിയാണ് കോട്ടയം കുഞ്ഞച്ചൻ നിർമ്മിച്ചത്. കോട്ടയം കുഞ്ഞച്ചൻ ഒരു ശരാശരി സിനിമയായി ഒതുങ്ങുമെന്നാണ് ചിത്രത്തിന്റെ പ്രിവ്യു കണ്ട് അന്ന് നിർമ്മാതാവ് ആരോമ മണി പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ ടിഎസ് സുരേഷ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോട്ടയം കുഞ്ഞച്ചൻ റിലീസ് ചെയ്യേണ്ട ദിവസം അടുത്തു. നിർമ്മാതാവ് ആരോമ മണി ചേട്ടൻ സിനിമ കണ്ടു. ചേട്ടന് സിനിമ ഇഷ്ടമായില്ല. രണ്ടാഴ്ചയേ ചിത്രം തിയറ്ററിൽ കളിക്കൂ എന്ന് മണി ചേട്ടൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കേ തിയറ്ററുകൾ എടുക്കുന്നുള്ളൂ എന്നാണ് നിർമാതാവ് സിനിമ കണ്ട് പറഞ്ഞത്.
ഇതെല്ലാം കേട്ട് തനിക്ക് ആകെ നിരാശയും വിഷമവും തോന്നിയെന്ന് സുരേഷ് ബാബു ഓർക്കുന്നു. പിന്നീട് സിനിമ പുറത്തിറങ്ങി. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. രണ്ടാഴ്ച ഓടിക്കാൻ ഇറക്കിയ ചിത്രം പിന്നീട് പല തിയറ്ററുകളിലും നൂറ് ദിവസത്തിൽ കൂടതൽ പ്രദർശിപ്പിച്ചെന്നും സുരേഷ് ബാബു വ്യക്തമാക്കുന്നു.